Malayalam
നര്‍മത്തിന്റെ പള്‍സറിയുന്ന വലിയൊരു ടീമാണ് ‘മേരാ നാം ഷാജിക്ക് പുറകിലുള്ളത് ‘;ചിരിക്കാൻ തയാറാണോ ?ധൈര്യമായി ടിക്കറ്റ് എടുക്കാം
നര്‍മത്തിന്റെ പള്‍സറിയുന്ന വലിയൊരു ടീമാണ് ‘മേരാ നാം ഷാജിക്ക് പുറകിലുള്ളത് ‘;ചിരിക്കാൻ തയാറാണോ ?ധൈര്യമായി ടിക്കറ്റ് എടുക്കാം
ആസിഫ് അലി, ബിജു മേനോൻ ,ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് ‘മേരാ നാം ഷാജി ‘.ഒരു ഫാമിലി എന്റർറ്റൈനെർ ആയ ചിത്രം ശുദ്ധ ഹാസ്യവും സസ്പെൻസും നിറഞ്ഞു നിൽക്കുന്നതാണ് .
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും കഴിയുന്ന മൂന്ന് ഷാജിമാരുടെ ജീവിതത്തിലൂടെയാണ് മേരാ നാം ഷാജി കടന്നുപോകുന്നത്. തിരുവനന്തപുരത്തുള്ള ഷാജിയായി ബൈജു സന്തോഷും കൊച്ചിക്കാരന് ഷാജിയായി ആസിഫ് അലിയും വേഷമിടുന്നു. നര്‍മത്തിന്റെ അകമ്പടിയിലാണ് കഥ മുന്നോട്ടുപോകുന്നത്, സിറ്റുവേഷന് കോമഡികള്‍ക്കാണ് ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അവധിക്കാലത്ത് കുടുംബസമേതം ചിരിച്ചാസ്വദിക്കാനുള്ള വക മേരാ നാം ഷാജി നല്കുമെന്നുതന്നെയാണ് പ്രതീക്ഷ.
കഥയ്ക്കുതന്നെയാണ് പ്രാധാന്യം നല്‍കുക. ആദ്യ കേള്‍വിയില്‍തന്നെ അത് എത്രത്തോളം നമ്മെ ആകര്‍ഷിക്കുന്നുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും പിന്നീടുള്ള ചര്‍ച്ചകള്‍. തൊട്ടുമുന്‍പ് ചെയ്ത സിനിമകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മേരാ നാം ഷാജി .അവസരത്തിനൊത്ത തമാശകള്‍ക്കാണ് പുതിയകാലത്ത് പ്രസക്തി. നര്‍മത്തിന്റെ പള്‍സറിയുന്ന വലിയൊരു ടീമാണ് മേരാ നാം ഷാജിക്ക് പുറകിലുള്ളത്. അതുകൊണ്ടുതന്നെ ചിരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം എന്നാണു ചിത്രത്തെ പറ്റി ബിജു മേനോന്റെ വാക്കുകൾ .
ചിത്രത്തിൻറെ സെൻസറിങ് കഴിഞ്ഞ ദിവസം നടന്നിരുന്നു.ഒരു ക്ലിയർ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത് .അത് കൊണ്ട് തന്നെ കുടുംബ സമേദം ധൈര്യമായി ടിക്കറ്റ് എടുത്ത് ചിത്രം കാണാം .
കോമഡി നിറഞ്ഞ ചിത്രത്തിൽ 3 വ്യത്യസ്ത വ്യക്തികൾക്ക് ഒരേ പേര് എന്നുള്ളതാണ് പ്രമേയം .ഇവർ തമ്മിൽ എന്താണ് ബന്ധം എന്നുള്ളതൊക്കെ തന്നെ ആണ് ചിത്രത്തിലെ സസ്പെൻസ് .ചിത്രത്തിൽ നായിക ആയി എത്തുന്നത് നിഖില വിമൽ ആണ് .എന്തായാലും രസകരമായ ഒരു എന്റെർറ്റൈനെർ തന്നെ ആകും മേരാ നാം ഷാജി .ബി രാഖേഷിന്റെ നിർമാണത്തിൽ ദിലീപ് പൊന്നനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്.
കട്ടപ്പന ഹിറ്റാക്കിയ നാദിര്‍ഷ മേരാ നാം ഷാജിയിലും പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ . ഏത് പ്രായക്കാര്‍ക്കും മതിമറന്ന് ചിരിക്കാനുള്ള വകതന്നെയാണ് സിനിമയെന്നും ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രമൊരുക്കുന്നതെന്നും അണിയറപ്രവര്‍ത്തകരും സമര്‍ഥിക്കുന്നു.
സസ്പെൻസുകൾ കൊണ്ട് ഹരം കൊള്ളിക്കാനും മനസ്സ് നിറയെ ചിരിപ്പിക്കാനുമായി ഏപ്രിൽ 5 നു ആണ് ചിത്രം തീയേറ്ററുകയിൽ എത്തുക .ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും .
mera naam shaji a comedy family entertainer movie
