Connect with us

മമ്മുക്കയുടെ സ്‌റ്റൈലൻ ഡ്രസ്സുകൾ ഇനി അവർക്ക് സ്വന്തം! ആ രഹസ്യം പുറത്ത്… ആരാധകർ കാത്തിരുന്ന നിമിഷം

Malayalam

മമ്മുക്കയുടെ സ്‌റ്റൈലൻ ഡ്രസ്സുകൾ ഇനി അവർക്ക് സ്വന്തം! ആ രഹസ്യം പുറത്ത്… ആരാധകർ കാത്തിരുന്ന നിമിഷം

മമ്മുക്കയുടെ സ്‌റ്റൈലൻ ഡ്രസ്സുകൾ ഇനി അവർക്ക് സ്വന്തം! ആ രഹസ്യം പുറത്ത്… ആരാധകർ കാത്തിരുന്ന നിമിഷം

എന്നും സ്റ്റൈലിന്റെ കാര്യത്തിൽ മമ്മൂട്ടി അപ്ഡേറ്റഡുമാണ്. സ്റ്റൈൽ, ഫാഷൻ ഇക്കാര്യങ്ങളിലൊക്കെ എന്നും അപ്ഡേറ്റഡാണ് മമ്മൂട്ടി. സാമൂഹ്യമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള മമ്മൂട്ടിയുടെ കിടിലൻ ചിത്രങ്ങൾ തന്നെയാണ് അതിനുദാഹരണം. മെ​ഗസ്റ്റാറിന്റെ ഒരു സ്റ്റൈലൻ ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ പിന്നെ ലൈക്കും ഷെയറും കമന്റുകളും നിറയും.

വീട്ടിൽ നിന്ന് ഇറങ്ങിയാൽ വൈറലാകുന്ന മനുഷ്യൻ എന്നാണ് മമ്മൂട്ടിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഫാഷന്‍ സെന്‍സ് ഉള്ള നടന്മാരില്‍ ഒരാൾ കൂടിയാണ് മമ്മൂട്ടി. ഹെയർ സ്റ്റൈൽ, വാച്ച്, വസ്ത്രങ്ങൾ, കണ്ണട, ചെരുപ്പ് തുടങ്ങി എല്ലാ കാര്യത്തിലും മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെതായ ഒരു ട്രെന്റുണ്ട്. അലസമായി നിന്നാലും ഷർട്ടിന്റെ രണ്ട് ബട്ടൺ അഴിച്ച് നിന്നാലും അതും ട്രെൻഡാണ്.

മമ്മൂട്ടി നായികനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ഫസ്റ്റ് ലുക്ക് റിലീസ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ‘അച്ചായൻ റോള്‍’ ആയിരിക്കും ഇതെന്ന് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ മമ്മൂട്ടി പകർന്നാടിയ കാതൽ ​ഗംഭീരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ആണ് പുത്തൻ ചിത്രത്തിന്റ അപ്ഡേറ്റും പുറത്തുവന്നിരിക്കുന്നത്.

അതുകൊണ്ട് തന്നെ ടർബോ ലുക്ക് ആരാധകർ ആഘോഷമാക്കുക ആണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്നുവന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം എണ്ണം പറഞ്ഞ ഏതാനും ചിത്രങ്ങള്‍ കൂടി ‘മമ്മൂട്ടി കമ്പനി’ എന്ന നിർമ്മാണ കമ്പനിയില്‍ നിന്നും പുറത്ത് വന്നു. റോഷാക്ക്, കാതല്‍, കണ്ണൂർ സ്ക്വാഡ് തുടങ്ങിയവയാണ് മമ്മൂട്ടി കമ്പനിയുടേതായി ഇതുവരെ പുറത്ത് വന്ന ചിത്രങ്ങള്‍. ടർബോയാണ് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അടുത്ത ചിത്രങ്ങള്‍. കലാമൂല്യവും അതുപോലെ തന്നെ ജനപ്രീതിയുമുള്ള ചിത്രങ്ങള്‍ ഒരു പോലെ സൃഷ്ടിക്കുന്നുവെന്നാണ് മമ്മൂട്ടി കമ്പനിയുടെ പ്രത്യേകതയായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ തന്നെ ഒരോ കമ്പനി ആയതുകൊണ്ട് തന്നെ ഒരു സിനിമയില്‍ ഉപയോഗിച്ച കോസ്റ്റ്യൂം മറ്റ് സിനിമകളിലും ഉപോയിഗിക്കുന്നതായും ആരാധകർ കണ്ടെത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തില്‍ മമ്മൂട്ടി ധരിച്ച കള്ളി മുണ്ടാണ് കണ്ണൂർ സ്ക്വാഡിലെ ഒരു താരം ധരിച്ചതെന്നാണ് ഒരു സിനിമാ പ്രേക്ഷകന്റെ കണ്ടെത്തല്‍. ഇതോക്കുറിച്ച് വലിയ ചർച്ചകളും അവകാശ വാദങ്ങളും സോഷ്യല്‍ മീഡിയിയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വർഷങ്ങളായി മമ്മൂട്ടിയുടെ പേർസണൽ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്ത് തന്നെ പ്രതികരിക്കുകയാണ്.

കണ്ണൂർ സ്ക്വാഡ് സിനിമയിലെ ഒരു കഥാപാത്രം നൻപകൽ നേരത്തു മയക്കത്തിലെ മമ്മൂക്കയുടെ കോസ്റ്റ്യൂം ഇട്ടെന്ന് പറഞ്ഞുള്ള ചർച്ചകള്‍ കണ്ടിരുന്നുവെന്നാണ് അഭിജിത്ത് പറഞ്ഞത്. ഇക്കാര്യം ശരിയാണ്. രണ്ട് സിനിമകളും നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്. ആദ്യ സിനിമ കഴിഞ്ഞ് കോസ്റ്റ്യൂസ് പ്രൊഡക്ഷൻ ടീമിന്‌ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു സിനിമയില്‍ ഉപയോഗിച്ച കോസ്റ്റ്യൂം മറ്റ് സിനിമകളില്‍ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാമെങ്കില്‍ ഉപയോഗിക്കാം. അങ്ങനെയാണ് കണ്ണൂർ സ്ക്വാഡിൽ വീണ്ടും അതേ ഷർട്ടും മുണ്ടും കാണുന്നത്.

പ്രേക്ഷകർ അത്രത്തോളം മമ്മൂട്ടിയുടെ വസ്ത്രങ്ങള്‍ അത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. സിനിമകളിലും മറ്റും ഉപയോഗിച്ച ഷർട്ടുകള്‍ മമ്മൂക്ക പിന്നീട് എന്താണ് ചെയ്യുന്നതെന്ന് ഒരുപാട് ആളുകള്‍ ചോദിക്കാറുണ്ട്. ചിലതൊക്കെ അദ്ദേഹം സൂക്ഷിച്ച് വെക്കും. ചിലത് ആർക്കെങ്കിലുമൊക്കെ കൊടുക്കും. കാലങ്ങളായി അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന ഷർട്ടുകളുമുണ്ട്. 20-25 വർഷമായി സൂക്ഷിക്കുന്ന ചിലതുണ്ട്. ഇഷ്ടപ്പെടുന്ന ഷർട്ടുകള്‍ അദ്ദേഹം വീണ്ടും ഇടാറുമുണ്ടെന്നും അഭിജിത് കൂട്ടിച്ചേർക്കുകയാണ്.

More in Malayalam

Trending

Recent

To Top