Connect with us

ചാനലിൽ നിന്ന് മമ്മൂക്ക ചീത്ത പറഞ്ഞിട്ടുണ്ട്; ഇത്ര ബുദ്ധിയില്ലാത്ത സാധനങ്ങളെയാണോ കൊണ്ടു നിർത്തുന്നത്; മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് അനുമോൾ!

News

ചാനലിൽ നിന്ന് മമ്മൂക്ക ചീത്ത പറഞ്ഞിട്ടുണ്ട്; ഇത്ര ബുദ്ധിയില്ലാത്ത സാധനങ്ങളെയാണോ കൊണ്ടു നിർത്തുന്നത്; മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് അനുമോൾ!

ചാനലിൽ നിന്ന് മമ്മൂക്ക ചീത്ത പറഞ്ഞിട്ടുണ്ട്; ഇത്ര ബുദ്ധിയില്ലാത്ത സാധനങ്ങളെയാണോ കൊണ്ടു നിർത്തുന്നത്; മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച് അനുമോൾ!

സമാന്തര ചലച്ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അനുമോൾ. മലയാളികൾക്ക് അനുമോൾ എന്ന നടിയെക്കാൾ ഒരുപക്ഷെ അനുയാത്രയാകും കൂടുതൽ പരിചയം. കാടും കാവും കുളങ്ങളും എല്ലാം നിറഞ്ഞ അധികം ആർക്കും അറിയാത്ത റൂറൽ ഏരിയകളിൽ പോയി സാഹിത്യത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിച്ചു ഒരു ചായ കുടിച്ചിരിക്കാൻ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കും അനുമോളുടെ അനുയാത്ര ആസ്വദിക്കാൻ സാധിക്കും.

സിനിമകളിലേക്ക് വന്നാലും അനുമോൾ നിരാശപ്പെടുത്തില്ല. ഞാൻ, അകം, ഇവൻ മേഘരൂപൻ, ചായില്യം, തുടങ്ങി നിരവധി സിനിമകളിൽ അനുമോൾ ശ്രദ്ധേയ വേഷം ചെയ്തു. വെടിവഴിപാട് എന്ന സിനിമയിൽ ചെയ്ത വേഷത്തിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോഴിതാ തൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അനു. നടൻ മമ്മൂട്ടിയുടെ ചാനലിൽ അവതാരകയായി ജോലി ചെയ്യവെ സംഭവിച്ച അബന്ധത്തെക്കുറിച്ചും അനുമോൾ തുറന്നുപറയുന്നു.

Read More;
Read More;

ചാനലിൽ നിന്ന് എനിക്ക് ചീത്ത കേട്ടിട്ടുണ്ട്. അതും മമ്മൂക്ക ചീത്ത പറഞ്ഞിട്ടുണ്ട്. ഞാൻ കൈരളിയിൽ ജോലി ചെയ്യുമ്പോൾ അവിടത്തെ ചെയർമാൻ ആണല്ലോ മമ്മൂക്ക. ഞാനെന്തോ ഒരു പാെട്ടത്തരം പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ പ്രൊഡ്യൂസറെയും എല്ലാവരെയും ചീത്ത പറഞ്ഞു. ഇത്ര ബുദ്ധിയില്ലാത്ത സാധനങ്ങളെയൊക്കെയാണോ ഇവിടെ കൊണ്ട് നിർത്തുന്നത് എന്നൊക്കെ പറഞ്ഞു’

‘അന്ന് ചീത്ത കേട്ടത് എനിക്കാണെന്ന് മമ്മൂക്കയ്ക്ക് അറിയാമായിരിക്കും. ഞാനങ്ങനെ ചോദിച്ചിട്ടൊന്നുമില്ല. ഞാൻ ഇടയ്ക്ക് കാണാറൊക്കെയുണ്ട്. സിനിമയെ പറ്റി എന്തെങ്കിലും പറഞ്ഞാൽ അതിന് പ്രതികരണം പറയും. മെസേജ് അയച്ചാൽ‌ മറുപടി തരും. അതൊക്കെ വലിയൊരി ക്വാളിറ്റി ആണ്.

‘മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും അനുമോൾ പങ്കുവയ്ക്കുന്നു . മമ്മൂക്ക അഭിനയിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. മമ്മൂക്ക റീ ടേക്കുകൾ എടുക്കുമോ. സംവിധായകൻ നിർദ്ദേശം പറയുമ്പോൾ എങ്ങനെയാണ് അത് കൈകാര്യം ചെയ്യുന്നത് എന്നൊക്കെ നോക്കി.

ടാലന്റിനപ്പുറത്ത് ബാക്കിയുള്ള ആൾക്കാരോടുള്ള പെരുമാറ്റം, ഡെഡിക്കേഷനുമാെക്കെ കൊണ്ടാണ് ഇത്രയും കാലം ഇൻഡസ്ട്രിയിൽ നിൽക്കുന്നത്. മമ്മൂക്കയെ പോലെ ഒരാൾക്ക് ഷോട്ട് കഴിഞ്ഞാൽ കാരവാനിലിരിക്കാവുന്നതേ ഉള്ളൂ. പക്ഷെ അവിടെ തന്നെ നിൽക്കും.

Read more;

വ്യക്തിജീവിതത്തെ കുറിച്ചും അനുമോൾ പറഞ്ഞു. മരിച്ചു പോയ അച്ഛനെ പറ്റി താരം പറഞ്ഞ വാക്കുകൾ, നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാൽ അച്ഛന്റെ ഓർമ്മകൾ കുറവാണ്. ഉള്ള ഓർമ്മകൾ അച്ഛന്റെ ആശുപത്രിയിലെ അവസാന സമയങ്ങളാണ്. അതെന്തോ മനസ്സിൽ അങ്ങനെ നിലനിൽക്കുന്നു’

‘ഫാമിലിയിൽ നിന്നായാലും നാട്ടിൽ നിന്നായും അച്ഛന്റെ ഒരുപാട് കഥകൾ കേൾക്കാം. ആ കഥകൾക്കൊക്കെ മനസ്സിൽ ഒരു ചിത്രം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അച്ഛനുണ്ടായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഇങ്ങനെ ബോൾഡ് ആവില്ല. എല്ലാത്തിലും അച്ഛനെ ആശ്രയിക്കുമായിരിക്കും,’ അനു പറഞ്ഞു.

വിവാഹം കഴിക്കാത്തതിനെക്കുറിച്ചും അനുമോൾ അഭിമുഖത്തിൽ സംസാരിച്ചു. വിവാഹത്തെ പറ്റി നിലവിൽ ആലോചിക്കുന്നില്ല. ആറു വർഷത്തോളം നീണ്ട പ്രണയം വിവാഹം വരെ എത്തിയിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ അത് വേണ്ടെന്ന് വെച്ചു.

വിവാഹം തനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നിയിട്ടുണ്ടെന്നും അനുമോൾ പറഞ്ഞു. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് കൂടുതലിഷ്ടമെന്നും നടി പറഞ്ഞു. പാലക്കാട് വീട് പുതുക്കി പണിതതിന്റെ സന്തോഷത്തിലാണ് താനെന്നും നടി വ്യക്തമാക്കി.

Watch video;

about anumol

Continue Reading
You may also like...

More in News

Trending

Recent

To Top