Connect with us

അഭിനയം കൂടുതല്‍ റിയലിസ്റ്റിക് ആക്കാനാണ് വാപ്പച്ചി പറഞ്ഞുതന്നത് !!! ഷൈന്‍ നിഗം..

Interesting Stories

അഭിനയം കൂടുതല്‍ റിയലിസ്റ്റിക് ആക്കാനാണ് വാപ്പച്ചി പറഞ്ഞുതന്നത് !!! ഷൈന്‍ നിഗം..

അഭിനയം കൂടുതല്‍ റിയലിസ്റ്റിക് ആക്കാനാണ് വാപ്പച്ചി പറഞ്ഞുതന്നത് !!! ഷൈന്‍ നിഗം..

അടക്കമുള്ള അഭിനയംകൊണ്ട് മലയാളികളുടെ മനസില്‍ വളരെ പെട്ടന്ന് കേറിക്കൂടിയ താരമാണ് ഷൈന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയിലൂടെ ഷൈന്‍ മലയാളത്തില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. യുവാക്കളുടെ ഹരമാണിപ്പോള്‍ കക്ഷി. അഭിനയത്തോടൊപ്പം താരം നല്ലൊരു ഡാന്‍സറുമാണ്. കുമ്പളങ്ങി നൈറ്റ്സിലെ ഷൈനിന്റെ ബോബി എന്ന കഥാപാത്രം വളരയധികം ശ്രദ്ദിക്കപ്പെട്ടിരുന്നു. താരത്തിന്റെ തീയറ്ററില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഇഷ്‌ക് ആണ്. മികച്ച അഭിപ്രായത്തോടെ ചിത്രം മുന്നോട്ട് പോകുകയാണ്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്.

റിയലിസ്റ്റിക്കായ അഭിനയമാണ് ഷൈനിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വാപ്പച്ചി തനിക്ക് നല്‍കിയ ഉപദേശം അഭിനയം കൂടുതല്‍ റിയലിസ്റ്റിക് ആക്കുക എന്നതായിരുന്നു എന്ന് ഷെയിന്‍ നിഗം അഭിമുഖത്തില്‍ പറയുന്നു. അച്ഛനില്‍ നിന്ന് കിട്ടിയ ഇത്തരം ഉപദേശങ്ങളാണ് കരിയറില്‍ മുന്നേറുന്നതിന് ഒരു ഊര്‍ജ്ജമായി താന്‍ കൊണ്ടുനടക്കുന്നതെന്നും അഭിമുഖത്തില്‍ ഷെയ്ന്‍ നിഗം ആരാധകരോട് പറഞ്ഞു.

‘സിനിമയില്‍ ആദ്യത്തേതിനേക്കാള്‍ കുറച്ചു കൂടെ സിനിമയില്‍ ഉത്തരവാദിത്വം വന്നുവെന്ന തോന്നല്‍ ഇപ്പോള്‍ വരുന്നു, ആദ്യമൊക്ക അഭിനയിച്ചശേഷം പ്രതിഫലം വാങ്ങുന്നതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല, ആദ്യമായി നായകനായ കിസ്മത് പൂര്‍ത്തിയാക്കിയ ശേഷം പ്രതിഫലം തരാന്‍ അവര്‍ വന്നപ്പോള്‍ ഞാന്‍ മുങ്ങി, സിനിമ തീയേറ്ററുകളില്‍ വിജയമായപ്പോള്‍ പ്രതിഫലം അവര്‍ വീട്ടില്‍ എത്തിച്ചു തരികയായിരുന്നു”, ഇഷ്‌കിന്റെ പ്രോമോ ഷൂട്ടിനിടെ ഷൈന്‍ ആരാധകരോട് പറഞ്ഞു.

Shain nigam about his father..

Continue Reading
You may also like...

More in Interesting Stories

Trending

Recent

To Top