Connect with us

ആദ്യ ഫിലിം ഫെയർ അവാർഡ് ലത മങ്കേഷ്‌കർ നിരസിക്കാൻ കാരണം ആ നഗ്നയായ സ്ത്രീയുടെ രൂപം !!

Malayalam Articles

ആദ്യ ഫിലിം ഫെയർ അവാർഡ് ലത മങ്കേഷ്‌കർ നിരസിക്കാൻ കാരണം ആ നഗ്നയായ സ്ത്രീയുടെ രൂപം !!

ആദ്യ ഫിലിം ഫെയർ അവാർഡ് ലത മങ്കേഷ്‌കർ നിരസിക്കാൻ കാരണം ആ നഗ്നയായ സ്ത്രീയുടെ രൂപം !!

ആദ്യ ഫിലിം ഫെയർ അവാർഡ് ലത മങ്കേഷ്‌കർ നിരസിക്കാൻ കാരണം ആ നഗ്നയായ സ്ത്രീയുടെ രൂപം !!

നഗ്നയായ സ്‌ത്രീയുടെ രൂപമുള്ള അവാർഡാണ് ഫിലിം ഫെയറിൽ കൊടുക്കുന്നതെന്ന കാരണത്താൽ തനിക്ക് ലഭിച്ച അവാർഡ് നിരാകരിച്ച ആളാണ് പ്രശസ്‌ത ഗായികയായ ലത മങ്കേഷ്‌കർ. പക്ഷെ ഫിലിം ഫെയർ സംഘാടകർ 1958-ൽ അവാർഡിൽ ചില്ലറ മാറ്റങ്ങൾ വരുത്തി അത് ലത മങ്കേഷ്കറിന് തന്നെ നൽകുകയുണ്ടായി.

ലത മങ്കേഷ്‌കർ മാത്രമല്ല, പല ബോളിവുഡ് സെലിബ്രിറ്റികളും ഇത്തരത്തിൽ അവാർഡുകൾ നിരസിച്ചിട്ടുണ്ട്. പലതിന്റെയും കാരണങ്ങൾ വിചിത്രവുമായിരുന്നു.

 

1977 ൽ ബോളിവുഡ്ഡ് നടി റീന റോയിക്ക് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിക്കുകയുണ്ടായി. എന്നാൽ അപ്‌നാപൻ എന്ന സിനിമയിൽ താൻ സഹനടിയല്ല നടിയാണ് എന്ന് പറഞ്ഞു കൊണ്ട് അവരാ അവാർഡ് വാങ്ങാൻ തയ്യാറായില്ല.

നടി വൈജയന്തിമാലയും കാറ്റഗറി മാറി എന്ന കാരണത്താൽ തനിക്ക് ലഭിച്ച അവാർഡ് വേണ്ടെന്ന് വെച്ചിട്ടുണ്ട്. ബിമൽ റോയിയുടെ ചന്ദ്രമുഖിയിലെ മികച്ച പ്രകടനത്തിനായിരുന്നു വൈജയന്തിമാലക്ക് ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചത്. എന്നാൽ നടിയായ തനിക്ക് നൽകിയത് മികച്ച സഹനടിക്കുള്ള അവാർഡാണെന്ന കാരണത്താൽ അവർ ആ പുരസ്‍കാരം സ്വീകരിക്കാൻ കൂട്ടാക്കിയില്ല.

നടൻ പൃഥ്വിരാജ് കപൂറും ഇതേ കാരണം കൊണ്ട് മുഗളേ അസം എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് തനിക്ക് ലഭിച്ച അവാർഡ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മികച്ച സഹനടനുള്ള പുരസ്‍കാരം തന്ന് ആ സിനിമയിലെ നടനായ തന്നെ അപമാനിച്ചു എന്ന് പറഞ്ഞാണ് അദ്ദേഹം ആ അവാർഡ് നിരാകരിച്ചത്.

കൂടുതൽ വായിക്കാൻ

ദിലീപിനെ പുറത്താക്കിയ ക്രെഡിറ്റ് എനിക്ക് മാത്രമായിട്ട് വേണ്ട – പ്രതികരണവുമായി പ്രിത്വിരാജ്

 

Why singer Latha Mankeshkar declined her first film fare award

More in Malayalam Articles

Trending

Recent

To Top