Connect with us

മമ്മൂട്ടിയുടെ മാമാങ്കവും മോഹൻലാലിന്റെ മരക്കാരും ഒരുമിച്ചെത്തുന്നു; ബോക്‌സ് ഓഫീസ് കീഴടക്കുന്ന ചരിത്രനായകനാര് ?

Interesting Stories

മമ്മൂട്ടിയുടെ മാമാങ്കവും മോഹൻലാലിന്റെ മരക്കാരും ഒരുമിച്ചെത്തുന്നു; ബോക്‌സ് ഓഫീസ് കീഴടക്കുന്ന ചരിത്രനായകനാര് ?

മമ്മൂട്ടിയുടെ മാമാങ്കവും മോഹൻലാലിന്റെ മരക്കാരും ഒരുമിച്ചെത്തുന്നു; ബോക്‌സ് ഓഫീസ് കീഴടക്കുന്ന ചരിത്രനായകനാര് ?

മെഗാസ്റ്റാർ മമ്മൂട്ടി ചരിത്രനായക വേഷമണിയുന്ന മാമാങ്കവും ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചരിത്രനായക വേഷമണിയുന്ന കുഞ്ഞാലിമരക്കാരും ഏകദേശം ഒരേ സമയം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും എന്ന് അറിയാൻ കഴിയുന്നു. മമ്മൂട്ടിയുടെ മാമാങ്കം ഇപ്പോൾ അവസാനഘട്ട ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. സാമൂതിരി ഭരണ കാലഘട്ടത്തി ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. സാമൂതിരി ഭരണകാലഘട്ടത്തിലെ ചാവേറുകളുടെയും മധ്യകാല മേളയായ മാമാങ്കത്തെയും പ്രതിപാദിക്കുന്ന ഈ ചിത്രം എം പദ്മകുമാർ സംവിധാനം ചെയ്യുന്നു.

എന്നാൽ മോഹൻലാലിന്റെ മരക്കാർ ചിത്രീകരണം പൂർത്തിയായി ഇപ്പോൾ പോസ്റ്റ് പ്രോഡക്ഷൻ വർക്കുകളിലാണ്. ചിത്രത്തിൽ ചരിത്രത്തിലെ ഇതിഹാസ നായകൻ കുഞ്ഞാലി മരക്കാരായി മോഹൻലാൽ എത്തും. ഈ രണ്ട് സിനിമകളും 2019 അവസാനം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ചിലപ്പോൾ ഒരേ സമയം റിലീസ് ചെയ്യാനും സാധ്യതയുണ്ട്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഉയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം. പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കത്തിന്‍റെയും ചാവേറുകളുടെയും കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. സിനിമക്കായി വലിയ രീതിയിലുള്ള സെറ്റ് വർക്കുകളാണ് നടന്നിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സിനിമയുടെ സെറ്റ് നിർമ്മിച്ചത് 10 കോടി രൂപ ചെലവിൽ നാനൂറോളം ആളുകൾ ചേർന്നാണ്.

mamangam-and-kunjali-marakkar-to-be-released-together

More in Interesting Stories

Trending

Recent

To Top