ഒടുവിൽ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്തിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് അഭിനന്ദന വുമായി എർത്തിയത്.മാമാങ്കം സിനിമ കണ്ടതിനെ കുറിച്ച് തന്റെ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകനായ അരുണ്‍ ഗോപി. ഇതിഹാസമായ മമ്മൂക്കയ്ക്ക് ഹൃദയംഗമമായ അഭിനന്ദനം. മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണി മുകുന്ദനെയും അഭിനന്ദിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഉണ്ണിയുടെ അതിശയകരമായ പ്രകടനങ്ങള്‍ മലയാള സിനിമ തീര്‍ച്ചയായും കാണുമെന്നും ഫേസ് ബുക്കിൽ കുറിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം…
‘മാമാംങ്കം കണ്ടു. വലുതും വിശാലവുമായ പ്ലാറ്റ്ഫോമുകള് സ്വപ്നം കാണാന്‍ മലയാള ചലച്ചിത്ര മേഖലയ്ക്ക് ഇത് അവസരം നല്കുന്നു. പപ്പേട്ടന് പദ്മകുമാര്‍ മംഗാട്ട്, ശങ്കര്‍ രാമകൃഷ്ണന്, മനോജ് പിള്ള എന്നിവരുടെ ശ്രമങ്ങള്‍ സിനിമയുടെ ഓരോ ഷോട്ടിലും പ്രതിഫലിക്കുന്നു. സിനിമ കണ്ടതിനുശേഷം, മമ്മൂട്ടിയുടെ മഹത്തായ നടന്റെ അചഞ്ചലമായ അഭിനിവേശവും അര്‍പ്പണബോധവും സിനിമയുടെ പിന്നിലെ വ്യക്തമായ പ്രചോദനമാണ് എന്ന വസ്തുത ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഇതിഹാസമായ മമ്മൂക്കയ്ക്ക് ഹൃദയംഗമമായ അഭിനന്ദനം. മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണി മുകുന്ദനെയും അഭിനന്ദിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഉണ്ണിയുടെ അതിശയകരമായ പ്രകടനങ്ങള്‍ മലയാള സിനിമ തീര്‍ച്ചയായും കാണും. ചന്തുണ്ണിയെന്ന കൊച്ചുകുട്ടിയും വലിയ കരഘോഷത്തിന് അര്‍ഹനാണ്. ഏറ്റവും പ്രധാനമായി, അസാധ്യമായത് സാധ്യമാക്കിയ മനുഷ്യന്, വേണു കുന്നപ്പിള്ളി ഹാറ്റ്സ് ഓഫ് യു.’
55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ചത്രം നിർമ്മിച്ചത് . 45 രാജ്യങ്ങളിലായി 2000ത്തിനു മുകളിൽ സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്.
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...