മാസങ്ങള്‍ ആഴ്ചകളാക്കി ആഴ്ചകള്‍ ദിവസങ്ങളാക്കി ദിവസങ്ങള്‍ നിമിഷങ്ങളാക്കി മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിന്നിട്ടും മമ്മൂട്ടിയുടെ ആരാധകരെ ഇത്രത്തോളം നിരാശരാക്കിയ മറ്റൊരു ചിത്രം കാണില്ല
സിനിമ എന്നും പ്രതീക്ഷകളുടെ ലോകമാണ്.വലിയ പ്രതീക്ഷകള്‍ ചിലപ്പോള്‍ വലിയ നിരാശസമ്മാനിക്കാറുണ്ട്.രണ്ടായിരമാണ്ടിന് ശേഷം മമ്മൂട്ടിയുടെ ആരാധകരെയും മലയാളസിനിമയെയും തീര്‍ത്തും നിരാശരാക്കിയ പ്രതീക്ഷയായിരുന്നു ‘ Gangster ‘ എന്ന ആഷിക്ക് അബു ചിത്രം.
അന്നത്തെ യുവ പ്രതീക്ഷയായ ആഷിക്ക് അബുവിന്റെ ക്യാപ്റ്റന്‍സിയും മമ്മൂട്ടിയുടെ ‘ഡോണ്‍’ വേഷവും Gangster എന്ന ത്രസിപ്പിക്കുന്ന ടൈറ്റിലും മലയാളസിനിമയെയും മമ്മൂട്ടിയുടെ ആരാധകരെയും പ്രതീക്ഷകളുടെ കൊടുമുടി കയറ്റിയിരുന്നു.ഗ്യാങ്ങ്സ്റ്ററിന്റെ ഫസ്റ്റ് ലുക്കും ടീസറും ട്രെയിലറുമെല്ലാം ഇന്റര്‍നെറ്റ് ലോകത്ത് പുതുവിപ്ലവം സൃഷ്ട്ടിച്ചു.
മാസങ്ങള്‍ ആഴ്ചകളാക്കി ആഴ്ചകള്‍ ദിവസങ്ങളാക്കി ദിവസങ്ങള്‍ നിമിഷങ്ങളാക്കി മമ്മൂട്ടിയുടെ ആരാധകര്‍ Gangster റിലീസിന് വേണ്ടി അക്ഷമരായി കാത്തിരുന്നു.പക്ഷെ, വമ്പന്‍ ഹൈപ്പില്‍ എഴുന്നള്ളിയ ഗ്യാങ്ങ്സ്റ്റര്‍ ബോക്സോഫീസില്‍ എട്ടുനിലയിലായിരുന്നു പൊട്ടിതകര്‍ന്നത് .ദുർബ്ബലമായ തിരക്കഥയും പറഞ്ഞു പഴകിയ പ്രമേയവുമായിരുന്നു ഗ്യാങ്ങ്സ്റ്ററിന്റെ പരാജയകാരണം.AshiqShiju
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...