News
അവള് ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ല; ഇപ്പോള്‍ അവള് എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി; കൊച്ചുമകളെക്കുറിച്ച് വാചാലനായി മമ്മൂട്ടി!
അവള് ഞാന്‍ പറയുന്നതൊന്നും കേള്‍ക്കില്ല; ഇപ്പോള്‍ അവള് എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി; കൊച്ചുമകളെക്കുറിച്ച് വാചാലനായി മമ്മൂട്ടി!
മലയാളത്തിൻ്റെ അഭിമാന നടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. സിനിമയോടുള്ള മമ്മൂട്ടിയുടെ ആത്മാർത്ഥത തന്നെയാണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളുടെയും വിജയം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. നവാഗതരെന്നോ അനുഭവസമ്പന്നരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്.
മകൻ ദുൽഖറും സിനിമയിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയുടെ കുടുംബം മലയാളത്തിൽ ഒരു ചർച്ചാ
വിഷയം തന്നെയാണ്. എന്നാണ് ദുല്‍ഖറിനൊപ്പമുള്ള സിനിമയെന്ന് അടുത്തിടെയും അദ്ദേഹത്തോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
നിങ്ങളൊന്നിച്ചുള്ള സിനിമ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിലേക്ക് എത്തുന്നില്ലെന്നും മാധ്യമപ്രവര്ത്തകന് പറഞ്ഞപ്പോള്‍ തമാശയോടെയാണ് മമ്മൂട്ടി മറുപടി കൊടുത്തത്. ഞങ്ങളൊരു വീട്ടിലാണ് താമസിക്കുന്നത്. ഒരു പ്രശ്നവുമില്ലാത പോവുകയാണ് നിങ്ങളായിട്ട് പ്രശ്നങ്ങളുണ്ടാക്കാതിരുന്നാല് മതി. രണ്ടുപേരെയും രണ്ട് അഭിനേതാക്കളായി കാണൂയെന്നുമായിരുന്നു മമ്മൂട്ടി നൽകിയ മറുപടി.
കൊച്ചുമകളായ കുഞ്ഞുമറിയത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. മറിയത്തിന്റെ കുസൃതികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മമ്മൂട്ടിയെ കാണാമായിരുന്നു.
ഇപ്പോള്‍ അവള് എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി. പാട്ടും ഡാന്‍സുമൊക്കെയാണ് ്അവള്ക്കിഷ്ടമുള്ള കാര്യം. ഞങ്ങളുടെ കൂടെ ദുബായില്‍ അവളുമുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു.
അഞ്ച് വയസായി അവള്‍ക്കിപ്പോള്‍. സ്കൂളിലൊക്കെ പോയിത്തുടങ്ങി. അതിനാല്‍ ചെന്നൈയിലാണ്. ഇവിടെ നിന്നും പോവാന്‍ പറ്റുന്നില്ല. അടുത്തൊന്നും സ്കൂളില്ലാത്തതിനാലാണ് ചെന്നൈയില്‍ നിര്‍ത്തിയതെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
സിനിമയെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമൊക്കെ മറിയം സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. അതിനാല്‍ താന്‍ ഗൂഗിളില്‍ പ്രൊഫൈലൊക്കെ നോക്കാറുണ്ടെന്നും ദുല്‍ഖറും പറഞ്ഞിരുന്നു. അമാല്‍ അവളെ ഭയങ്കര സ്ട്രിക്ടാക്കി നിര്‍ത്തിയിരിക്കുകയാണ്.
ഞാന്‍ വന്നാല്‍ അതെല്ലാം മാറുമെന്നുമായിരുന്നു ദുല്‍ഖര്‍ മകളെക്കുറിച്ച് പറഞ്ഞത്. എന്റെ സിനിമകളിലെ പാട്ടുകളെല്ലാം അവള് കേള്‍ക്കാറുണ്ടെന്നും ഇപ്പോള്‍ സീതാരാമത്തിലെ പാട്ടാണ് കേള്‍ക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.
about mammootty family
