Malayalam Articles
തല അജിത്തിന്റെ നായികയാവാൻ ഐശ്വര്യ റായിക്കു മടി ! അവസാനം മമ്മൂട്ടി ഇടപെട്ടു !
തല അജിത്തിന്റെ നായികയാവാൻ ഐശ്വര്യ റായിക്കു മടി ! അവസാനം മമ്മൂട്ടി ഇടപെട്ടു !
തല അജിത്തിന്റെ നായികയാവാൻ ഐശ്വര്യ റായിക്കു മടി ! അവസാനം മമ്മൂട്ടി ഇടപെട്ടു !
മമ്മൂട്ടി , ഐശ്വര്യ റായ്, തബു , അജിത്ത് ,അബ്ബാസ് താരനിരയില്‍ രാജീവ് മേനോന് സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ ’ സൗത്ത് ഇന്ത്യന്‍ സിനിമയുടെ മനം കവര്‍ന്ന ചിത്രമാണ്.
ഐശ്വര്യ റായ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെടുന്നത്. പക്ഷേ, നായകന് അജിത്ത് ആണെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ റായ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു .തന്റെ നായകനായി കുറച്ചുകൂടെ മാര്‍ക്കറ്റുള്ള ഒരാള്‍ വേണമെന്ന് ഐശ്വര്യ റായ് നിര്‍ബന്ധം പിടിച്ചു. അന്നത്തെ തമിഴ് സിനിമയില്‍ അജിത്തിന്റെ സ്ഥാനം മൂന്നാംനിരയിലായിരുന്നു.
ഐശ്വര്യ റായുടെ പിന്മാറ്റം ചിത്രത്തിന്റെ മള്ട്ടിവിപണനത്തെ ബാധികുമെന്ന് കണ്ടപ്പോള്‍ അജിത്തിനെ ചിത്രത്തില്‍ നിന്ന് ഔട്ടാക്കാം എന്നായി നിര്‍മ്മാതാവും സംവിധായകനും . അജിത്തിനെ ഒഴിവാക്കുന്ന വിവരമറിഞ്ഞ മമ്മുട്ടി സംവിധായകനോടും നിര്‍മ്മതാവിനോടും വിയോജിച്ചു.
”വളര്‍ന്നു വരുന്ന ഒരു നടനെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല” എന്ന് ശകതമായ ഭാഷയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരിച്ചത് .ഇതേതുടര്‍ന്ന് , കഥയില്‍ ചില അഴിച്ചു പണികള്‍ നടത്തി ഐശ്വര്യ റായ്ക്ക് പകരം തബുവിനെ അജിത്തിന് ജോഡിയാക്കുകയായിരുന്നു . സത്യത്തില്‍ ഐശ്വര്യ റായുടെ അവഹേളനത്തില്‍ നിന്നും മമ്മൂട്ടിയുടെ നിലപാടായിരുന്നു അജിത്തിന്റെ മാനം കാത്തത്.
Mammootty and Ajith in Kandukonden Kandukonden
