Actress
വെയിറ്റ് കുറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം തന്നെ സ്വിഗി ആപ്പ് ഡിലീറ്റ് ചെയ്തു, ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഫുഡ് പേജുകളെല്ലാം ഒഴിവാക്കി; മഞ്ജിമ മോഹന്‍
വെയിറ്റ് കുറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം തന്നെ സ്വിഗി ആപ്പ് ഡിലീറ്റ് ചെയ്തു, ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഫുഡ് പേജുകളെല്ലാം ഒഴിവാക്കി; മഞ്ജിമ മോഹന്‍
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. നായിക നടിയായപ്പോള്‍ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ചെന്നൈയില്‍ ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ സമയത്ത് പല അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പ്രചരിച്ചു.
മാത്രമല്ല, വിവാഹ സമയത്ത് പോലും സോഷ്യൽ മീഡിയയിൽ താൻ ബോഡി ഷെയ്മിംഗ് നേരിട്ടതിനെക്കുറിച്ച് മഞ്ജിമ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നാലെ അടുത്തിടെ നടി വണ്ണം കുറച്ചതായുള്ള ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്നിരുന്നുവെന്നും അത് കാരണമാണ് താൻ വണ്ണം കുറച്ചതെന്നും പറയുകയാണ് മഞ്ജിമ.
ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കാൻ ശ്രമിച്ചപ്പോൾ എന്‍റെ രണ്ട് കാലുകളും വേദനിക്കാൻ തുടങ്ങി. അതെന്നെ നവല്ലാതെ ഭയപ്പെടുത്തിയിരുന്നു. വീണ്ടും എണീക്കാൻ ശ്രമിച്ചപ്പോൾ കാലിനടിയിൽ സൂചി കുത്തുന്നത് പോലെയാണ് വേദന തോന്നിയത്. സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സംശയം തോന്നിയപ്പോൾ ഗൗതമിനോട് പറഞ്ഞു. ബ്ലഡ് ടെസ്റ്റ് ചെയ്യാമെന്ന് ഗൗതം പറഞ്ഞു.
ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ റിസൽട്ട് വളരെ മോശമായിരുന്നു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം എല്ലാ തരത്തിലുമുള്ള ഡയറ്റിംഗ് ഞാൻ ചെയ്തതാണ്. ബ്ലഡ് റിപ്പോർട്ട് ശരിയാക്കണമെന്ന് ഞാൻ തീരുമാനിച്ചു. സാധാരണ ജീവിതത്തിലേക്ക് പോകണം, ഓടാനും ഡാൻസ് ചെയ്യാനും പറ്റണം. വരലക്ഷമി എന്നെ ചിലർക്ക് പരിചയപ്പെടുത്തി. അവർ എന്നെ സഹായിച്ചു. ലൈഫ് സ്റ്റെെൽ മാറ്റങ്ങളാണിതിന് കാരണമെന്ന് അവർ മനസിലാക്കി തന്നു.
തുടര്‍ന്ന് നാല് മാസത്തിനുള്ളിൽ 17 കിലോ ശരീരഭാരം കുറച്ചുവെന്നും വളരെ കഷ്ടപ്പെട്ടാണ് വണ്ണം കുറച്ചതെന്നും മഞ്ജിമ പറയുന്നു. ആദ്യം തന്നെ സ്വിഗി ആപ്പ് ഡിലീറ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഫുഡ് പേജുകളെല്ലാം ഒഴിവാക്കി. ഷുഗർ ഒഴിവാക്കി. ഇതിലൂടെ കടന്ന് പോകാനുള്ള ശക്തി തരണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ഈ പ്രായത്തിലേ ഗുളികകൾ കഴിക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ല. ജീവിത ശൈലി മാറ്റിയതോടെ എന്റെ ആരോഗ്യം തിരിച്ച് പിടിക്കാൻ സാധിച്ചെന്നും മഞ്ജിമ പറയുന്നു.
അതോടൊപ്പം തന്നെ വിവാഹ ശേഷം തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ചും മഞ്ജിമ സംസാരിച്ചു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമായിരുന്നു. അതെല്ലാം കുറച്ച് മാറി. നിർബന്ധപൂർവം മാറ്റിയതല്ല. പങ്കാളിക്ക് നമ്മളിൽ ചില കാര്യങ്ങൾ കംഫർട്ടബിൾ അല്ലെങ്കിൽ അത് മാറ്റേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വ്യക്തിത്വം മാറ്റണമെന്നല്ല.
എന്നോട് മാത്രമല്ല, ആരോട് ഇങ്ങനെ സംസാരിച്ചാലും അവർക്ക് വേദനിക്കുമെന്ന് പറഞ്ഞ് മനസിലാക്കി തന്നു. അത്തരം മാറ്റങ്ങൾ വന്നിട്ടുണ്ട്. ലൈഫ്സ്റ്റെെലിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എട്ട് മണിക്ക് ഉറങ്ങും. ഇന്നലെ ഞങ്ങൾ ഗൗതമിന്റെ അമ്മയോട് സംസാരിക്കുകയായിരുന്നു. എന്താണ് ലൈറ്റ് ഓഫ് ചെയ്തതെന്ന് അമ്മ ചോദിച്ചു. ഞങ്ങൾ ഉറങ്ങാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ അമ്മ അമ്പരന്നെന്നും മഞ്ജിമ പറയുന്നു.
അതേസമയം, ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ചിലപ്പോള്‍ തമാശയായി നിങ്ങള്‍ രണ്ട് പേരും വളരെ ബോറിംഗ് ആണെന്ന് പറയുമെന്നും നടി പറഞ്ഞു. എപ്പോഴും വീട്ടിലിരിക്കും. നെറ്റ്ഫ്‌ലിക്‌സ് കാണും. പുറത്ത് പോകില്ല. അമ്മായിയമ്മ ഇതേക്കുറിച്ച് ഒരുപാട് പറയും. എന്റെ കുടുംബങ്ങള്‍ പറയുന്നത് എന്തുകൊണ്ടെന്ന് എനിക്ക് മനസിലാക്കാന്‍ പറ്റും. പക്ഷെ ഞങ്ങളെക്കുറിച്ച് അറിയാത്തവരും ഇങ്ങനെ പറയാന്‍ തുടങ്ങി.
ഞങ്ങള്‍ക്ക് വീട്ടിലിരിക്കാന്‍ ഇഷ്ടമാണ്. വെറുതെ വീട്ടിലിരിക്കും. ഗൗതം ഗെയിം കളിക്കുകയായിരിക്കും. ഞാന്‍ ഷോകള്‍ കാണുന്നുണ്ടാകും. ഞങ്ങള്‍ ഇങ്ങനെയാണ്. ഇത് എല്ലാവരോടും പറയാന്‍ പറ്റില്ല. മാതാപിതാക്കളോടും സഹോദരങ്ങളോടും പറയും. വിവാഹത്തിന് ശേഷം പൊങ്കല്‍ ദിനത്തില്‍ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കാന്‍ ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നും മഞ്ജിമ പറയുന്നു.
