Connect with us

ആ 9 പർവതാരോഹകരുടെ ദാരുണാന്ത്യവും ഡ്യാറ്റ്‌ലോവ് ചുരത്തിലെ അജ്ഞാതനായ കൊലയാളിയും ഒരു നിഗൂഢ രഹസ്യമായി ഇന്നും അവശേഷിക്കുന്നു !!

Malayalam Articles

ആ 9 പർവതാരോഹകരുടെ ദാരുണാന്ത്യവും ഡ്യാറ്റ്‌ലോവ് ചുരത്തിലെ അജ്ഞാതനായ കൊലയാളിയും ഒരു നിഗൂഢ രഹസ്യമായി ഇന്നും അവശേഷിക്കുന്നു !!

ആ 9 പർവതാരോഹകരുടെ ദാരുണാന്ത്യവും ഡ്യാറ്റ്‌ലോവ് ചുരത്തിലെ അജ്ഞാതനായ കൊലയാളിയും ഒരു നിഗൂഢ രഹസ്യമായി ഇന്നും അവശേഷിക്കുന്നു !!

ആ 9 പർവതാരോഹകരുടെ ദാരുണാന്ത്യവും ഡ്യാറ്റ്‌ലോവ് ചുരത്തിലെ അജ്ഞാതനായ കൊലയാളിയും ഒരു നിഗൂഢ രഹസ്യമായി ഇന്നും അവശേഷിക്കുന്നു !!

വളരെയേറെ ദുരൂഹതകളും ഭീകരതയും നിറഞ്ഞ, ഇന്നേവരെ ചുരുളഴിയാത്ത ഡ്യാറ്റ്‌ലോവ് ചുരത്തിലെ മരണങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ ?! 9 റഷ്യൻ പർവതാരോഹകരുടെ ദാരുണ അന്ത്യത്തിന്റെ ചുരുൾ അഴിക്കാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ല.

1959 ജനുവരി 25ന് റഷ്യയിലെ Ural Polytechnic Institute-ലെ 9 പേരടങ്ങുന്ന ഗവേഷക സംഘം റഷ്യയിലെ തന്നെ Sverdlovsk Oblast-ൽ നിന്നും 300km അകലെയുള്ള Otorten കുന്നിൽ എത്തിച്ചേരാൻ യാത്ര തിരിച്ചു.  Grade 2 ഹൈക്കേഴ്സ് ആയ അവരെല്ലാം പൂജ്യത്തിനും താഴെയുള്ള കാലാവസ്ഥകളിൽ പോലും പർവതാരോഹണത്തിന് കെൽപ്പുള്ളവർ ആയിരുന്നു.


പക്ഷെ, ഫെബ്രുവരി 1-ആം തീയതി ലക്ഷ്യസ്ഥാനത്തിനും 10km അകലെ Kholat Syakhl എന്ന കുന്നിൽ വെച്ച് അവർക്ക് വഴി തെറ്റി. രാവിലെ യാത്ര ചെയ്യാം എന്ന് തീരുമാനിച്ച അവർ ആ ചുരത്തിൽ രാത്രി ടെൻറ് കെട്ടി തമ്പടിച്ചു.   പിന്നെ അവിടെ സംഭവിച്ചത് എന്താണെന്നതിനെ കുറിച്ച്‌ ഒരു തെളിവും ഇന്നേ വരെ ലഭിച്ചിട്ടില്ല. ഫെബ്രുവരി 26-ആം തീയതി റെസ്ക്യൂ  ടീം അവരുടെ ടെന്റും മൃതദേഹങ്ങളും കണ്ടെടുക്കുമ്പോൾ ഒട്ടേറെ സംശയങ്ങളും ഒപ്പം ദുരൂഹതകളും ബാക്കിയായി.

അവരിൽ 6 പേർ Hypothermia (അതികഠിനമായ തണുപ്പിൽ ശരീരം സ്വയം തീ കത്തുകയാണെന്നു തോന്നുന്ന അവസ്ഥ) കാരണമാണ് മരണത്തിന് കീഴടങ്ങിയത് എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ. അവരുടെയൊന്നും  ശരീരത്തിൽ അടിവസ്ത്രങ്ങൾ അല്ലാതെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വസ്‌ത്രങ്ങൾ ഉണ്ടായിരുന്ന 2 പേർ പോലും മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധൃതിയിൽ എടുത്തണിഞ്ഞ രീതിയിൽ ആയിരുന്നു.

3 പേർ നെഞ്ചിലേറ്റ ശക്തമായ ഇടിയുടെ (വേഗത്തിൽ ഓടുന്ന ഒരു കാർ ശക്തമായി നെഞ്ചിൽ ഇടിക്കുന്ന അത്രയും ഫലം) ആഘാതത്തിൽ ആയിരുന്നു മരിച്ചത്. അതിലും ദുരൂഹതകൾ ഏറെ.

ഒരാളുടെ തലയോട്ടിയും മറ്റു രണ്ടു പേരുടെ വാരിയെല്ലുകളും ഇടിയിൽ തകർന്നിരുന്നു. കൂട്ടത്തിലെ ഒരു  സ്‌ത്രീയുടെ മാത്രം നാക്കും ചെവിയും ചുണ്ടും അറുത്തു മാറ്റപ്പെട്ടിരുന്നു. അവർ 3 പേരുടെയും ആന്തരികാവയവങ്ങൾ Putrefaction  എന്ന അവസ്ഥ കാരണം ജ്യൂസ് ആയി പോയിരുന്നു  (അതിശക്തമായ  റേഡിയേഷൻ ഏൽക്കുമ്പോൾ മാത്രമേ അങ്ങനെയൊരു അവസ്ഥയ്ക്ക് സാധ്യതയുള്ളൂ). എന്നാൽ അവരുടെ ആരുടേയും മൃതദേഹത്തിൽ ഒരു അക്രമത്തിന്റെ പാടുകളോ മുറിവുകളോ പുറമെ ഉണ്ടായിരുന്നില്ല.

അവരുടെ ടെന്റ് അകത്തുനിന്നും  കുത്തിക്കീറി വെളിയിലേക്കു ഇറങ്ങിയ അവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ആ ഭാഗത്ത് പോലീസും മറ്റു അന്വേഷണ ഉദ്യോഗസ്ഥരും ഒരുപാട് അന്വേഷണങ്ങൾ നടത്തിയിട്ടും 9 പേരുടെ അല്ലാതെ മറ്റൊരു മൃഗത്തിന്റെയോ, മനുഷ്യരുടെയോ, വാഹനത്തിന്റെയോ കാൽപാടുകളോ ടയർ പാടുകളോ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.

Avalanche (ശക്തമായ മഞ്ഞുപാളികളുടെ വീഴ്ച്ച) ഉണ്ടായതിന്റെ ഫലമായിരിക്കാം എന്ന നിരീക്ഷണത്തിൽ ചില അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നെങ്കിലും അതിന്റെ ഒരു തെളിവോ സൂചനയോ ലക്ഷണങ്ങളോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല.

അന്വേഷണ സംഘം അവരുടെ ഡയറികളും, ക്യാമറകളുമൊക്കെ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. ഒരു മിലിട്ടറി അല്ലെങ്കിൽ പാരാ മിലിട്ടറി ഓപ്പറേഷൻസോ, ന്യൂക്ലിയാർ ടെസ്റ്റുകളോ ഒന്നും തന്നെ ആ കാലഘട്ടത്തിൽ അവിടെ നടന്നിരുന്നുമില്ല.

പിന്നെങ്ങനെ ആ 9 പേർ മരിച്ചു എന്നുള്ളത് ഇന്നും അവ്യക്തം. നിഗൂഢതകൾക്കും ഭീതിക്കും ആക്കം  കൂട്ടാൻ അവിടെ നടന്ന തുടരന്വേഷണങ്ങളിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് സാധിക്കും.

1. റഷ്യയിലെ തന്നെ ഏറ്റവും മികച്ച Grade 2 ഹൈക്കേഴ്‌സ് ആയ അവർ അവർ എന്ത് കണ്ടു ഭയന്നിട്ടാണ് ടെന്റ് അകത്തുനിന്നും കുത്തിക്കീറി വസ്ത്രം വസ്ത്രം പോലും ധരിക്കാതെ ഓടിയത്?

2. പൂജ്യത്തിനും താഴെ തണുപ്പുള്ള അവിടെ ഹൈക്കിങ്ങ് ഗിയർ ഇല്ലാതെ മരണം സുനിശ്ചിതമാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് അവർ ഷൂ പോലും ധരിക്കാതെ ഓടി?

3. Hiking ഉപകരണങ്ങളും ആയുധങ്ങളും കൈവശം ഉണ്ടായിരുന്ന അവർ ഏതൊരു മൃഗത്തിനെയോ മനുഷ്യരെയോ കണ്ടിരുന്നെങ്കിലും ചെറുത്തുനില്പിനോ ആക്രമണത്തിനോ മുതിരുമായിരുന്നു.  പക്ഷെ ഭയചകിതരായി ഓടി ഒളിക്കുന്ന സാഹചര്യം ആണ് ഉണ്ടായത്.

4. ടെന്റ് അകത്തുനിന്നും തുറക്കുവാൻ പറ്റുമായിരുന്നിട്ട് കൂടി അത് കുത്തികീറി വെളിയിലേക്കു ഓടാൻ മാത്രം അവരെ പേടിപ്പിച്ച ആ ഭീകരത എന്തായിരിക്കും ?!

5. മരിച്ച പലരും ഷൂ ഇടാതെയും വസ്ത്രങ്ങൾ മാറി ഉടുത്തു ഓടാനും ഇടയാക്കിയ  മാനസിക വിഭ്രാന്തിക്ക് കാരണമെന്ത് ?!

6. മരിച്ച 3 പേരുടെ ശരീരത്തിൽ, പുറമേ ത്വക്കിൽ ഒരു പോറലോ ചതവോ ഇല്ലാതെ എങ്ങനെ വാരിയെല്ലും തലയോട്ടിയും തകർന്നു ?!

7. അതീവ റേഡിയേഷൻ ശരീരത്തിൽ ഏൽക്കുമ്പോൾ ആന്തരികാവയവങ്ങൾ അഴുകി ജ്യൂസ് ആയി മാറുന്ന Putrefaction  Process ആ Sub-Zero  കാലാവസ്ഥയിൽ എങ്ങനെ ഉണ്ടായി??

8.  ഒരു സ്ത്രീയുടെ മാത്രം നാക്കും ചുണ്ടും ചെവിയും മാത്രം എങ്ങനെ നഷ്ടമായി?

ആ 9 പേരുടെ ദാരുണാന്ത്യവും ഡ്യാറ്റ്‌ലോവ് ചുരത്തിലെ അജ്ഞാതനായ ആ കൊലയാളിയും ഒരു നിഗൂഢ രഹസ്യമായി ഇന്നും അവശേഷിക്കുന്നു.

കൂടുതൽ വായിക്കാൻ

ആദ്യ ഫിലിം ഫെയർ അവാർഡ് ലത മങ്കേഷ്‌കർ നിരസിക്കാൻ കാരണം ആ നഗ്നയായ സ്ത്രീയുടെ രൂപം !!

Dyatlov pass incident – an unbelievable story !!

More in Malayalam Articles

Trending