Connect with us

പേർളിക്കും വിൻസിക്കും ശേഷം കൃഷ്‌ണ ദിയ !! ചാനൽ റേറ്റിംഗ് ഉയർത്തി മറ്റൊരു താരം കൂടി…

Malayalam Articles

ഒരു കാലത്ത് മലയാളം ടെലിവിഷൻ ചാനലുകളിൽ നിന്ന് പാടെ മാഞ്ഞു പോയ റിയാലിറ്റി ഷോകൾ വീണ്ടും ഉയർന്നു വരികയാണ്. ബിഗ്‌ബോസും, നായികാ നായകനും ഇപ്പോഴിതാ ടോപ് സിംഗറും അതിന്റെ സൂചനയാണ് നൽകുന്നത്. റിയാലിറ്റി ഷോകളുടെ സുവർണ കാലം വീണ്ടും തുടങ്ങിയിരിക്കുന്നു എന്ന് തന്നെ പറയാം. ഒരു കാലത്ത് ഏഷ്യാനെറ്റിന്റെ കുത്തകയായിരുന്ന ഈ മേഖല ഇപ്പോൾ മഴവിൽ മനോരമയും ഫളവേഴ്സും കയ്യടക്കിയിരിക്കുകയാണ്.

ബിഗ്‌ബോസിലൂടെ നമ്മുടെ മനസ്സിൽ കുടിയേറിയ താരമാണ് പേർളി മാണി. അത് പോലെ തന്നെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ നമ്മുടെ മനം കവർന്ന ആളാണ് വിൻസി. ഇവർ രണ്ടുപേർക്കും ആ ഷോകളിൽ വിജയികളാകാൻ കഴിഞ്ഞിരുന്നില്ല. പ്രേക്ഷക പിന്തുണയും വോട്ടുമൊക്കെ ഉണ്ടായിട്ടും ചാനലുകാർ അവഗണിച്ചു എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

ആ ശ്രേണിയിലേക്ക് തന്നെയാണോ കൃഷ്ണ ദിയ എന്ന കൊച്ചുസുന്ദരിയും എന്നുള്ള പേടിയിലാണ് ആരാധകരിപ്പോൾ. ഫ്ളവേഴ്സിലെ ടോപ് സിംഗർ എന്ന പരിപാടിയിലൂടെ മലയാളി മനസ്സിൽ ഈ കൊച്ചുമിടുക്കി കടന്നു കൂടി കഴിഞ്ഞു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഈ കുരുന്നിനോടുള്ള ഇഷ്ടം കൂടി കൂടി വരികയുമാണ്. നല്ല പെർഫോമൻസ് കാഴ്ച വെക്കുന്ന കൃഷ്‌ണക്ക് നല്ല വോട്ടും കിട്ടുന്നുണ്ട്. ഇനി എന്തായാലും ഫൈനൽ വരെ നമുക്ക് കാത്തിരിക്കാം…

Krishna Diya- new star in mini screen

More in Malayalam Articles

Trending

Recent

To Top