Malayalam Breaking News
ദൃശ്യം സിനിമയും ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളുമായുള്ള ബന്ധം അറിയാമോ ? – മോഹൻലാൽ പറഞ്ഞു തരും .
ദൃശ്യം സിനിമയും ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളുമായുള്ള ബന്ധം അറിയാമോ ? – മോഹൻലാൽ പറഞ്ഞു തരും .
By
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച മോഹൻലാലിൻറെ മെഗാ ലൈവ് ആണ്. ഫേസ്ബുക്കിന്റെ ഹൈദ്രബാദ് ഓഫീസിൽ നിന്നാണ് മോഹൻലാൽ മെഗാ ലൈവിൽ എത്തിയത്. മഞ്ജു വാര്യർ , പൃഥ്വിരാജ് , ആന്റണി പെരുമ്പാവൂർ ,സൂര്യ , ടോവിനോ , സുചിത്ര തുടങ്ങിയവർണ് മോഹൻലാലിൻറെ ലൈവിൽ വിശേഷങ്ങളുമായി എത്തിയത്.
ലൈവിൽ എല്ലാ അതിഥികൾക്കുമൊപ്പം മറ്റൊരു സർപ്രൈസ് മോഹൻലാൽ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. ആന്റണി പെരുമ്പാവൂർ ലൈവിൽ എത്തിയപ്പോൾ ആണ് ആ സർപ്രൈസ് മോഹൻലാൽ പൊളിച്ചത്.
മോഹൻലാലിനെ ഇന്റർവ്യൂ ചെയ്ത ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിച്ചു കാണും. ചിലക്കൊക്കെ ആളെ മന്സിലായും കാണും. ഇതാരാണെന്നു അറിയാമോ എന്ന് ആളാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂരിനോട് ചോദിച്ചത്.
ഇല്ലെന്നാണ് ആന്റണി മറുപടി നൽകിയത് . അതിനു ഉത്തരമായി മോഹൻലാൽ അവതാരകനെ പരിചയപ്പെടുത്തി. “ദൃശ്യം എന്ന സിനിമയിൽ ഞാൻ കൊന്നുവെന്ന് പറയപ്പെടുന്ന വരുൺ പ്രഭാകരന് ശബ്ദം നൽകിയത് ജിനു ആണ്. “.
കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിൽ കുള്ളനായി ജിനു ജോൺ അഭിനയിച്ചിരുന്നു . ഇപ്പോൾ ഫേസ്ബുക്കിലാണ് ജിനു ജോലി ചെയ്യുന്നത്. നമ്മുടെ അടുത്ത പടത്തിൽ ജിനുവിന് ഒരു അവസരം നൽകണം എന്ന് കൂടി ആന്റണിയോട് പറയാൻ മോഹൻലാൽ മറക്കുന്നില്ല.
mohanlal introducing mega live anchor to antony perumbavoor