Connect with us

പ്രേമം ഇറങ്ങിയ ദിവസം പോലും ഞാൻ അമ്മയുടെ കൈ പിടിച്ചു ചോദിച്ചത് ഈ ഒരു ചോദ്യം മാത്രമാണ് – സായ്പല്ലവി പറയുന്നു

Malayalam

പ്രേമം ഇറങ്ങിയ ദിവസം പോലും ഞാൻ അമ്മയുടെ കൈ പിടിച്ചു ചോദിച്ചത് ഈ ഒരു ചോദ്യം മാത്രമാണ് – സായ്പല്ലവി പറയുന്നു

പ്രേമം ഇറങ്ങിയ ദിവസം പോലും ഞാൻ അമ്മയുടെ കൈ പിടിച്ചു ചോദിച്ചത് ഈ ഒരു ചോദ്യം മാത്രമാണ് – സായ്പല്ലവി പറയുന്നു

പ്രേമം എന്ന സിനിമയിലൂടെ ഒരുപാട് പ്രേക്ഷരുടെ മസസ്സിൽ ഇടം പിടിച്ച താരമാണ് സായ്പല്ലവി .എല്ലാവരും ഏറെ ശ്രദിച്ച ഒരു കാര്യമായിരുന്നു നായികയുടെ മുഖത്തുള്ള ആ മുഖക്കുരു .എന്നാൽ മേക്കപ്പില്ലാതെ, മുടി പോലും കെട്ടിവെയ്ക്കാതെ സിനിമയിലെത്തുന്ന നടിയുടെ മുഖക്കുരു പോലും ട്രെന്‍ഡ് ആയി മാറി.മേയ്ക്കപ്പ് വേണ്ടെന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും നടി പറയുന്നു.

പഠിക്കുന്ന കാലം തൊട്ടേ മുഖക്കുരു ഒരു വില്ലനായിരുന്നു . ജോര്‍ജിയയില്‍ പഠിക്കുമ്ബോള്‍ മുഖക്കുരു മറയ്ക്കാനായി പലപ്പോഴും സ്‌കാര്‍ഫ് ചുറ്റുമായിരുന്നു. പ്രേമം ഇറങ്ങുന്ന ദിവസം പോലും ഞാന്‍ അമ്മയുടെ കൈ മുറുകെ പിടിച്ച്‌ ചോദിച്ചു ‘ആള്‍ക്കാര്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ?’ ആ സിനിമ തന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. മുഖക്കുരു ഉള്ള പെണ്‍കുട്ടികളും പിന്നീട് മുഖം മറച്ചു നടന്നില്ല. മെയ്ക്കപ്പ് വേണ്ട എന്ന തീരുമാനവും അത്തരമൊരു കോണ്‍ഫിഡന്‍സിന്റെ ഭാഗമാണ് . നിങ്ങള്‍ എങ്ങനെയാണോ, അങ്ങനെയിരിക്കുന്നതാണ് ഏറ്റവും ഭംഗി എന്ന് പറയാതെ പറയാന്‍ കഴിഞ്ഞു. ഇതുവരെ വന്ന സംവിധായകരും മറ്റും ആ തീരുമാനത്തെ മാനിച്ചു.

എന്നാൽ വസ്ത്രധാരണത്തിൽ മറ്റൊരു രീതിയാണ് തനിക്കെന്നും സായ്പല്ലവി പറയുന്നു .തനിക്ക് കംഫര്ട്ടബിള് ആയി തോന്നുന്ന വസ്ത്രം മാത്രം മാത്രമേ ഉപയോഗിക്കാറുള്ളൂ .ചെറുപ്പത്തിൽ ചെറിയ ഉടു്പപൊക്കെ ഇട്ട് ഡാന്‍സ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോ അത്തരം വസ്ത്രങ്ങൾ എനിക്ക് കംഫര്ട്ടബിള് അല്ല എന്നൊരു തോന്നൽ .നമ്മുടെ കോൺഫിഡൻസ് ലെവൽ ഉയർത്തുന്ന വസ്ത്രം മാത്രം ധരിക്കുക അതാണ് എനിക്ക് ഇഷ്ടം .പിന്നെ ഇഷ്ടമല്ലാത്ത എന്ത് കാര്യം ആയാലും ഞാൻ അതിനു വഴങ്ങാറില്ല അതാണ് തന്റെ രീതി എന്നും സായ്പല്ലവി പറയുന്നു .

saypallavi about the time at her movie premam

More in Malayalam

Trending

Recent

To Top