Actress
ആ കാര്യം ചിലർ പറഞ്ഞു തരില്ല; എന്നെ സഹായിച്ചത് വരലക്ഷ്മി; വണ്ണം കുറച്ചത് ഇങ്ങനെ; രഹസ്യം വെളിപ്പെടുത്തി മഞ്ജിമ
ആ കാര്യം ചിലർ പറഞ്ഞു തരില്ല; എന്നെ സഹായിച്ചത് വരലക്ഷ്മി; വണ്ണം കുറച്ചത് ഇങ്ങനെ; രഹസ്യം വെളിപ്പെടുത്തി മഞ്ജിമ
മലയാള സിനിമയിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന താരമാണ് മഞ്ജിമ മോഹൻ. പിന്നീട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നായികയായി വന്നപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരിയായി. അടുത്തിടെയാണ് താരം വിവാഹിതയായത്. തമിഴ് നടൻ ഗൗതം കാർത്തിക്കുമായുള്ള നീണ്ട നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
എന്നാൽ വിവാഹത്തിനും മുൻപും ശേഷവും നിരവധി വിമർശനങ്ങൾ താരത്തിന് വന്നിരുന്നു. വണ്ണം കൂടുതലാണെന്നും രോഗമുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യം. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് നടി. വണ്ണം കുറച്ച് പഴയ ഫിറ്റ്നെസ് വീണ്ടെടുത്താണ് നടി എല്ലാവര്ക്കും ഉത്തരം നൽകിയത്. മാത്രമല്ല വണ്ണം കുറയ്ക്കാൻ സഹായിച്ച നടിയെക്കുറിച്ച് മഞ്ജിമ പറഞ്ഞ കാര്യങ്ങളും വൈറലാകുന്നുണ്ട്. നടി വരലക്ഷ്മി ശരത്കുമാറാണ് തന്നെ സഹായിച്ചതെന്ന് മഞ്ജിമ പറയുന്നു. വെയ്റ്റ് ലോസിന്റെ സമയത്ത് എങ്ങനെയാണ് വണ്ണം കുറയ്ക്കുന്നതെന്ന് ചിലർ പറഞ്ഞ് തരില്ലെന്നും നടി എന്നാൽ വരലക്ഷ്മി സഹായിച്ചുവെന്നും നടി പറഞ്ഞു.
അതേസമയം മഞ്ജിമ തടി കുറയ്ക്കാനുണ്ടായ കാരണം ആരോഗ്യപ്രെശ്നം മൂലമാണെന്നും നടി വ്യക്തമാക്കി. രണ്ട് കാലിനടിയിൽ നിന്ന് സൂചി കുത്തുന്നത് പോലത്തെ വേദന വന്നെന്നും തുടർന്ന് ഗൗതമാണ് ബ്ലഡ് ടെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞതെന്നും മഞ്ജിമ വെളിപ്പെടുത്തി. എന്നാൽ റിസൽട്ട് വളരെ മോശമായിരുന്നെന്നും അന്ന് തീരുമാനിച്ചതാണ് എന്ത് ചെയ്തിട്ടാണെങ്കിലും വണ്ണം കുറയ്‌ക്കുമെന്നതെന്നും നടി പറഞ്ഞു.
ഈ സമയത്തായിരുന്നു തന്റെ വണ്ണം കുറയ്ക്കാനും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുമായി വിദഗ്ധ സംഘത്തെ വരലക്ഷ്മിയാണ് തന്നെ പരിചയപ്പെടുത്തിയതെന്നും തുടർന്ന് നാല് മാസത്തിനുള്ളിൽ 17 കിലോ ഭാരമാണ് കുറച്ചതെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി. ഇപ്പോൾ വണ്ണം കുറച്ച് പഴയ ഫിറ്റ്‌നെസ് വീണ്ടെടുത്തെന്നും മഞ്ജിമ മോഹൻ പറഞ്ഞു.
