Connect with us

ആട് തോമക്കു മകൻ വേണോ എന്ന് ഞാൻ തീരുമാനിക്കും ! ഈ അവകാശം പറഞ്ഞു ആരും സിനിമ എടുക്കണ്ട;അതിനു സമ്മതിക്കില്ല – സ്ഫടികം 2 വിനു എതിരെ തുറന്നടിച്ചു ഭദ്രൻ

Malayalam

വലിയ വിമര്ശനങ്ങൾക്കു വഴിയൊരുക്കിയിരിക്കുകയാണ് ബിജു ജെ കാട്ടാക്കല്‍ ഒരുക്കുന്ന സ്ഫടികം 2 ഇരുമ്ബന്‍ എന്ന സിനിമയുടെ ടീസര്‍. സ്ഫടികത്തെ അപമാനിക്കുന്ന തരത്തിലാണ് ഇതെന്നാരോപിച്ച്‌ ആരാധകര്‍ രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോഴിതാ സ്ഫടികം എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭദ്രന്‍.

സ്ഫടികം ഒന്നേയുള്ളു, അത് എന്റേതാണ്. സ്ഫടികം 2 എന്ന പേരില്‍ സിനിമ എടുക്കാന്‍ ഞാന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ല. സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല. ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ചെയ്താല്‍ നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോകും. ആടുതോമയെ വെച്ച്‌ ആരും സിനിമ ഇറക്കില്ല. ഇറക്കാന്‍ ഞാന്‍ സമ്മതിക്കുകയുമില്ല. അതിനായി ആരും മിനക്കടേണ്ട- ഭദ്രന്‍ പറഞ്ഞു.

ചിത്രത്തിന്റെ ടീസറിന് നേരേ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. എന്നാല്‍ എത്ര തന്നെ വിമര്ശനങ്ങള് ഉണ്ടായിട്ടും ചിത്രത്തിനെ പേര് മാറ്റാനോ സ്ഫടികവുമായി ഉള്ള ചിത്രത്തിന്റെ ബന്ധത്തിൽ മാറ്റം വരുത്താനോ തയാറാകാതെ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ബിജു ജെ കട്ടക്കാൽ .

director bhadran against spadikam 2

Continue Reading
You may also like...

More in Malayalam

Trending

Recent

To Top