Malayalam
വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ട്? മിയ പറഞ്ഞത് കേട്ടോ!
വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ട്? മിയ പറഞ്ഞത് കേട്ടോ!
കോവിഡ് കാലത്തായിരുന്നു മലയാളികളുടെ പ്രിയ നടി മിയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കോട്ടയം സ്വദേശിയായ ബിസിനിനസുകാരന്‍ അശ്വിനാണ് മിയയുടെ പ്രതിശ്രുത വരന്. മിയയുടെ എന്‍ഗേജ്മെന്റ് ചിത്രങ്ങളെല്ലാം മിന്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു
വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ മിയ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേമായി മാറിയിരുന്നു. ”വിവാഹത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന ആളല്ല താൻ. കോവിഡ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ തന്റെ ചെറിയ ചെറിയ സ്വപ്നങ്ങള്‍ കൂടി മാറ്റിവെച്ചിരിക്കുകയാണ്. സ്വപ്നങ്ങളും ആഗ്രഹങ്ങളും ലിമിറ്റഡാണ്. ജീവിതത്തിന്റെ പുതിയ തുടക്കത്തിന് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നടി പറയുന്നു. ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മുതലെ മകളുടെ വിവാഹകാര്യം മിയയുടെ അമ്മ മനസില്‍ കൊണ്ടുനടന്നിരുന്നു. ഒടുവില്‍ അമ്മ തന്നെയാണ് മിയയ്ക്ക് അശ്വിനെ കണ്ടെത്തി കൊടുക്കുന്നത്. മാട്രിമോണി സൈറ്റില്‍ നിന്നായിരുന്നു മിയക്കായി അമ്മ വരനെ കണ്ടെത്തിയത്.
ഈ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ട് എന്ന ചോദ്യത്തിനും ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഉത്തരമുണ്ട്. “മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് എന്ന് പറഞ്ഞാല്‍ അത് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും,” അശ്വിന് പറയുന്നു.
