Connect with us

ഞാൻ പവർ​ഗ്രൂപ്പിന്റെ ഭാ​ഗമല്ല, ഇങ്ങനൊരു പവർ ​ഗ്രൂപ്പ് ഉള്ളതായും എനിക്ക് അറിവില്ല; എന്നോടൊന്നും ചോദിക്കരുത്, നിങ്ങളുടെ ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ ഉത്തരമില്ല; മോഹൻലാൽ

Breaking News

ഞാൻ പവർ​ഗ്രൂപ്പിന്റെ ഭാ​ഗമല്ല, ഇങ്ങനൊരു പവർ ​ഗ്രൂപ്പ് ഉള്ളതായും എനിക്ക് അറിവില്ല; എന്നോടൊന്നും ചോദിക്കരുത്, നിങ്ങളുടെ ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ ഉത്തരമില്ല; മോഹൻലാൽ

ഞാൻ പവർ​ഗ്രൂപ്പിന്റെ ഭാ​ഗമല്ല, ഇങ്ങനൊരു പവർ ​ഗ്രൂപ്പ് ഉള്ളതായും എനിക്ക് അറിവില്ല; എന്നോടൊന്നും ചോദിക്കരുത്, നിങ്ങളുടെ ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ ഉത്തരമില്ല; മോഹൻലാൽ

ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിനും നേരിടേണ്ടി വന്നത്. ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾക്കിടിയും അദ്ദേഹത്തിന്റെ മൗനമായിരുന്നു വിമർശനങ്ങൾക്ക് കാരണമായത്. നിരവധി പേരാണ് മോഹൻലാലും മമ്മൂട്ടിയും മൗനം വെടിയണമെന്നും തെറ്റനെ തെറ്റായി തന്നെ അംഗീകരിക്കുകയും വേണമെന്ന് പറഞ്ഞിരുന്നു. ഇതിൽ തമിഴ് നടൻ വിശാലും നടി സുപർണ ആനന്ദും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഈ പ്രശ്നങ്ങൾക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് നടൻ മോഹൻലാൽ. അദ്ദേഹത്തിനൊപ്പം പതിനേഴംഗ എക്സിക്യൂട്ടീവ് അംഗങ്ങളും അമ്മയിൽ നിന്നും രാജി വെച്ചിരുന്നു. കൂട്ടരാജിക്ക് ശേഷവും നിലപാട് അറിയിക്കാതെ ഒളിച്ചോടി എന്ന രീതിയിൽ മോഹൻലാൽ വലിയ വിമർശനമാണ് നേരിടുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് പിന്നാലെയാണ് മോഹൻലാലിന്റെ പ്രതികരണം.

ആധികാരികമായി സംസാരിക്കാൻ തനിയ്ക്ക് അറിയില്ലാ എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ തുടങ്ങുന്നത് തന്നെ. താൻ ഒരിടത്തേയ്ക്കും ഒളിച്ചോടി പോയതല്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. കുറച്ച് നാൾ ഗുജറാത്തിലുണ്ടായിരുന്നു, കുറച്ച് നാൾ ബോംബേ, ചെന്നൈ അങ്ങനെ ഒരുപാട് നാളായി കേരളത്തിലുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, പവർ ​ഗ്രൂപ്പിനെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറ‍ഞ്ഞു. ഞാൻ പവർഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനൊരു പവർ ഗ്രൂപ്പ് ഉള്ളതായും എനിക്ക് അറിവില്ല. ആരൊക്കെയാണെന്ന് റിപ്പോർട്ടിൽ ഉണ്ടല്ലോ. അത് പുറത്ത് വരട്ടെ, പുറത്ത് വരുമ്പോൾ അറിയാമല്ലോ, തെറ്റുകാർ ശിക്ഷിക്കപ്പെടട്ടേ, നിയമത്തിന്റെ കാര്യങ്ങളെല്ലാം നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടേ, ഞാൻ എങ്ങനെയാണ് അന്വേഷണം വേണ്ടെന്ന് പറയുന്നത്. നിങ്ങളുടെ ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ ഉത്തരങ്ങളില്ലാ എന്നും മോഹൻലാൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്തെ പവർ ഗ്രൂപ്പിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു, മാത്രമല്ല, സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് എന്നുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.

ദിലീപ് ഉൾപ്പെടുന്ന പവർ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ദിലീപിന്റെ ഇടപെടലിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങൾക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവർ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവർത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്നുമാണ് വിവരം.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടെന്നാണ് ഷക്കീല പറഞ്ഞിരുന്നത്. അന്നത്തെ പവർ ഗ്രൂപ്പ് തന്നെയാണ് ഇന്നുമുള്ളത്. മോഹൻലാലും മമ്മൂട്ടിയുമാണ് പ്രധാനികൾ. അവരല്ലാതെ വേറാര്? മുകേഷും സിദ്ദിഖുമൊക്കെയുണ്ട്. പക്ഷെ പ്രധാനപ്പെട്ടവർ അവരാണ് എന്നാണ് ഷക്കീല പറഞ്ഞത്.

More in Breaking News

Trending