Connect with us

ബാഹുബലിയെയും കെ.ജി.എഫിനെയും പോലെ കേരളത്തിൽ വീണ്ടും തരംഗമാവാൻ ഉദ്ഘർഷ

Malayalam Breaking News

ബാഹുബലിയെയും കെ.ജി.എഫിനെയും പോലെ കേരളത്തിൽ വീണ്ടും തരംഗമാവാൻ ഉദ്ഘർഷ

ബാഹുബലിയെയും കെ.ജി.എഫിനെയും പോലെ കേരളത്തിൽ വീണ്ടും തരംഗമാവാൻ ഉദ്ഘർഷ

ഒരുകാലത്തു അന്യഭാഷാചിത്രങ്ങളിൽ തമിഴും ഹിന്ദിയും മാത്രം പണം വാരിയിരുന്ന മലയാളത്തിലേക്ക് കന്നഡ, തെലുഗു ചിത്രങ്ങളും ഇപ്പോൾ വലിയ സ്വതീനമാണ് ചെലുത്തുത്തുന്നത് .രാജമൗലിയുടെ ബാഹുബലി ആയിരുന്നു അത്തരത്തിൽ ഒരു ചിത്രം.മലയാളചിത്രങ്ങളെപോലും തിയ്യറ്ററുകളിൽ നിന്ന് തുടച്ചുനീക്കി ഉത്സവാഘോഷത്തോടെയെത്തിയ ബാഹുബലി കേരളത്തിൽനിന്ന് കോടികളാണ് കൊണ്ടുപോയത്. സിനിമ പറയുന്നത് ശക്തവും ദേശാതിരുകൾക്കുള്ളിൽ തളച്ചിടാത്ത പ്രമേയവുമാണെങ്കിൽ എല്ലാ ഭാഷകളിലും അത്തരം ചിത്രങ്ങൾക്ക് സാധ്യതയുണ്ടെന്ന പുതിയ തിരിച്ചറിവ് നിർമാതാക്കളിൽ ഉണ്ടായിട്ടുണ്ട്.

പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സംഭവബഹുലമായ കഥാസന്ദർഭങ്ങളും പാട്ടും നൃത്തവും ഉശിരൻ സംഭാഷണങ്ങളുമെല്ലാം ഉൾപ്പെടുത്തിയ മൊഴിമാറിയെത്തുന്ന വാണിജ്യ സിനിമകൾ സ്വീകരിക്കാൻ വിതരണക്കാരും ഇന്ന് തയ്യാറാണ്.

ക്രിസ്‌മസ് റിലീസായി പുറത്തുവന്ന കെ.ജി.എഫ്. എന്ന കന്നഡച്ചിത്രം കേരളത്തിൽ നേടിയത് അതിശയിപ്പിക്കുന്ന നേട്ടമാണ്. മുംബൈ അധോലോകത്തിന്റെയും കോലാൽ സ്വർണഖനിയിലെ അടിമകളുടെ ജീവിതവും പറയുന്ന ചിത്രമായിരുന്നു കെ.ജി.എഫ്. മൊഴിമാറി മലയാളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച അഭിപ്രായംനേടി, റിലീസിങ്ങിന്റെ നാലാംനാൾമുതൽ കേരളത്തിൽ ചർച്ചയായി.

മലയാളിപ്രേക്ഷകർക്ക് മുഖപരിചയം പോലുമില്ലാതിരിഞ്ഞിട്ടും കന്നഡ യുവതാരം യഷ് നായകനായ കെ.ജി.എഫ്. കാണാൻ യുവാക്കൾ കൂട്ടത്തോടെത്തന്നെയാണ് തിയ്യറ്ററിലെത്തിയത്.

ബാഹുബലിയും കെ.ജി.എഫും സൃഷ്ടിച്ച തരംഗത്തിന്റെ തുടർച്ചയാകുകയെന്ന ലക്ഷ്യത്തോടെ വീണ്ടുമൊരു ചിത്രം മാർച്ചിൽ റിലീസ് ചെയ്യുന്നു.

ഉദ്വേഗം നിറഞ്ഞ സസ്‌പെൻസ് നിലനിർത്തുന്ന ഉദ്ഘർഷ എന്ന കന്നഡച്ചിത്രം ഒരേസമയം മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിൽ പ്രദർശനത്തിനെത്തുകയാണ്. മുപ്പതുവർഷമായി കന്നഡസിനിമാമേഖലയിൽ ഹിറ്റുകൾ ഒരുക്കിയ സുനിൽകുമാർ ദേശായിയാണ് ഉദ്ഘർഷയുടെ സംവിധായകൻ. ആഘോഷച്ചേരുവകളെല്ലാം സമംചേർത്തുവെച്ച്‌ അവതരിപ്പിച്ച ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകൾക്കും സോഷ്യൽമീഡിയകളിൽ വൻസ്വീകാര്യതയാണ് ലഭിക്കുന്നത്.

പേരിലെ കൗതുകം തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആദ്യം അടുപ്പിക്കുന്നത്. ”ഉദ്ഘർഷ ആദ്യ കേൾവിയിൽ തന്നെ ഉദ്വേഗം നിറയ്ക്കുന്ന വാക്കാണ്, അതിന്റെ അർഥമെന്താണെന്ന് ഇപ്പോൾ പറയാനാകില്ല. പടം പ്രദർശനത്തിനെത്തുന്നതുവരെ ആ സസ്‌പെൻസ് അങ്ങനെതന്നെ തുടരട്ടെ” -സുനിൽകുമാർ ദേശായി പറഞ്ഞു. പുതുവർഷദിനത്തിൽ ഒരു റിസോർട്ടിൽ നടക്കുന്ന കൊലപാതകവും അതിനു പിന്നിലെ നിഗൂഢതകളുമാണ് ഉദ്ഘർഷ പറയുന്നത്.

again a movie like kgf and bahubali

More in Malayalam Breaking News

Trending

Recent

To Top