Malayalam
മീര അപ്പോ തടി കുറച്ചതു വീണ്ടും നായിക ആകാൻ ആയിരുന്നോ ? – ആരാധകർ ചോദിക്കുന്നു
മീര അപ്പോ തടി കുറച്ചതു വീണ്ടും നായിക ആകാൻ ആയിരുന്നോ ? – ആരാധകർ ചോദിക്കുന്നു
സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന താരമാണ് നടി മീര ജാസ്‌മിൻ .ലോഹിതദാസ് ആണ് മീരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് .ഒരു കാലത്തു മലയാള സിനിമയിലെ മുൻ നിര നായിക മാരുടെ പേര് പറയുമ്പോൾ ഒപ്പം പറയുന്ന ഒരു പേര് തന്നെ ആയിരുന്നു മീരയുടേത് .മലായാളികൾക്കു അഭിമാനിക്കാൻ ഒട്ടനവധി നേട്ടങ്ങളാണ് മീര ജാസ്മിന്റെ അഭിനയത്തിൽ നിന്നും പിറന്നത് .
കഴിവ് കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി നിന്നെങ്കിലും മീര ജാസ്മിനെ കാത്ത് നിന്നത് പലതരം വിവാദങ്ങളായിരുന്നു. ഇതോടെ കരിയര്‍ പാതി ഉപേക്ഷിച്ച നടി വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷയായി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളില്‍ വലിയ അഭിനയിച്ചിട്ടുണ്ടെങ്കിലും പഴയത് പോലെ പ്രേക്ഷകരെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളൊന്നും അതിലില്ലായിരുന്നു. ഇപ്പോഴിതാ നടി സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുകയാണോ എന്നൊരു സൂചന വന്നിരിക്കുകയാണ്.
അത് സംഭവിക്കുമോ ?
തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെയാണ് നടി മീര ജാസ്മിന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറിയത്. 2001 ല്‍ റിലീസിനെത്തിയ സൂത്രധാരനായിരുന്നു മീരയുടെ അരങ്ങേറ്റ ചിത്രം. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലും മീര ജാസ്മിന്‍ സജീവമായിരുന്നു. അരങ്ങേറ്റ ചിത്രമായ സൂത്രധാരനിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഭരതന്‍ അവാര്‍ഡ് മീര ജാസ്മിന് ലഭിച്ചിരുന്നു. പാടം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമടക്കം മീര ജാസ്മിനെ തേടി എത്തിയിരുന്നു. ഇതല്ലാതെയും ഒത്തിരി അംഗീകാരങ്ങളായിരുന്നു നടിയ്ക്ക് ലഭിച്ചിരുന്നത്.
പ്രശ്നങ്ങളും വിവാദങ്ങളും
മലയാള സിനിമയിലെ താരസംഘടനയായ അമ്മയും മീരയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. അമ്മ സംഘടിപ്പിച്ച സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും പരിശീലനങ്ങള്‍ക്ക് ശേഷം അവസാന നിമിഷം നടി പിന്മാറുകയായിരുന്നു. ഇതുപോലെ തന്നെ അമ്മയ്ക്ക് വേണ്ടി നടന്‍ ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടി ഇരുന്ന നടി ആ വേഷം ഉപേക്ഷിക്കുകയായിരുന്നു. ഈ വേഷം പിന്നീട് ഭാവനയാണ് അവതരിപ്പിച്ചത്. ഷൂട്ടിംഗിന് എത്താന്‍ നടി തയ്യാറാവാത്തതിനെ തുടര്‍ന്ന് സംഘടനയില്‍ നിന്നും നടിയെ ഔദ്യോഗികമല്ലാത്ത രീതിയില്‍ ഒഴിവാക്കിയിരുന്നു.
അവസരങ്ങൾ കുറഞ്ഞു
തന്റെ പേരില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയതോടെ മലയാള സിനിമയില്‍ നിന്നും മീര ജാസ്മിന്‍ ചെറിയ ഇടവേള എടുത്തു. 2007 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ നടി സജീവമായി അഭിനയിച്ചിരുന്നു. ഇതോടെ മലയാളത്തിലേക്കുള്ള അവസരങ്ങളും കുറഞ്ഞു. ഈ കാലത്ത് മീര അഭിനയിച്ച മലയാള സിനിമകള്‍ വേണ്ടത്ത വിജയമായിരുന്നില്ല. ഇതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ നടി തിരിച്ച് വരവിന്റെ പാതയിലാണെന്ന സൂചന വന്നിരിക്കുകയാണ്.
പുതിയ ചിത്രങ്ങൾ
സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ഗോപിയാണ് മീര ജാസ്മിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മീരയ്‌ക്കെപ്പമുള്ള ചിത്രം അരുണ്‍ ഗോപി പങ്കുവെച്ചത്. ഇരുവരും ദുബായില്‍ വെച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളായിരുന്നിത്. മലയാളത്തിലെ പുതുമുഖ സംവിധായകന്മാരില്‍ ഒരാളായ അരുണ്‍ ഗോപിയ്‌ക്കൊപ്പം മീരയുടെ പുതിയ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും ആകാംഷയിലാണ്. നടി വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നതിന്റെ ഭാഗമായിട്ടാണോ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.
മോഹൻലാലിനൊപ്പം
മോഹൻലാലിനൊപ്പമാണ് മീര ജാസ്മിൻ ഏറ്റവും സജീവമായി മലയാളത്തിൽ തിളങ്ങി നിന്നതു .മോഹൻലാലിനൊപ്പം വീണ്ടും മീര ജാസ്മിനെ അഭിനയിക്കാൻ പോകുന്നു എന്ന വാർത്തകൾ ആണ് ഇപ്പോ പ്രചരിക്കുന്നത് .കഴിഞ്ഞ വര്ഷം പുരയ്‌തിറങ്ങിയ നീരാളി എന്ന മോഹൻലാൽ ചിത്രത്തിൽ മീരാജാസ്മിൻ അഭിനയിക്കുന്നു എന്ന വാർത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു എന്നാൽ ആ ചിത്രത്തിൽ മീര ജാസ്മിന് പകരം എത്തിയത് .എന്നാൽ നാദിയ മൊയ്ദു ആയിരുന്നു ആ ചിത്രം കൈകാര്യം ചെയ്തത് .
ഇതു തിരിച്ചു വരവ്
കഴിഞ്ഞ വര്‍ഷം മീര ജാസ്മിന്റേതായി പുറത്ത് വന്ന ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. ഒരു ജ്വല്ലറിയില്‍ സഹോദരിയ്‌ക്കൊപ്പമെത്തിയ മീരയുടെ ചിത്രങ്ങളായിരുന്നു വൈറലായത്. ചിത്രത്തില്‍ തടിച്ചുരുണ്ട രൂപത്തിലായിരുന്നു. എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. മുന്‍പത്തെക്കാള്‍ ചെറുപ്പവും ചുറുചുറുക്കുമുള്ള മീര ജാസ്മിനാണ് പുതിയ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് മീരയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
meera jasmine new looks
