Connect with us

മലയാള സിനിമ ചരിത്രത്തിൽ തന്നെ നാണക്കേടാകുന്ന മാമാങ്കത്തിന്റെ അണിയറക്കഥകൾ ..എന്നിട്ടും എന്തുകൊണ്ട് മമ്മൂട്ടി നിശ്ശബ്ദനായി തുടരുന്നു ?

Articles

മലയാള സിനിമ ചരിത്രത്തിൽ തന്നെ നാണക്കേടാകുന്ന മാമാങ്കത്തിന്റെ അണിയറക്കഥകൾ ..എന്നിട്ടും എന്തുകൊണ്ട് മമ്മൂട്ടി നിശ്ശബ്ദനായി തുടരുന്നു ?

മലയാള സിനിമ ചരിത്രത്തിൽ തന്നെ നാണക്കേടാകുന്ന മാമാങ്കത്തിന്റെ അണിയറക്കഥകൾ ..എന്നിട്ടും എന്തുകൊണ്ട് മമ്മൂട്ടി നിശ്ശബ്ദനായി തുടരുന്നു ?

മലയാള സിനിമ ലോകത്തിനു വലിയ പ്രതീക്ഷകൾ നൽകിയ പ്രഖ്യാപനമായിരുന്നു മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ മാമാങ്കം . സിനിമയുടെ ഷൂട്ടിങ്ങുമായി അനുബന്ധിച്ചു വന്ന വാർത്തകൾ വലിയ ആവേശത്തോടെയാണ് ആളുകൾ ഏറ്റെടുത്തത്. മമ്മൂട്ടി ആരാധകർക്ക് മാത്രമല്ല , കേരളജനതക്ക് തന്നെ തിരുനാവായ മണപ്പുറത്തെ മാമാങ്ക കഥകൾ സിനിമയായി കാണാൻ വലിയ ഉത്സാഹമായിരുന്നു.

സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ വര്ഷങ്ങളുടെ ഗവേഷണ ഫലമായാണ് മാമാങ്കം അണിയറയിൽ ഒരുങ്ങിയത്. വേണു കുന്നിപ്പിള്ളി നിർമാതാവായ ചിത്രത്തിൽ മലയാളത്തിലെ ഉയർന്നു വരുന്ന ഒട്ടേറെ യുവ താരനിര അണിനിരക്കുന്നുണ്ടായിരുന്നു. എന്നാൽ അത്ര സ്വാഭാവികമല്ലാത്ത എന്തൊക്കെയോ കാര്യങ്ങളാണ് മാമാങ്കത്തിന്റെ അണിയറയിൽ പിനീട് അരങ്ങേറിയത്.

യുവനടനായ ധ്രുവനെ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തു എന്ന വാർത്തയാണ് ആദ്യമെത്തിയത്. ഒരു വർഷത്തോളം മാമാങ്കത്തിനായി കഠിനമായി വ്യായാമമുറകളൊക്കെ അഭ്യസിച്ച് മറ്റൊരു ചിത്രവും ഏറ്റെടുക്കാതെ ധ്രുവൻ കാത്തിരിക്കുകയായിരുന്നു. ഷൂട്ടിംഗ് ആരംഭിച്ചതുമാണ്. അപ്രതീക്ഷിതമായാണ് പുറത്താക്കൽ വാർത്ത എത്തിയതെന്ന് ധ്രുവൻ വ്യക്തമമാക്കിയതിനു പിന്നാലെ തനിക്ക് ഇതിൽ അറിവില്ല എന്നു സംവിധായകനും വ്യകത്മാക്കിയിരുന്നു.

അതിനു പിന്നാലെ അണിയറപ്രവർത്തകർ ഓരോരുത്തരായി പുറത്താക്കപ്പെട്ടു. ആർക്കും യാതൊരു വിശദീകരണവും ലഭിച്ചതുമില്ല . ഒടുവിൽ സംവിധായകൻ സജീവ് പിള്ളയെ തന്നെ പുറത്താക്കാൻ ശ്രമം നടന്നു. സംവിധായകനെ നീക്കം ചെയ്ത് പദ്മകുമാറിനെ സംവിധാനം ഏൽപ്പിച്ചു എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. അതിനും പിന്നാലെയാണ് തന്നെ കായികമായി ഇല്ലാതാക്കാൻ നിർമാതാവ് ശ്രമിച്ചതായി സജീവ് പിള്ള മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

സംഭവങ്ങൾ മലയാള സിനിമക്ക് തന്നെ നാണക്കേടാണെന്ന് പലരും പ്രതികരിച്ചു രംഗത്ത് വരികയും ചെയ്തു. പക്ഷെ ഇതിലെല്ലാം നിശബ്ദത പാലിക്കുകയാണ് നായകനായി വേഷമിടുന്ന മമ്മൂട്ടി. ഇത്രയധികം വിഷയങ്ങൾ ഒരു സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടും പ്രധാന നടൻ പ്രതികരിക്കത്തതിൽ പലരും വിമർശനം ഉയർത്തുന്നുണ്ട്.

പൊതുവെ സംവേദിയായ വിഷയങ്ങളിൽ മമ്മൂട്ടി പ്രതികരിക്കാറില്ല. നിശബ്ധത പാലിക്കാറാണ് പതിവ്. മലയാള സിനിമയിലെ പല വലിയ പ്രശ്നങ്ങളിലും മമ്മൂട്ടി അഭിപ്രായം പറഞ്ഞിട്ടില്ല. പക്ഷെ ഇതുവരെ മലയാള സിനിമ അഭിമുഖീകരിക്കാത്ത പ്രതിസന്ധികളിലൂടെ താൻ മുഖ്യ വേഷം ചെയ്യുന്ന സിനിമ കടന്നു പോകുമ്പോൾ ഈ നിശബ്ദത അനിവാര്യമല്ല എന്നാണ് പൊതു അഭിപ്രായം. ഇങ്ങനൊരു ചിത്രത്തിൽ താൻ അഭിനയിക്കുന്നില്ല എന്നോ അല്ലെങ്കിൽ എന്താണ് യഥാർത്ഥ പ്രശ്നമെന്നു വെളിപ്പെടുത്താനോ മലയാളത്തിന്റെ മുഖമെന്ന നിലയിൽ മമ്മൂട്ടിയെങ്കിലും തയ്യാറാകണമെന്ന് ആണ് ആരാധകരുടെയും പക്ഷം.

Mammootty’s silence in mamankam controversy

More in Articles

Trending

Recent

To Top