നൂറു കോടി ക്ലബ്ബിൽ ഇടം നേടിയ മമ്മൂട്ടിയുടെ മാമാങ്കം തീയേറ്ററുകൾ പ്രദർശനം തുടരുകയാണ് . റിലീസ് ചെയ്ത് എട്ടാം ദിനത്തിലാണ് നൂറു കോടി ക്ലബ്ബിൽ ഇടം നേടിയത്. നൂറു കോടി ക്ലബ്ബിൽ ഇടം നേടുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമല്ല മാമാങ്കം. ഇതിന് മുൻപ് താരത്തിന്റെ മധുരരാജ ക്ലബിൽ ഇടം നേടിയിരുന്നു.
45 രാജ്യങ്ങളിലായി 2000 സ്‌ക്രീനുകളിലായാണ് മാമാങ്കം റിലീസ് ചെയ്തത്. ഇപ്പോൾ ഇതാ വീണ്ടും മാമാങ്കത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാവ് . ‘പട്ടികള്‍ കുരക്കട്ടെ, കാരവാന്‍ മുന്നോട്ട് തന്നെ പോകും’ എന്ന അടികുറിപ്പോടെ യാണ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തിയത്. 55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ചത്രം നിർമ്മിച്ചത്.
സൈബര്‍ ലോകത്ത് നിന്ന് സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ വ്യാപക ശ്രമങ്ങള്‍ നടന്നിരുന്നു .എന്നാൽ അതൊന്നും വക വെയ്ക്കാതെയാണ് മാമാങ്കം ഈ ചരിത്ര നേട്ടം കൈവരിച്ചത്. തീയേറ്ററുകളിൽ നിറഞ്ഞ പ്രദര്‍ശനം തുടരവെ മാമാങ്കത്തിന്റെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...