Connect with us

ഏയ്ഞ്ചലിനെ കുറിച്ച് കൃത്യമായി ഞാൻ മനസിലാക്കാൻ വൈകി; ഒന്നും ഓർത്തിട്ട് പറഞ്ഞതല്ല, ഞാൻ ആ വാക്ക് ഉപയോ​ഗിച്ചത് തെറ്റ് തന്നെയാണ് മനീഷ

Movies

ഏയ്ഞ്ചലിനെ കുറിച്ച് കൃത്യമായി ഞാൻ മനസിലാക്കാൻ വൈകി; ഒന്നും ഓർത്തിട്ട് പറഞ്ഞതല്ല, ഞാൻ ആ വാക്ക് ഉപയോ​ഗിച്ചത് തെറ്റ് തന്നെയാണ് മനീഷ

ഏയ്ഞ്ചലിനെ കുറിച്ച് കൃത്യമായി ഞാൻ മനസിലാക്കാൻ വൈകി; ഒന്നും ഓർത്തിട്ട് പറഞ്ഞതല്ല, ഞാൻ ആ വാക്ക് ഉപയോ​ഗിച്ചത് തെറ്റ് തന്നെയാണ് മനീഷ

ബിഗ് ബോസ് സീസൺ 5 ൽ നിന്ന് മനീഷ പുറത്തായതിന്റെ ഞെട്ടലിലാണ് പ്രേക്ഷകരും മത്സരാർഥികളും. അത്ര പെട്ടെന്നൊന്നും മനീഷ പുറത്താകില്ലെന്നായിരുന്നു പ്രേക്ഷകർ വിചാരിച്ചിരുന്നത്. എന്നാൽ പ്രേക്ഷകരുടെ അനുമാനങ്ങളെല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു മനീഷയുടേയും ദേവുവിന്റേയും പുറത്താകൽ. ഈ സീസണിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു മനീഷ.
. താരം പുറത്തായതിൽ പലരും വികാരാധീനരായിരുന്നു. അതേസമയം അടുത്തിടെയായി നടന്ന ടാസ്ക്കുകളിലെല്ലാം മനീഷ ഭയങ്കര കരച്ചിലായിരുന്നു.ഇതിൽ പ്രേക്ഷകർക്ക് അതൃപ്തിയും തോന്നിയിരുന്നു. പക്ഷെ തന്റെ ശാരീരികാവസ്ഥയ്ക്ക് അനുസരിച്ച് ഇമേജ് നോക്കാതെ ​ഗെയിം കളിക്കാൻ മനീഷ ശ്രദ്ധിച്ചിരുന്നു. മനീഷ സ്ട്രോങായ മത്സരാർഥിയായിരുന്നുവെന്നും പുറത്താകേണ്ടിയിരുന്നത് അഞ്ചൂസ് ആയിരുന്നുവെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ടായിരുന്നു. മാണിക്യകല്ല് ടാസ്ക്കിൽ മനഷ വിജയിച്ച ശേഷം രണ്ടാഴ്ചത്തേക്ക് മനീഷ നോമിനേഷൻ ഫ്രീയായിയെന്ന് ബി​​ഗ് ബോസ് അനൗൺസ് ചെയ്തിരുന്നു. അതിനുശേഷം പലരും മനീഷയ്ക്ക് ഇമ്യൂണിറ്റിയുണ്ടെന്ന് കരുതി വോട്ട് ചെയ്തില്ല.

അതുകൊണ്ട് കൂടിയാകാം മനീഷ പുറത്തായത്. മനീഷയും പുറത്ത് വന്നശേഷം ഈ സംശയം പങ്കുവെച്ചിരുന്നു. പാട്ടും തമാശയുമായി ബി​ഗ് ബോസിൽ നിറഞ്ഞ് നിന്നിരുന്ന മനീഷ തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ സ്വന്തം യുട്യൂബ് ചാനലിലൂടെ.

ഏയ്ഞ്ചലുമായുള്ള വഴക്കിനെ കുറിച്ചും ദേവുവിന് വേണ്ടി കരഞ്ഞതിനെ കുറിച്ചും റേപ്പ് ജോക്ക് പറഞ്ഞതിനെ കുറിച്ചും മനീഷ വീഡിയോയിൽ സംസാരിച്ചു. ലെച്ചു അവളുടെ കഥ പറഞ്ഞശേഷം കേട്ടുകൊണ്ടിരുന്ന ദേവു സിം​ഗിൾ പാരന്റ് ആയതുകൊണ്ട് മകൾ പൊന്നുവിനെ കുറിച്ചും അവളുടെ സേഫ്റ്റിയെ കുറിച്ചും ആലോചിച്ച് വിഷമിക്കാൻ തുടങ്ങി.

ദേവുവിന്റെ വയസായ അമ്മയും അച്ഛനുമാണ് മകളെ സംരക്ഷിക്കുന്നത്. പിന്നെ ലെച്ചുവിന്റെ കഥ ദേവുവിനെ ബാധിച്ചു. അവൾ കരയാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ആശ്വസിപ്പിച്ചെങ്കിലും ​ദേവുവിന് പാനിക്ക് അറ്റാക്ക് വന്ന് ശ്വാസം കിട്ടാതെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോയി. അവളെ കൊണ്ടുപോകുന്നത് കണ്ടപ്പോൾ‌ ഞാനും ടെൻഷനടിച്ചു നിന്നു.

പിന്നെ എന്റെ അമ്മയുടെ മരണമൊക്കെ പെട്ടന്ന് എന്റെ ഓർമയിലേക്ക് വരികയും എന്റെ ഇമോഷനെ ട്രി​ഗർ ചെയ്യുകയും ഞാൻ കരയുകയുമായിരുന്നു. ഒറ്റയ്ക്ക് പിടിച്ച് നിന്ന ടെൻഷൻ ഒന്നാകെ പുറത്തേക്ക് വന്നതാണ്. പൊട്ടികരഞ്ഞ് കഴിയുമ്പോൾ കുറച്ച് ആശ്വാസം കിട്ടും ഹൗസിൽ നിൽക്കുമ്പോൾ. ഇതെല്ലാം ഞാൻ റീനോഷിനോട് പറയുകയും ചെയ്തിരുന്നു. അല്ലാതെ കരച്ചിൽ വെറുതെ അഭിനയിച്ചതല്ല മനീഷ പറഞ്ഞു.
ലെച്ചുവിന്റെ കഥകേട്ട് ഞാൻ കരഞ്ഞാൽ അത് അവളോടുള്ള സിംപതിയാകും അവളുടെ കാര്യത്തിൽ എംപതിയാണ് വേണ്ടതെന്നും എനിക്കുണ്ടായിരുന്നു. പിന്നെ ഹൗസിൽ നടക്കുന്ന പല കാര്യങ്ങളും നിങ്ങൾ എഡിറ്റ് ചെയ്താണ് കാണിക്കുന്നത്. ഭക്ഷണത്തിന്റെ വിലയൊക്കെ ഹൗസിൽ ചെന്നപ്പോഴാണ് മനസിലായത്. ആർത്തി മൂത്ത് ഭ്രാന്ത് പിടിച്ചിട്ടാണ് ഞാൻ ഹൗസിൽ നിന്നും വന്നത്. മനീഷ പറഞ്ഞു.

റിനോഷിനോട് പറഞ്ഞ റേപ്പ് ജോക്കിലും ഖേദം പ്രകടിപ്പിച്ചു മനീഷ. റിനോഷ് ഇന്ന് ഇവിടെയാണ് കിടക്കുന്നത്. ഞാൻ റിനോഷിനെ റേപ്പ് ചെയ്യാൻ പോകുകയാണ് എന്നാണ് മനീഷ പറഞ്ഞത്. ഇത് വലിയ ചർച്ചയ്ക്ക് കാരണമായ സ്റ്റേറ്റ്മെന്റായിരുന്നു. അത് ഞാൻ പറഞ്ഞതിൽ ആളുകൾ രൂക്ഷമായി തന്നെ എന്നെ വിമർശിക്കണം. എനിക്ക് എതിർ അഭിപ്രായമില്ല.

ഒന്നും ഓർത്തിട്ട് പറഞ്ഞതല്ല. ഞാൻ ആ വാക്ക് ഉപയോ​ഗിച്ചത് തെറ്റ് തന്നെയാണ് മനീഷ വ്യക്തമാക്കി. ഏയ്ഞ്ചലിനെ കുറിച്ച് കൃത്യമായി ഞാൻ മനസിലാക്കാൻ വൈകി. ഏയ്ഞ്ചലിനെ പോലൊരു കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിൽ ഇല്ല. അതുകൊണ്ട് തന്നെ അങ്ങെനൊരു കുട്ടിയെ എങ്ങനെ ടേക്ക് കെയർ ചെയ്യണമെന്ന് അറിയില്ല. ഏയ്ഞ്ചലിന്റെ അവസ്ഥയുടെ ഇന്റസിറ്റിയും അറിയില്ലായിരുന്നു. ബി​ഗ് ബോസ് ഏയ്ഞ്ചലിനെ കുറിച്ച് പിന്നീട് ഞങ്ങൾക്ക് പറഞ്ഞ് തന്നിരുന്നു. എനിക്ക് ഏയ്ഞ്ചലിനെ വളരെ ഇഷ്ടമാണ് മനീഷ വ്യക്തമാക്കി.

More in Movies

Trending