Connect with us

നിലനിൽപ്പിനും അവസരത്തിനും വേണ്ടി ചേച്ചിയ്ക്ക് മുട്ടിയ വാതിൽ തുറന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ടോ?, മനീഷയെ അപമാനിച്ച് അവതാരകൻ; വീട്ടിൽ പോയി അമ്മയോടോ പെങ്ങളോടൊ ചോദിക്കുമോ, ചെപ്പാക്കുറ്റി അടിച്ച് പൊളിക്കുമെന്ന് നടി

Actress

നിലനിൽപ്പിനും അവസരത്തിനും വേണ്ടി ചേച്ചിയ്ക്ക് മുട്ടിയ വാതിൽ തുറന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ടോ?, മനീഷയെ അപമാനിച്ച് അവതാരകൻ; വീട്ടിൽ പോയി അമ്മയോടോ പെങ്ങളോടൊ ചോദിക്കുമോ, ചെപ്പാക്കുറ്റി അടിച്ച് പൊളിക്കുമെന്ന് നടി

നിലനിൽപ്പിനും അവസരത്തിനും വേണ്ടി ചേച്ചിയ്ക്ക് മുട്ടിയ വാതിൽ തുറന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ടോ?, മനീഷയെ അപമാനിച്ച് അവതാരകൻ; വീട്ടിൽ പോയി അമ്മയോടോ പെങ്ങളോടൊ ചോദിക്കുമോ, ചെപ്പാക്കുറ്റി അടിച്ച് പൊളിക്കുമെന്ന് നടി

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ​ഗായികയും ബി​ഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥിയുമായ മനീഷ. ഇപ്പോഴിതാ ഹേമ കമ്മിറ്റി റപ്പോർട്ട് വളരെ വലിയ ചർച്ചകൾക്ക് വഴിവെച്ച വേളയിൽ ഈ വിഷയത്തിൽ തന്റെ പ്രതികരണത്തെ കുറിച്ചെല്ലാം മനീഷ പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ചെല്ലാം സംസാരിച്ചത്.

എന്നാൽ ഈ അഭിമുഖത്തിൽ മനീഷയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ച അവതാരകന് കുറിക്ക് കൊള്ളുന്ന മറുപടിയും താരം നൽകുന്നുണ്ട്. ഇപ്പോൾ മുട്ടുന്ന കാലഘട്ടമാണല്ലോ, നിലനിൽപ്പിനും അവസരത്തിനും വേണ്ടി ചേച്ചിയ്ക്ക് മുട്ടിയ വാതിൽ തുറന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ടോയെന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഇതിന് പൊട്ടിത്തെറിച്ചുകൊണ്ടാണ് മനീഷ മറുപടി പറഞ്ഞത്. എനിക്കങ്ങനെ തുറന്ന് കൊടുക്കേണ്ടി വന്നുവെങ്കിൽ എന്റെ നൂറാമത്തെ സിനിമ ഞാനിവിടെ ആഘോഷിച്ചേനേ. എന്ത് ഊള ചോദ്യമാണ് താൻ ചോദിക്കുന്നത്. മുട്ടുമ്പോൾ തുറക്കുന്നതാണോ എക്സ്പീരിയൻസ്. എല്ലാവരുടെയും എക്സ്പീരിയൻസ് അതാണോ.

ഇത്തരത്തിൽ അനാവശ്യ ചോദ്യങ്ങൾ ചോ​ദിക്കുന്നത് വൈറലാകാനാണോ?, ആളും തരവും കണ്ട് ചോദ്യങ്ങൾ ചോദിക്കണം. അനാവശ്യ വിവാദങ്ങളും വാർത്താപ്രാധാന്യവും ലഭിക്കാൻ എന്തും വിളിച്ച് പറഞ്ഞ് നടക്കുന്നൊരാളല്ല ഞാൻ. ഇത്തരം ചോദ്യങ്ങൾ എന്റെ മുമ്പിലിരുന്ന് പരിചയമുള്ള ആൾക്കാർ ചോദിച്ചാൽ ചെപ്പാക്കുറ്റി അടിച്ച് പൊളിക്കും ഞാൻ.

സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് വെച്ചാൽ എല്ലാവരും ഇങ്ങനെയാണോ എന്നായിരുന്നു മനീഷ പറഞ്ഞത്. ശേഷവും തന്റെ ചോദ്യത്തിൽ തെറ്റില്ല എന്ന നിലപാടിലായിരുന്നു അവതാരകൻ. തന്റെ ചോദ്യത്തെ ന്യായീകരിക്കുന്ന അവതാകരനോട് കൂടുതൽ കെടുന്ന് മെഴുകെണ്ടാ എന്നും വീട്ടിൽ പോയി അമ്മയോടോ പെങ്ങളോടൊ പോയി ഇങ്ങനെ ചോദിക്കുമോ എന്ന മനീഷയുടെ ചോദ്യത്തിന് എന്റെ അമ്മയും പെങ്ങളുമൊന്നും സിനിമയിലില്ല എന്നായിരുന്നു അവതാരന്റെ മറുപടി.

അതേസമയം, ഈ വീഡിയോ വളരെപ്പെട്ടെന്നായിരുന്നു വൈറലായി മാറിയത്. പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളും ട്രോളുകളും അവതാരകനെതിരെ വന്നിരിക്കുകയാണ്.

അതേസമയം, തനിക്കും അഭിനയ മേഖലയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മനീഷ പറ‍ഞ്ഞിരുന്നു. സഹപ്രവർത്തകനിൽ നിന്നുതന്നെയായിരുന്നു ​ദുരനുഭവം. ആ ദുരനുഭവം ഞാൻ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്തു. ബന്ധപ്പെട്ട ആൾക്കാരുമായി സംസാരിച്ചു. അയാളുടെ ഭാ​ഗത്ത് നിന്നും ക്ഷമയും ഇനിയൊരു ശല്യവും ഉണ്ടാകില്ലെന്നും തീർപ്പ് ഉണ്ടാക്കി.

പിന്നീട് അയാളിൽ നിന്നുമൊരു ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള അനുഭവങ്ങൾ എല്ലാ സ്ത്രീകൾക്കും എവിടെ നിന്നെങ്കിലുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടാകും. അതിനെ എതിർക്കാനുള്ള മരുന്ന് നമ്മൾ കണ്ടെത്തണം. നമ്മുടെ അനുവാദം ഇല്ലാത്തെ ശരീരത്തിൽ കയറി പിടിച്ചാൽ നോ എന്ന് പറയാനുള്ള ധൈര്യം സ്ത്രീ ആദ്യം ആർജിച്ച് എടുക്കണം. നമ്മളെ കുറിച്ച് ആദ്യം ചിന്തിക്കേണ്ടത് നമ്മൾ തന്നെയാണ്.

മുതലക്കണ്ണീര് ഒഴുക്കാതെ ജെനുവിനായി കണ്ണീര് ഒഴുക്കുന്നവരുടെ മുന്നിൽ നീതി ദേവത കണ്ണ് തുറക്കട്ടെ എന്ന് മാത്രമെ ഉള്ളൂ. ഇതെല്ലാം പഞ്ചപുച്ഛമടക്കി മിണ്ടാതെ ഇരുന്നിരുന്നെങ്കിൽ, എന്റെ കാര്യം മാത്രം നോക്കി നടക്കുന്ന ഒരാളായിരുന്നുവെങ്കിൽ ഇന്ന് ഞാൻ 100മത്തെ പടം ആ​ഘോഷിച്ചേനെ. ഇല്ലെങ്കിൽ രണ്ട് നില കെട്ടിടവും ഒരുപാട് സാമ്പത്തിക സ്ഥിതിയും ഒക്കെ ഉണ്ടായേനെ. എനിക്ക് മാന്യത ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രം മതി എനിക്ക് അവസരം. പട്ടിണി കിടന്നാലും അഭിമാനത്തോടെ മരിക്കും എന്നാണ് മനീഷ പറഞ്ഞത്.

More in Actress

Trending