Malayalam
എന്റെ ഏറ്റവും വലിയ പ്രണയത്തിന് വിവാഹ വാർഷിക ആശംസകൾ; ഭർത്താവിന് ആശംസകൾ അറിയിച്ച് മഞ്ജിമ മോഹൻ
എന്റെ ഏറ്റവും വലിയ പ്രണയത്തിന് വിവാഹ വാർഷിക ആശംസകൾ; ഭർത്താവിന് ആശംസകൾ അറിയിച്ച് മഞ്ജിമ മോഹൻ
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹൻ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നായിക നടിയായപ്പോൾ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. തമിഴ് നടൻ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ചെന്നൈയിൽ ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ സമയത്ത് പല അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പ്രചരിച്ചു.
മാത്രമല്ല, വിവാഹ സമയത്ത് പോലും സോഷ്യൽ മീഡിയയിൽ താൻ ബോഡി ഷെയ്മിംഗ് നേരിട്ടതിനെക്കുറിച്ച് മഞ്ജിമ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവിന് വിവാഹ വാർഷികാശംസകൾ അറിയിച്ച് മഞ്ജിമ മോഹൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറുന്നത്.
രണ്ട് വർഷത്തെ പ്രണയം, എന്റെ ഭക്ഷണം മോഷ്ടിക്കുന്നവൻ, എന്റെ പുതപ്പ് വലിച്ചെടുക്കുന്നവൻ, എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തി, എന്റെ ഉറ്റസുഹൃത്ത്, എന്റെ ഏറ്റവും വലിയ പ്രണയത്തിന് വിവാഹ വാർഷിക ആശംസകൾ. നീ നീയായിരിക്കുന്നതിന് നന്ദി’ എന്നാണ് ഗൗതമിനൊപ്പമുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പം മഞ്ജിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അതേസമയം, മറ്റൊരു സെലിബ്രേറ്റി ദമ്പതികളും കേൾക്കാത്ത അത്രയും ഗോസിപ്പുകൾ മഞ്ജിമയും ഗൗതമും നേരിടേണ്ടി വന്നിരുന്നു. വിവാഹം വളരെ ലളിതമായി നടത്തിയത്…. വിവാഹത്തിന് മുൻപേ ഗർഭിണിയായതിനാലാണ്, ഗൗതമിന്റെ അച്ഛൻ കാർത്തിക്കിന് വിവാഹത്തിൽ സമ്മതമില്ലായിരുന്നു എന്നൊക്കെയായിരുന്നു വാർത്തകൾ. ശരീര വണ്ണം കൂടിയതിന്റെ പേരിലായിരുന്നു മറ്റൊരു ഗോസിപ്പ്.
എന്നാൽ അച്ഛൻ കാർത്തിക്കിന്റെ എല്ലാ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് വിവാഹം നടന്നത്. അദ്ദേഹം അത്രയധികം ഹാപ്പിയായിരുന്നു എന്നും മഞ്ജിമ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അധികം ഫോട്ടോ പങ്കുവയ്ക്കാതായതോടെ ഒന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വേർപിരിയൽ ഗോസിപ് നേരിട്ടതായും മഞ്ജിമ പറഞ്ഞിരുന്നു.
ഞങ്ങൾ രണ്ട് പേരും എന്താണ് ഞങ്ങളുടെ ജീവിതം എന്ന് സോഷ്യൽ മീഡിയയിൽ തുറന്നുകാണിക്കാൻ ഇഷ്ടപ്പെടാത്തവരാണ്. പക്ഷേ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോൾ ഒരുമിച്ച് ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്യാൻ വേണ്ടി കുടുംബത്തിൽ നിന്ന് വല്ലാത്ത സമ്മർദ്ദം ഉണ്ടാവാറുണ്ട്. വിവാഹ ശേഷമുള്ള ആദ്യത്തെ പൊങ്കലിന് ഫോട്ടോ പോസ്റ്റ് ചെയ്യാൻ നിര്ബന്ധിച്ച് ഞാൻ ഇപ്പോഴും ഓർക്കുന്നു. ക്രിസ്മസിനും ന്യൂ ഇയറിനും എല്ലാം ഫോട്ടോ പോസ്റ്റ് ചെയ്തില്ലെങ്കിൽ ആളുകൾ മറ്റൊരു തരത്തിൽ കഥകൾ മെനയും.
തന്റെ വിവാഹത്തെക്കുറിച്ച് വന്ന നെഗറ്റീവ് കമന്റുകൾ മാനസികമായി തളർത്തിയിരുന്നുവെന്നും മഞ്ജിമ പറഞ്ഞു. ആ അവസ്ഥയിൽ താൻ തളർന്നിരിക്കുമ്പോൾ എന്തും തുറന്നുസംസാരിക്കാനുള്ള സ്വാതന്ത്ര്യം ഗൗതം തന്നു. അതാണ് തങ്ങളുടെ മാര്യേജ് ലൈഫിന്റെ അടിത്തറ. തുടക്കത്തിൽ തന്നെ നമ്മൾ പരസ്പരം മനസ്സിലാക്കാതെ, വിഷമിച്ചിരിക്കുന്നതിന് കാരണം മറ്റെന്തെങ്കിലുമാണെന്ന് ഗൗതം ഊഹിച്ച് മാറിയിരുന്നുവെങ്കിൽ തുടക്കത്തിലെ പ്രശ്‌നങ്ങൾ വന്നേനെ.
പ്രോപ്പറായ കമ്യൂണിക്കേഷനാണ് ഏതൊരു ദാമ്പത്യത്തിന്റെയും അടിത്തറയെന്നും താരം പറഞ്ഞു. പഴയകാല നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. നടി രാഗിണിയാണ് ഗൗതം കാർത്തിക്കിന്റെ അമ്മ. കാർത്തിക്കും രാഗിണിയും ഏറെക്കാലമായി അകന്ന് കഴിയുകയാണ്.
