Connect with us

ആ ചിത്രം പരാജയപ്പെടാനുള്ള കാരണം മമ്മൂട്ടിയല്ല; ഞാനും ശ്രീനിവാസനുമാണ്

Malayalam

ആ ചിത്രം പരാജയപ്പെടാനുള്ള കാരണം മമ്മൂട്ടിയല്ല; ഞാനും ശ്രീനിവാസനുമാണ്

ആ ചിത്രം പരാജയപ്പെടാനുള്ള കാരണം മമ്മൂട്ടിയല്ല; ഞാനും ശ്രീനിവാസനുമാണ്

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് പരാജയപ്പെടാൻ കാരണം മമ്മൂട്ടിയല്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്

‘കളിക്കളം’, ‘അർത്ഥം’, ‘ഗോളാന്തര വാർത്തകൾ’, ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്’, ‘കനൽക്കാറ്റ്’ തുടങ്ങിയവയെല്ലാം വലിയ വിജയങ്ങളായിരുന്നു. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ വിജയിക്കാതിരുന്നതിന്റെ കാരണം മമ്മൂട്ടിയല്ല. അദ്ദേഹത്തിന് കോമഡി ചേരില്ലെന്ന നിഗമനത്തിലൊന്നും എത്തിച്ചേരുന്നത് ശരിയല്ല. ഞാനും ശ്രീനിവാസനും ആ പരാജയം ഏറ്റെടുക്കുന്നു. എന്റെ കഥയും ശ്രീനിയുടെ തിരക്കഥയുമാണ് ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മമ്മൂട്ടിയെ നായകനാക്കി ഇരുപതിലേറെ വർഷങ്ങൾക്ക് ശേഷം ഒരുക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ഏപ്രിൽ 10-ന് തുടങ്ങാനിരുന്നതാണെന്നും കൊറോണ മൂലമാണ് അത് നീണ്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending