Connect with us

“ആർആർആർ” വലതുപക്ഷ പ്രോപഗണ്ട ; ഡോൺ പാലത്തറയുടെ സിനിമ കണ്ടതിലും കൂടുതൽ പേർ ഈ ട്വീറ്റ് കണ്ടുകാണും; രാജമൗലിയും പൊട്ടിചിരിച്ചിട്ടുണ്ടാകും !

News

“ആർആർആർ” വലതുപക്ഷ പ്രോപഗണ്ട ; ഡോൺ പാലത്തറയുടെ സിനിമ കണ്ടതിലും കൂടുതൽ പേർ ഈ ട്വീറ്റ് കണ്ടുകാണും; രാജമൗലിയും പൊട്ടിചിരിച്ചിട്ടുണ്ടാകും !

“ആർആർആർ” വലതുപക്ഷ പ്രോപഗണ്ട ; ഡോൺ പാലത്തറയുടെ സിനിമ കണ്ടതിലും കൂടുതൽ പേർ ഈ ട്വീറ്റ് കണ്ടുകാണും; രാജമൗലിയും പൊട്ടിചിരിച്ചിട്ടുണ്ടാകും !

ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. രാജ്യമൊട്ടാകെ ഒരു സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലേക്ക് വൻ കച്ചവട തന്ത്രമാണ് രാജമൗലി ആവിഷ്‌കരിച്ചിരിക്കുന്നത്. അതിൽ രാജമൗലി വിജയിക്കുകയും ചെയ്തു.

അതേസമയം, സിനിമയെ വിമർശിച്ച് സംവിധായകൻ ഡോൺ പാലത്തറ രംഗത്തുവന്നിരിക്കുകയാണ്. സിനിമ കണ്ട അനുഭവം ഡോൺ പാലത്തറ ട്വീറ്റ് ചെയ്തിരുന്നു.

“ആർആർആർ” കണ്ടു. ഇത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. ഇത്രയും വലതുപക്ഷ പ്രോപഗണ്ട തുറന്നുകാണിക്കുന്ന സിനിമ എങ്ങനെ ഇത്രയും ജനങ്ങൾ സ്വീകരിച്ചു എന്ന് മനസിലാകുന്നില്ല. വളരെ മോശം സിനിമാ അനുഭവം എന്നും ഡോൺ പാലത്തറ പറയുന്നുണ്ട്.”

Read More;

ഡോൺ പാലത്തറയുടെ വാക്കുകൾ വളരെപ്പെട്ടന്ന് വൈറലായി മാറിയിട്ടുണ്ട്. ആർ ആർ ആർ ഫാൻസ്‌ ഒന്നടങ്കം ഡോൺ പാലത്തറയുടെ അഭിപ്രായത്തെ എതിർക്കുകയാണ്. പരിഹാസങ്ങളും വിമർശങ്ങളും എല്ലാം വ്യക്തമായി ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്.

ബാഹുബലിയിലൂടെ രാജാധികാരത്തെ അല്ലെങ്കിൽ സൈനിക രാഷ്ട്രസങ്കൽപ്പത്തെ ബിംബവത്കരിച്ച് നിർമിച്ചത് വമ്പൻ വിജയമായതോടെ അത് ഒരു പടി കൂടി കടന്ന് ഹിന്ദുത്വ ദേശീയതയ്ക്ക് സ്ഥാനം കൊടുത്താണ് ആർആർആർ എത്തിയത്. ഡോൺ പാലത്തറയുടെ സിനിമകൾ കണ്ടിട്ടുള്ളവരേക്കാൾ കൂടുതൽ ആളുകൾ അദ്ദേഹം പങ്കിട്ട ട്വീറ്റ് കണ്ടിട്ടുണ്ട് എന്നുള്ള പരിഹാസങ്ങളും കാണാം.

Read More ;
Read More;

സിനിമയിൽ രാഷ്ട്രീയം ഒളിച്ചു കടത്തുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കാൻ സാധിക്കില്ല. കാരണം ഒളിച്ചു കടത്തലില്ല , തുറന്നുകാണിക്കലാണ് . വമ്പൻ വിജയമായ ആർആർആർ അതിലെ ഹിന്ദുത്വ ദേശീയത നിർമിതികൊണ്ട് വലതുപക്ഷ സംഘങ്ങളിൽ നിന്ന് വലിയ രീതിയിൽ പ്രശംസ ഏറ്റുവാങ്ങിയതാണ്.

നിലവിൽ സിനിമകളിൽ എല്ലാം പ്രോപഗണ്ട ഒരു ചർച്ചാ വിഷയം ആണ്. കച്ചവട സിനിമകളും സമാന്തര ചലച്ചിത്രങ്ങളും ഒരുപോലെ സ്വീകരിക്കപ്പെടുന്ന കാലഘട്ടമാണ് ഇപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ഉള്ളത്.

about rrr

More in News

Trending

Recent

To Top