Connect with us

ഒരിക്കൽ മകനോട് ചോദിച്ചു ഞാൻ ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെന്ന്? അവന്റെ മറുപടികേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് ; വനിതാ വിജയകുമാർ

Movies

ഒരിക്കൽ മകനോട് ചോദിച്ചു ഞാൻ ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെന്ന്? അവന്റെ മറുപടികേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് ; വനിതാ വിജയകുമാർ

ഒരിക്കൽ മകനോട് ചോദിച്ചു ഞാൻ ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെന്ന്? അവന്റെ മറുപടികേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത് ; വനിതാ വിജയകുമാർ

സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് ഇപ്പോൾ വനിതാ വിജയകുമാർ.നിരന്തരം വിവാദങ്ങളിൽ അകപ്പെട്ട് വാർത്തകളിൽ നിറയുന്ന താരമാണ് വനിത വിജയകുമാർ. തമിഴകത്തെ പ്രശസ്‌ത സിനിമ കുടുംബത്തിൽ നിന്നുള്ള നടിയാണ് വനിത. നടന്‍ വിജയ് കുമാറിന്റെയും മഞ്ജുളയുടെയും മകളാണ് താരം. എന്നാൽ വർഷങ്ങളായി കുടുംബത്തില്‍ നിന്നും അകന്ന് ജീവിക്കുകയാണ് നടി. ബി​ഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിൽ മത്സരിച്ച ശേഷമാണ് വനിത വിജയകുമാർ കൂടുതൽ ശ്രദ്ധ നേടുന്നത്. നടിയുടെ വിവാഹങ്ങളും വിവാഹ മോചനങ്ങളുമൊക്കെ പലപ്പോഴും വാർത്തയായിട്ടു

മൂന്ന് വിവാഹം കഴിച്ചെങ്കിലും ഈ മൂന്ന് ബന്ധങ്ങളും വേർപ്പെടുത്തി ജീവിക്കുകയാണ് നടി. ഇടയ്ക്ക് ഒരു ലിവിങ് റിലേഷൻഷിപ്പും നടിക്ക് ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. 2000 ൽ നടൻ ആകാശിനെയാണ് വനിത ആദ്യമായി വിവാഹം കഴിച്ചത്. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഈ ബന്ധം വേർപെടുത്തുകയായിരുന്നു. തുടർന്ന് 2007 ൽ ബിസിനസുകാരനായ ആനന്ദ് രാജിനെ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും പരാജയപ്പെട്ടു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിയുകയും ചെയ്തു.

രണ്ടു ദിവസമൊക്കെ ടോയ്‌ലറ്റിൽ പോകാതെ ഇരുന്നിട്ടുണ്ട്. കാരവാനിലെ ടോയ്‌ലെറ്റിൽ പോലും ഞാൻ പോകാറില്ല. എന്തിനാണ് എനിക്ക് കാരവൻ തരുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും കാരവാനിലെ ടോയ്‌ലറ്റ് ഉപയോഗിക്കാറില്ല. വസ്ത്രം മാറാൻ കേറുന്നത് പോലും എനിക്ക് പ്രശ്‌നമാണ്. ഞാൻ പെട്ടെന്ന് മാറ്റി വരും.

ബിഗ് ബോസ് ഹൗസിൽ പോലും ക്ലോസ്‌ട്രോഫോബിക് അന്തരീക്ഷമാണ്. ഈ രോഗം ഉളവർക്കുള്ള അനുഭവങ്ങളൊക്കെ വ്യത്യസ്തമായിരിക്കും. എന്റെ ജീവിതവും അതുപോലെയാണ്. ഒരിടത്ത് ഒതുങ്ങിയിരുന്നെങ്കിൽ ഞാനവിടെ ഉണ്ടാകുമായിരുന്നില്ലെന്നുമാണ് വനിത പറഞ്ഞത്.

തന്റെ മക്കളെ കുറിച്ചും അഭിമുഖത്തിൽ വനിത സംസാരിച്ചിരുന്നു. എന്റെ മൂത്ത മകളാണ് എനിക്കെല്ലാമെന്നാണ് നടി പറഞ്ഞത്. 16 വർഷം എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയമാണ്. ആരും അങ്ങനെയല്ല, ഞാൻ പോലും. ഞാൻ അവളോട് എല്ലാം ചോദിക്കുകയും പറയുകയും ചെയ്യാറുണ്ട്. ജീവിതത്തിലെ എല്ലാം നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്. നമ്മൾ മറ്റുള്ളവരെ നോക്കരുത്. എന്റെ മകൻ എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകാറുണ്ട്. അഞ്ചാം വയസ്സിൽ പോലും അവൻ വളരെയധികം ഉപദേശങ്ങൾ നൽകി.

ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു. നിന്റെ അമ്മ ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെന്ന്? കുറച്ചു നേരം കരയും എന്നിട്ട് മുത്തശ്ശന്റെ അടുത്തേക്ക് പോകും എന്നായിരുന്നു അവന്റെ മറുപടി. അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നതെന്നും വനിത പറഞ്ഞു.

More in Movies

Trending