രതിനിര്‍വ്വേദം ലഭിക്കുമ്പോള്‍ ആ ചിത്രത്തിന്റെ സ്‌ക്രിപ്റ്റും റോളും എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല; ഷീല
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് ഷീല. എം ജി ആർ നൊപ്പം ‘പാശം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. സരസ്വതിദേവി എന്ന പേരിലായിരുന്നു ആ സിനിമയിൽ അഭിനയിച്ചത്. മലയാളത്തിൽ സത്യനോടൊപ്പം അഭിനയിച്ച ‘ഭാഗ്യജാതകം‘ ആണ് ആദ്യത്തെ സിനിമ. ഏകദേശം രണ്ട് പതിറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നിറസാന്നിദ്ധ്യമായിരുന്നു ഷീല. ചെമ്മീൻ, കള്ളിച്ചെല്ലമ്മ, വെളുത്ത കത്രീന തുടങ്ങിയ സിനിമകളിലെ അഭിനയം ഷീലയെ മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രികളുടെ നിരയിലേക്ക് കൈപിടിച്ചുയർത്തി.
ആമി, ഭാര്‍ഗവീനിലയം, രതിനിര്‍വ്വേദം എന്നിങ്ങനെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ഈ സിനിമകളിലെല്ലാം അഭിനയിക്കേണ്ടിയിരുന്നത് ഷീലാമ്മയാണ്. എന്നാല്‍ ഈ അവസരങ്ങള്‍ പിന്നീട് പല കാരണങ്ങള്‍ക്കൊണ്ടും മറ്റ് താരങ്ങളിലേയ്ക്ക് പോകുകയായിരുന്നു. ‘
കമല്‍ സംവിധാനം ചെയ്ത ആമിയില്‍ കമലാദാസിന്റെ വേഷം താനായിരുന്നു ചെയ്യേണ്ടിയിരുന്നത്. സിനിമ ചെയ്യാനായി അഡ്വാന്‍സും വാങ്ങിയെങ്കിസും അത് നടന്നില്ല. ഞാനാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ഷീല അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. പക്ഷേ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മാറിയതും എന്റെ കോള്‍ ഷീറ്റും എല്ലാം കൂടിയായപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ സാധിക്കാതെ വന്നു.
ഭാര്‍ഗവീനിലയവും ഇതുപോലെ പല കാരണങ്ങള്‍ക്കൊണ്ട് നഷ്ടമായതാണ്. അന്നും ഡേറ്റിന്റെ പ്രശ്‌നമാണ് വന്നത്. മധുവിനും നസീറിനും ഒപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണ് ഉണ്ടായിരുന്നത്. പക്ഷേ എല്ലാവര്‍ക്കും ഒരുമിച്ച് ഡേറ്റ് കിട്ടിയിരുന്നില്ല. അങ്ങനെ അവസാനം ആ ചിത്രത്തിലേയ്ക്ക് വിജി നിര്‍മ്മല എന്ന നടിയെ കൊണ്ടുവരികയായിരുന്നു. ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന കഥാപാത്രമായിരുന്നെങ്കിലും അത് അവസാനം നഷ്ടപ്പെടുകയായിരുന്നു.
അത് പോലെ വന്ന മറ്റൊരു അവസരമായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദം. ആ ചിത്രത്തില്‍ താന്‍ അഭിനയിക്കില്ല എന്ന് തീരുമാനിക്കുകയായിരുന്നു. അതൊക്കെ ഒരു ടൈപ്പാണ്. അതില്‍ അതില്‍ അഭിനയിക്കാതിരുന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. രതിനിര്‍വ്വേദം ലഭിക്കുമ്പോള്‍ ആ ചിത്രത്തിന്റെ സ്‌ക്രിപ്റ്റും റോളും എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നേയും എന്തൊക്കെയോ കാരണങ്ങള്‍ തോന്നി. അതുകൊണ്ടാണ് ആ കഥാപാത്രം ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നത്.’ ഷീല വ്യക്തമാക്കി.
