Connect with us

മോഹൻലാൽ ഇത് രണ്ടും കൽപ്പിച്ചാണ് ;ലൂസിഫറിനെ കടത്തിവെട്ടാനാണോ ?- 1 ദിവസം 2 ചിത്രങ്ങൾ

Malayalam

മോഹൻലാൽ ഇത് രണ്ടും കൽപ്പിച്ചാണ് ;ലൂസിഫറിനെ കടത്തിവെട്ടാനാണോ ?- 1 ദിവസം 2 ചിത്രങ്ങൾ

മോഹൻലാൽ ഇത് രണ്ടും കൽപ്പിച്ചാണ് ;ലൂസിഫറിനെ കടത്തിവെട്ടാനാണോ ?- 1 ദിവസം 2 ചിത്രങ്ങൾ

നൂറു കോടിയും കഴിഞ്ഞു നൂറ്റി അമ്പതു കോടിയിൽ ബോക്സ് ഓഫീസ് തകർത്തുള്ള കളക്ഷനുമായി മലയാള സിനിമയിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മോഹൻലാൽ .പ്രിത്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫറിന് രണ്ടാമത് ഒരു ഭാഗം കൂടി ഉണ്ടോ എന്ന സംശയത്തിലാണ് ആരാധകർ .

വീണ്ടും ആരാധകരെ ആവേശത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. ഒരേ ദിവസം രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ താരരാജാവ് തന്നെയാണ് തന്റെ പുതിയ സിനിമകളുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്ത നൂറ് കോടി ചിത്രമാണോ വരാനിരിക്കുന്നതെന്ന ആകാംഷയിലാണ് ആരാധകര്‍.

ബിഗ് ബ്രദര്‍
ഇന്ന് ചിത്രീകരണം ആരംഭിച്ച മോഹന്‍ലാല്‍ ചിത്രമാണ് ബിഗ് ബ്രദര്‍. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കൊച്ചി പനമ്ബള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ നിന്നുമായിരുന്നു. പുജ ചടങ്ങിനൊപ്പം സോംഗ് റെക്കോര്‍ഡിംഗ് ഫംഗ്ഷനും നടന്നു. മോഹന്‍ലാലിനൊപ്പം നടന്‍ സിദ്ദിഖ്, സംവിധായകന്‍ സിദ്ദിഖ്, ദീപക് ദേവ്, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചിത്രത്തില്‍ നിന്നും മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്.

വീണ്ടും ആ കൂട്ടുകെട്ട്

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായിരുന്ന വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലും ഒന്നിച്ചു. ഈ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്നത് ബിഗ് ബ്രദറിന് വേണ്ടിയാണ്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബംഗ്ലൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുമായി തൊണ്ണൂറ് ദിവസത്തെ ഷൂട്ടിംഗാണ് ബിഗ് ബ്രദറിന് വേണ്ടി തീരുമാനിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ഈ ചിത്രം വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

ഇട്ടിമാണി മേഡ് ഇന്‍ ചൈന

ബിഗ് ബ്രദറിനൊപ്പം ഇന്ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുമ്ബോള്‍ ഹണി റോസാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയില്‍ നായികയായി അഭിനയിക്കുന്നതെന്നാണ് സൂചന. നേരത്തെ കനല്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം ഹണി റോസ് അഭിനയിച്ചിരുന്നു. അതേ സമയം തനിഴ് നടി രാധിക ശരത് കുമാര്‍ ശക്തമായൊരു വേഷത്തില്‍ ഈ ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന.

..റിപോർട്ടുകൾ

ഇട്ടിമാണി മേഡ് ഇന്‍ ചൈന ഒരു പക്കാ കോമഡി എന്റര്‍ടെയിനറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലുണ്ടാവും. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്. സിംഗപൂര്‍, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിംഗ് നടക്കുക. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ജിബിയും ജോജുവും ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.

രണ്ടു ചിത്രങ്ങളും മോഹൻലാൽ അടുപ്പിച്ചു അടുപ്പിച്ചുള്ള ദിവസങ്ങളിൽ ആണ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത് .പൂജയും ഷൂട്ടിങ്ങും എല്ലാം ഒരേ ദിവസം തന്നെ ആകുമ്പോൾ ചിത്രത്തെ പറ്റിയും ഷൂട്ടിങ്ങിനെ പറ്റിയും ഒക്കെ വലിയ ആവേശത്തിലാണ് മോഹൻലാൽ ആരാധകർ

Ittymaani’s shoot gets rolling

Gepostet von Mohanlal am Dienstag, 23. April 2019



mohanlal 2 movie shooting pooja in one day

More in Malayalam

Trending