Malayalam
മോഹന്‍ലാലിന് മമ്മൂട്ടിയുടെ പിറന്നാള്‍ ചുംബനം; പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക
മോഹന്‍ലാലിന് മമ്മൂട്ടിയുടെ പിറന്നാള്‍ ചുംബനം; പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക
പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി.
കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിനെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്.
ഹാപ്പി ബെല്‍ത്ത് ഡേ ഡിയര്‍ ലാല്‍ എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 55 ചിത്രങ്ങളോളമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.
അതേസമയം, മമ്മൂട്ടിയുടെ ടര്‍ബോയാണ് അടുത്ത് റിലീസിന് ഒരുങ്ങുന്ന ചിത്രം. 300ലധികം തിയേറ്ററുകളില്‍ മെയ് 23 ന് കേരളത്തില്‍ ടര്‍ബോ എത്തും.
അതേസമയം പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍, മോഹന്‍ലാലിന്റെ തന്നെ ആദ്യ സംവിധാനം ബറോസും അണിയറയില്‍ ഒരുങ്ങുകയാണ്.