Malayalam
കറുത്ത ഡ്രസ്സിൽ സുന്ദരിയായി രമ്യ നമ്പീശൻ! ബോൾഡ് ലുക് ചിത്രങ്ങൾ വൈറൽ
കറുത്ത ഡ്രസ്സിൽ സുന്ദരിയായി രമ്യ നമ്പീശൻ! ബോൾഡ് ലുക് ചിത്രങ്ങൾ വൈറൽ
മലയാളികളുടെ ഇഷ്ടതാരമാണ് രമ്യാനമ്പീശൻ. ഇപ്പോഴിതാ തന്റെ പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. ബോൾഡ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയാണ് ആരാധകർ. രമ്യയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണിത്. താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അവതാരകയായി കരിയർ ആരംഭിച്ച് സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രം അരങ്ങേറ്റം. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
ഇവൻ മേഘരൂപൻ സിനിമയിൽ ആണ്ടലോന്റെ എന്ന ഗാനം ആലപിച്ചാണ് രമ്യ പിന്നണി ഗാനരംഗത്ത് എത്തുന്നത്. രമ്യ ആലപിച്ച ബാച്ചിലർ പാർട്ടിയിലെ വിജന സുരഭി, തട്ടത്തിൻ മറയത്തിലെ മുത്തുച്ചിപ്പി പോലൊരു എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റാവുകയും ചെയ്തു. ഓം ശാന്തി ഓശാനയിലെ ഈ മഴമേഘം എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
അന്യഭാഷകളിലും നടി എന്ന നിലയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. മലയാളത്തിൽ ബി 32 മുതൽ 44 വരെയാണ് രമ്യയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഉർവശി, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, ഐശ്വര്യ രാജേഷ് എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന ഹേർ റിലീസിന് ഒരുങ്ങുന്നു.