Connect with us

‘മൂന്ന് വർഷം മുമ്പ് ഞാൻ പൂർണ്ണമായും എന്നെ നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു.’ ; പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ!

Movies

‘മൂന്ന് വർഷം മുമ്പ് ഞാൻ പൂർണ്ണമായും എന്നെ നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു.’ ; പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ!

‘മൂന്ന് വർഷം മുമ്പ് ഞാൻ പൂർണ്ണമായും എന്നെ നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു.’ ; പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ!

ബാലതാരമായി എത്തി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മഞ്ജിമ മോഹൻ. ബാല താരമായി മലയാളത്തിൽ ഒട്ടനവധി ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള താരം പിന്നീട് നായികയായും തിളങ്ങുകയുണ്ടായി. ഇതിനിടെ പല താരങ്ങളുടെ പേരിനൊപ്പവും മഞ്ജിമയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ നടൻ ഗൗതം കാർത്തിക്കിന്റെ പേരിനൊപ്പമാണ് മഞ്ജിമ മോഹ​ന്റെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്.പക്ഷെ ഇതേ കുറിച്ച് പിന്നീട് പലപ്പോഴായി മാധ്യമങ്ങൾ ചോദിച്ചപ്പോഴും മഞ്ജിമ മറുപടി പറയാതെ ഒഴിഞ്ഞു മാറി. ഇപ്പോഴിത തന്റെ പ്രണയം സോഷ്യൽമീ‍ഡിയ വഴി പരസ്യപ്പെടുത്തിയിരിക്കുകയാണ് മഞ്ജിമ മോഹൻ.

എല്ലാം നഷ്ടപ്പെട്ടിരുന്ന തന്നിലേക്ക് വന്ന കാവൽ മാലാഖയാണ് ​ഗൗതം കാർത്തിക്ക് എന്നാണ് മഞ്ജിമ മോഹൻ പറയുന്നത്. ‘മൂന്ന് വർഷം മുമ്പ് ഞാൻ പൂർണ്ണമായും എന്നെ നഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു.’

‘ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നീ മാറ്റിമറിക്കുകയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന് മനസിലാക്കാൻ എന്നെ സഹായിക്കുകയും ചെയ്തു. എനിക്ക് എന്നിൽ കുഴപ്പം തോന്നുമ്പോഴെല്ലാം നീ എന്നെ അവിടെ നിന്നും ഉയർത്തുന്നു.’

‘എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നതിന് പിന്നിലെ പ്രധാന കാരണം ഞാൻ ആരാണെന്ന രീതിയിൽ തന്നെ നീ എന്നെ അത്രമാത്രം സ്നേഹിക്കുന്നു എന്നതാണ്. നീ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാമായിരിക്കും.’

മഞ്ജിമ മോഹൻ സോഷ്യൽമീഡിയയിൽ കുറിച്ചു. ഒപ്പം ​ഗൗതം കാർത്തിക്കിനൊപ്പം നിൽക്കുന്ന ചില പ്രണയാദ്രമായ ചിത്രങ്ങളും ​മഞ്ജിമ മോഹൻ പങ്കുവെച്ചു. സ്വകാര്യ ജീവിതം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കാൻ താൽപര്യപ്പെടുന്ന താരമാണ് മഞ്ജിമ മോഹൻ.

സോഷ്യൽമീ‍ഡിയയിലും വളരെ വിരളമായി മാത്രമാണ് മഞ്ജിമ ഫോട്ടോകളും കുറിപ്പുകളും പങ്കുവെക്കാറുള്ളത്. ​ഗൗതം കാർത്തിക്കുമായുള്ള പ്രണയം ​മഞ്ജിമ പരസ്യപ്പെടുത്തിയതോടെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.നടൻ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നം സംവിധാനം ചെയ്‍ത കടലിലൂടെയാണ് ഗൗതം കാര്‍ത്തിക് നായകനായത്. എ.മുരുഗദോസ് നിര്‍മിക്കുന്ന ഓഗസ്റ്റ് 16,194′ ആണ് ഗൗതം കാര്‍ത്തിന്റെ പുതിയ സിനിമ. സിമ്പു നായകനാകുന്ന ചിത്രം പത്ത് തലയിലും ഗൗതം കാര്‍ത്തിക് അഭിനയിക്കുന്നുണ്ട്.

ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. മഞ്ജിമ മോഹന്‍ പ്രശസ്ത ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്. കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം.മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. അതിനുശേഷം പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ.

ശേഷം നിവിൻ പോളി ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി രണ്ടാം വരവ് നടത്തി. പക്ഷെ സിനിമ വലിയ പരാജയമായിരുന്നു. മഞ്ജിയ്ക്കും വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ സാധിച്ചില്ല. ശേഷം താരം അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയായിരുന്നു.

എഫ്ഐആറാണ് ഏറ്റവും അവസാനം മഞ്ജിമ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിൽ വിഷ്ണു വിശാലായിരുന്നു നായകൻ. ചിത്രത്തിൽ അഭിഭാഷകയായാണ് മഞ്ജിമ അഭിനയിച്ചിരിക്കുന്നത്.

ഗൗതം വാസുദേവമേനോന്‍, റെബ മോണിക്ക ജോണ്‍, മാല പാര്‍‌വതി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്തത്.

More in Movies

Trending