Connect with us

മാമാങ്കത്തിലെ ആ രംഗം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല; ചിത്രം ഇറങ്ങി ദിവസങ്ങൾ കഴിയുമ്പോൾ അനു സിതാരയുടെ വെളിപ്പെടുത്തൽ!

Malayalam Breaking News

മാമാങ്കത്തിലെ ആ രംഗം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല; ചിത്രം ഇറങ്ങി ദിവസങ്ങൾ കഴിയുമ്പോൾ അനു സിതാരയുടെ വെളിപ്പെടുത്തൽ!

മാമാങ്കത്തിലെ ആ രംഗം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല; ചിത്രം ഇറങ്ങി ദിവസങ്ങൾ കഴിയുമ്പോൾ അനു സിതാരയുടെ വെളിപ്പെടുത്തൽ!

പഴശ്ശിരാജയ്ക്ക് ശേഷം ചരിത്ര പശ്ചാത്തലമുള്ള കഥാപാത്രവുമായാണ് മമ്മൂട്ടി മാമാങ്കത്തിൽ എത്തിയത്. റിലീസ് ചെയ്ത് ഇരുപത് ദിവസം പിന്നിടുമ്പോഴും ചിത്രം വിജയകരമായ തന്നെ പ്രദർശനം തുടരുകയാണ്

ചിത്രത്തിൽ മാമാങ്കത്തില്‍ നടി അനു സിതാരയുടെ വേഷം ഏറെ ശ്രദ്ധ നേടി. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം അനു സിത്താര ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു. ചിത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്
ഇമോഷണലായ ഒരു രംഗം അവതരിപ്പിക്കാന്‍ താന്‍ അല്‍പ്പം പ്രയാസപ്പെട്ടു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

‘കുറച്ചേയുള്ളുവെങ്കിലും ഇമോഷണലായി ചെയ്യാന്‍ കുറച്ചുണ്ടായിരുന്നു. പഴയകാലത്ത് ചാവേറായി പോകുന്ന അളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കരുടെ ഭാര്യാ വേഷമാണ്. ചാവേറായി ഭര്‍ത്താക്കന്മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല. ഉള്ളിലെ വേദന പുറമേ കാട്ടാതെ പിടിച്ച് നില്‍ക്കണം. പൊതുവെ വളരെപ്പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലുള്ളയാളാണ് ഞാന്‍. സത്യത്തില്‍ എനിക്കത് അവതരിപ്പിക്കാന്‍ കുറച്ച് പ്രയാസമായിരുന്നു.’- അനു സിത്താര പറഞ്ഞു.

അപ്രതീക്ഷിതമായിട്ടാണ് ആണ് സിതാര യ്ക്ക് സിഇനിമയിലേക്ക് ക്ഷണം ലഭിച്ചത് . മാമാങ്കത്തിലേക്ക് വിളിക്കുമ്പോള്‍ തനിക്ക് ആദ്യം ആശങ്ക ഉണ്ടായിരുന്നത് ഇതിലെ വസ്ത്രധാരണ രീതിയെക്കുറിച്ചായിരുന്നവെന്നും എന്നാല്‍ പിന്നീട് തനിക്ക് സൗകര്യപ്രദമായ രീതിയില്‍ അവര്‍ വസ്ത്രങ്ങള്‍ ഒരുക്കി തന്നുവെന്നും അതോടുകൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകള്‍ മാറിയെന്നും നടി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി

. വലിയ ചിത്രങ്ങള്‍ അന്യഭാഷയില്‍ കാണുമ്പോള്‍ അതുപോലെ മലയാളത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോള്‍ മാമാങ്കം പോലെ ഒരു വലിയ ചിത്രം മലയാളത്തില്‍ സംഭവിച്ചപ്പോള്‍ അതിന്റെ ഭാഗം ആവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അനു സിത്താര പറയുന്നു.
ആദ്യ ദിനം തന്നെ ചിത്രം 23 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്ത ചിത്രം നാലാം ദിനം 60 കോടി നേട്ടത്തിലെത്തിയിരുന്നു. സിനിമയ്‍ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലുമാണ് മാമാങ്കം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഡിസംബര്‍ 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. സംവിധായകൻ എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിതാര, ഇനിയ, മണിക്കുട്ടന്‍, പ്രാച്ചി തെഹ്ലാന്‍, സിദ്ധിഖ്, തരുണ്‍ അരോറ, മാല പാര്‍വ്വതി, സുരേഷ് കൃഷ്ണ, മേഘനാഥന്‍, മണികണ്ഠന്‍ ആചാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

മാമാങ്കത്തിൽ ജീവൻ വെടിഞ്ഞ ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് വലിയ പണിക്കർ എന്ന ‘പരാജയപ്പെട്ട’ ചാവേറിന്റെയും 12 വയസ്സുകാരൻ ചന്തുണ്ണിയുടേയും തലമുറകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. മമ്മൂട്ടിയാണ് ചന്ദ്രോത്ത് വലിയ പണിക്കരെ അവതരിപ്പിച്ചിരിക്കുന്നത്.

Anu sithara about mamankam

More in Malayalam Breaking News

Trending