Malayalam Breaking News
‘അച്ഛൻ അമ്മൂ ..എന്ന് നീട്ടി വിളിച്ചു; അതോടെ എല്ലാം ശരിയായി ‘ – മഞ്ജിമ മോഹൻ
‘അച്ഛൻ അമ്മൂ ..എന്ന് നീട്ടി വിളിച്ചു; അതോടെ എല്ലാം ശരിയായി ‘ – മഞ്ജിമ മോഹൻ
By
ബാലതാരമായി സിനിമയിലേക്കെത്തിയതാണ് മഞ്ജിമ മോഹന്‍. ക്യാമറാമാനും സംവിധായകനുമായ വിപിന്‍ മോഹന്റേയും നര്‍ത്തകിയായ ഗിരിജയുടേയും മകളാണ് ഈ താരം. കുട്ടിക്കാലം മുതലേ തന്നെ കലയോട് താല്‍പര്യമുണ്ടായിരുന്നുവെന്നും ചെറുപ്പം മുതലേ താന്‍ നൃത്തം അഭ്യസിച്ചിരുന്നുവെന്നും താരം പറയുന്നു.
റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നിലേക്കെത്തിയപ്പോഴായിരുന്നു താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്. ഹോല കിഡ്‌സ് എന്ന പരിപാടിയുടെ അവതാരകയായും മഞ്ജിമ എത്തിയിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും ബാലതാരമായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിരുന്നു.
കുഞ്ചാക്കോ ബോബനും അശ്വതിയും നായികനായകന്‍മാരായെത്തിയ പ്രിയത്തില്‍ മഞ്ജിമയും അണിനിരന്നിരുന്നു. അരുണിനും അശ്വിന്‍ തമ്ബിക്കുമൊപ്പമായിരുന്നു അന്ന് താന്‍ അഭിനയിച്ചിരുന്നതെന്ന് താരം പറയുന്നു. അവര്‍ രണ്ട് പേരും വിവാഹിതരാണ്, വിവാഹത്തിനായി വിളിച്ചിരുന്നുവെങ്കിലും തനിക്ക് പങ്കെടുക്കാനായിരുന്നില്ലെന്നും അച്ഛനും അമ്മയും പോയിരുന്നുവെന്നും താരം പറയുന്നു. അന്ന് ബാലതാരങ്ങള്‍ കുറവായിരുന്നു.
അതിനാല്‍ത്തന്നെ മിക്ക സിനിമകളിലും തങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, സാഫല്യം, മധുരനൊമ്ബരക്കാറ്റ്, പ്രിയം തുടങ്ങിയ സിനിമകളിലൂടെയായിരുന്നു ഈ താരം പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്.
പ്രിയത്തിന്റെ ലൊക്കേഷന്‍ അനുഭവത്തെക്കുറിച്ച് താരം ഓര്‍ത്തെടുത്തിരുന്നു. പല തവണ ചെയ്തിട്ടും ശരിയാവാതെ വന്ന രംഗങ്ങളുണ്ടായിരുന്നു. അപ്പോഴാണ് അച്ഛന്‍ അമ്മൂയെന്ന് നീട്ടിവിളിച്ചത്. എയര്‍പോര്‍ട്ടില്‍ വെച്ച് പൂ കൊടുത്ത് ദീപയ്ക്ക് പിന്നാലെ ഓടുന്ന രംഗം മനോഹരമായതിന് പിന്നില്‍ അച്ഛന്റെ ആ വിളിയായിരുന്നുവെന്ന് താരം പറയുന്നു. ക്യാമറയ്ക്ക് പിറകില്‍ നിന്ന് അച്ഛന്‍ എന്തെങ്കിലും പറഞ്ഞാല്‍ ആ രംഗം പെര്‍ഫെക്ടാവുമായിരുന്നുവെന്നും താരം പറയുന്നു.
manjima mohan about priyam movie
