Malayalam
വിടാതെ ദീർഘ ദൂരം പിന്തുടരുന്ന ക്യാമറ കണ്ണുകൾ ;നെക്സ്റ്റ് ലെവൽ ചോദ്യവുമായി മമ്മൂട്ടി :തഗ് ലൈഫ് വീഡിയോ
വിടാതെ ദീർഘ ദൂരം പിന്തുടരുന്ന ക്യാമറ കണ്ണുകൾ ;നെക്സ്റ്റ് ലെവൽ ചോദ്യവുമായി മമ്മൂട്ടി :തഗ് ലൈഫ് വീഡിയോ
കേരളം ഒന്നാകെ പോളിങ് ബൂത്തിലേക്ക് എത്തിയ ദിവസമായിരുന്നു ഇന്നലെ .രാവിലെ മുതൽ തന്നെ നല്ല തിരക്കായിരുന്നു എല്ലാ പോളിങ് ബൂത്തുകളിലും .സിനിമാ താരങ്ങളും സെലിബ്രിറ്റികളും ആയിട്ടുള്ളവർ പതിവിലും വിപരീതമായി ആണ് ഇത്തവണ വോട്ട് ചെയ്യാൻ എത്തിയത് .പനമ്പള്ളി നഗറിലെ ഒരു പോളിങ് ബൂത്തിൽ ആണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനായി എത്തിയത് .ഭാര്യക്കൊപ്പം എത്തിയ അദ്ദേഹത്തെ എറണാകുളം മണ്ഡലത്തിലെ പ്രമുഖ സ്ഥാനാർഥികളായ ഹൈബി ഈഡനും പി രാജീവും അനുഗമിച്ചു .
പോളിങ് സ്റ്റേഷനിൽ മമ്മൂട്ടി എത്തിയപ്പോൾ തന്നെ വോട്ടർ മാരുടെ നീണ്ട നിര തന്നെ ആണ് കണ്ടത് .എന്നാൽ ഞാൻ ക്യൂ നിൽക്കണോ എന്ന മമ്മൂട്ടിയുടെ ആ ചോദ്യത്തിന് മുന്നിൽ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ വേണ്ട താങ്കൾ വോട്ട് ചെയ്തോളൂ ഞങ്ങൾ വെയിറ്റ് ചെയ്തോളാം എന്നാണ് പറഞ്ഞത് .”വോട്ട് നമ്മുടെ അവകാശമാണ് അത് എല്ലാവരും വിനിയോഗിക്കണം .സ്ഥാനാർത്ഥികളുടെ മേന്മയും അവരുടെ പാർട്ടിയും എല്ലാം നോക്കി വേണം വോട്ട് ചെയ്യാനായിട്ട് .അത് എല്ലാവരും വിനിയോഗിക്കണം .പൊതുജനങ്ങൾക്ക് അധികാരം ഉപയോഗിക്കാൻ കഴിയുന്ന ഏക അവസരമാണ് ഇത് .അത് എല്ലാവരും വിനിയോഗിക്കുക .”- ഇതാണ് വോട്ട് ചെയ്ത ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത് .
വോട്ട് രേഖപ്പെടിത്തി തിരികെ മടങ്ങാൻ ഒരുങ്ങിയ മമ്മൂട്ടിയെ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഉള്ള ക്യാമറ കണ്ണുകൾ കൂടെ അനുഗമിച്ചു .എന്നാൽ അവരെപോലും ചിരിപ്പിച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ തഗ് ലൈഫ് കമന്റ് .വീട് വരെ വരുന്നോ ;ചായ തരാം – എന്നായിരുന്നു മമ്മൂട്ടിയുടെ ആ കമന്റ് .ദീർഘ ദൂരം ഇങ്ങനെ പിന്തുടരുമ്പോൾ ആരായാലും ഇങ്ങനെ പറഞ്ഞു പോകും .ആ വീഡിയോ കാണാം
mamootty thug life comment to media
