Connect with us

മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി ദിലീപ്

Articles

മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി ദിലീപ്

മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി ദിലീപ്

മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി ദിലീപ്

മലയാള സിനിമയുടെ നിത്യയൗവനം മമ്മൂട്ടിയോട് എന്താണ് നിങ്ങളുടെ ഗ്ലാമറിന്‍റെ രഹസ്യം ? എന്ന് ഇന്നത്തെ കാലത്ത് ആരെങ്കിലും ചോദിച്ചാല്‍ മമ്മൂട്ടിയ്ക് ആ ചോദ്യം ചവര്‍പ്പായും അശ്ലീലമായുല്ലാം അനുഭവപ്പെടുമെന്ന് മമ്മൂട്ടി തന്നെ അടുത്തിടെ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ വന്ന കാലം തൊട്ടെ മമ്മൂട്ടി കേള്‍ക്കാന്‍ തുടങ്ങിയ ഒരേ ഒരു ചോദ്യമാണിത്.എന്നാല്‍ ,കാലം പിന്നിടും തോറും പിറകോട്ട് സഞ്ചരിക്കുന്ന മമ്മൂട്ടിയുടെ ശരീരസൗന്ദര്യത്തിന് പിന്നിലെ രഹസ്യം ദിലീപ് വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.

”മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ സാക്രിഫൈസാണ്”. ഞാനൊക്കെ ചോറും മീന്‍ കറിയും ഇറച്ചിയുമൊക്കെ കഴിക്കുമ്പോള്‍ അതൊക്കെ മാറ്റിവെച്ച് പച്ചക്കറികള്‍ മാത്രം കഴിക്കാന്‍ അദ്ദേഹം തയ്യാറാവും.അതൊന്നും അദ്ദേഹത്തിന് കഴിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്ന് കൂടി ഓര്‍ക്കണം. അതുപോലെ ചെയ്യാന്‍ എന്‍റെ വയറും നാവും സമ്മതിക്കില്ല.ആകെയുള്ളത് ഇത്തിരിപ്പോന്ന ഒരു ജീവിതമല്ലേ.നമ്മളീ കഷ്ട്ടപെട്ട് ജോലി ചെയ്യുന്നതൊക്കെ വയറിനും കൂടി വേണ്ടിയല്ലേ. .

വടക്കും നാഥന്‍’ മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലിലേക്ക് വഴി മാറുന്നത് ഇങ്ങനെയാണ് 

പല്ലാവൂര്‍ ദേവനാരായണന്‍’ എന്ന വി.എം .വിനുചിത്രത്തിന്‍റെ സെറ്റില്‍ വെച്ച് ചിത്രത്തിന്‍റെ തിരക്കഥാകാരനും ഗാനരചയിതാവുമായ ‘ഗിരീഷ്‌ പുത്തഞ്ചേരി’മമ്മൂട്ടിയോട് പിഷാരടിയെന്ന ഒരു സംസ്കൃത പ്രൊഫസറുടെ വികാരസാന്ദ്രമായ കഥ പറഞ്ഞു.”സംഭവം കൊള്ളാം.താന്‍ എഴുതി തുടങ്ങിക്കോ”.എന്ന്, മമ്മൂട്ടിയും പറഞ്ഞു.


പക്ഷേ,’വടക്കും നാഥന്‍ ‘എന്ന് പേരിട്ട ചിത്രത്തിന്‍റെ എഴുത്ത് ഒരുഘട്ടംപിന്നിട്ടപ്പോള്‍ മമ്മൂട്ടി മുന്‍പ് അഭിനയിച്ച ചില കഥാപാത്രങ്ങളുമായി സാമ്യം തോന്നുന്നോ എന്നൊരു സന്ദേഹം മമ്മൂട്ടിയില്‍ ഉടലെടുത്തു.അതിന്‍റെ തൊട്ടടുത്ത ദിവസം അപ്രതീക്ഷിതമായി മമ്മൂട്ടി മോഹന്‍ലാലിനെ കണ്ടുമുട്ടി. സൗഹൃദ സംഭാഷണത്തിനിടയില്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ സംസ്കൃത പ്രൊഫസറെ കുറിച്ച് മമ്മൂട്ടി ലാലിനോട് സൂചിപ്പിച്ചു.ലാല്‍ ചെയ്‌താല്‍ അത് ഗംഭീരമാവുമെന്നും മമ്മൂട്ടി കൂട്ടി ചേര്‍ത്തു. മമ്മൂട്ടിയുടെ ആത്മവിശ്വാസം കണ്ടപ്പോള്‍ മോഹന്‍ലാലും പച്ചകൊടി കാണിച്ചു. ഗിരീഷ്‌ പുത്തഞ്ചേരിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാലിന്‍റെ സംവിധാനത്തില്‍ 2006ല്‍ പുറത്തുവന്ന വടക്കും നാഥന്‍ മികച്ച വിജയം നേടിയതോടൊപ്പം മോഹന്‍ലാലിന്‍റെ ഭാവമനോഹരമായ അഭിനയമൂഹൂര്‍ത്തങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു.AshiqShiju

Continue Reading
You may also like...

More in Articles

Trending

Recent

To Top