Malayalam
ഭഗവാന്‍ തരുന്ന സന്തോഷവും ദുഖവും എല്ലാം ഏറ്റുവാങ്ങി പരിഭവിക്കാതെ ജീവിക്കുവാന്‍ ശ്രമിക്കുന്നു, ജീവിതത്തിലെ സന്തോഷം ആഘോഷമാക്കി ഭര്‍ത്താവും കുട്ടികളും; യമുനയ്ക്ക് ആശംസകളുമായി ആരാധകര്‍
ഭഗവാന്‍ തരുന്ന സന്തോഷവും ദുഖവും എല്ലാം ഏറ്റുവാങ്ങി പരിഭവിക്കാതെ ജീവിക്കുവാന്‍ ശ്രമിക്കുന്നു, ജീവിതത്തിലെ സന്തോഷം ആഘോഷമാക്കി ഭര്‍ത്താവും കുട്ടികളും; യമുനയ്ക്ക് ആശംസകളുമായി ആരാധകര്‍
നിരവധി പരമ്പരകളിലൂടെയും സിനിമകലിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് താരം രണ്ടാമതും വിവാഹിതയാരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് യമുനയുടെ ഭര്‍ത്താവ്. വിവാഹത്തിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും അതിനുള്ള മറുപടി അഭിമുഖങ്ങളിലൂടെ ഇരുവരും പറഞ്ഞിരുന്നു. ഇതിനിടടെ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തതോടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നത് അതിലൂടെയാണ്.
ഇപ്പോഴിതാ ദേവനുമായുള്ള വിവാഹ ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് യമുന. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള വീഡിയോയും യമുന പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് യമുനയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഹാപ്പി ബര്‍ത്ത് ഡേ ഗാനം ആലപിച്ചായിരുന്നു ദേവനും മക്കളും യമുനയെ സ്വാഗതം ചെയ്തത്.
കഴിഞ്ഞ വര്‍ഷം, ജീവിതത്തിന്റെ ഒരു പ്രധാന വഴിത്തിരിവായി മാറിയ വര്‍ഷം. ശ്രീപദ്മനാഭ പാദത്തില്‍ അര്‍പ്പിച്ച എന്റെ ജീവിതം. ഭഗവാന്‍ തരുന്ന സന്തോഷവും ദുഖവും എല്ലാം ഏറ്റുവാങ്ങി പരിഭവിക്കാതെ ജീവിക്കുവാന്‍ ശ്രമിക്കുന്നു. നവംബര്‍ ഒന്ന്, എന്റെ ജന്മദിനം. കേരളപ്പിറവിയും. ദേവേട്ടനുമൊത്തുള്ള ആദ്യത്തെ ജന്മദിനം. മക്കളും ഭര്‍ത്താവുമൊന്നിച്ചു കൂടിച്ചേരുമ്പോള്‍ ഓരോ ചെറിയ ഒത്തുചേരലുകള്‍ പോലും ആഘോഷമാകുന്നു. എനിക്ക് ജന്മദിനാശംസകള്‍ അറിയിച്ച പ്രിയ സുഹൃത്തുക്കള്‍ക്കെല്ലാം എന്റെ അകമഴിഞ്ഞ നന്ദി. സ്‌നേഹപൂര്‍വ്വം, യമുന എന്നായിരുന്നു കുറിപ്പ്.
നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മ മകള്‍ പരമ്പരയിലൂടെ ടെലിവിഷനിലേക്ക് തിരിച്ചെത്തിയ സന്തോഷവും യമുന പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ 25നാണ് ഈ പരമ്പര തുടങ്ങിയത്. ഫൈസല്‍ അടിമാലി എന്ന അനുഗ്രഹീത സംവിധായകന്റെകൂടെ ഞാന്‍ ചെയ്യുന്ന നാലാമത്തെ പരമ്പര. നിറപ്പകിട്ട്, സുന്ദരി, സത്യ എന്ന പെണ്‍കുട്ടിക്കു ശേഷം ‘അമ്മ മകള്‍’. പിണങ്ങിയാലും ഇണങ്ങുന്ന, ദേഷ്യം ഉള്ളില്‍ വയ്ക്കാത്ത നല്ലൊരു സൗഹൃദത്തിനു ഉടമയാണ് ഫൈസല്‍. സംവിധായകന്‍ എന്ന നിലക്ക് നിര്‍മാതാവിനു വേണ്ട കരുതലും അര്‍ഹിക്കുന്ന ബഹുമാനവും നല്‍കുന്ന ഒരാളാണ് ഫൈസല്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു കഥ എങ്ങനെ പ്രേക്ഷക മനസ്സുകളില്‍ എത്തിക്കാം എന്ന് നന്നായി അറിയാവുന്ന ഒരു ക്രീയേറ്റര്‍. ഫൈസല്‍ എന്നെ ഈ പ്രോജെക്ടിലേക്കു വിളിച്ചപ്പോള്‍ത്തന്നെ കാരക്ടര്‍ എന്താണന്നു ചോദിക്കാതെ ഞാന്‍ ഓക്കേ പറഞ്ഞു.
ഞാന്‍ എന്ന കലാകാരിക്ക് അര്‍ഹിക്കുന്ന സ്ഥാനം ഫൈസല്‍ ഇന്നുവരെ തന്നിട്ടുള്ളത്തിന്റെ വിശ്വാസം. ഈ പരമ്പരയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നുവെന്ന് നേരത്തെ യമുന കുറിച്ചിരുന്നു. കെ വി അനില്‍ എന്ന സ്‌ക്രിപ്റ്റ് റൈറ്ററെക്കുറിച്ചു ഒരുവാക്ക് പറയാതെ വയ്യ. വര്ഷങ്ങളായി അറിയാം അദ്ദേഹത്തെ. എ എം നസീറിന്റെ സംവിധാനത്തില്‍ അദ്ദേഹം എഴുതിയ ‘മകളുടെ അമ്മ’ എന്ന പരമ്പരയിലാണ് അവസാനമായി അദ്ദേഹത്തോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തത്. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങള്‍ വാക്കുകളില്‍ സന്നിവേശിപ്പിക്കാനുള്ള അനിലിന്റെ ഉള്‍ക്കാഴ്ച എടുത്തു പറയേണ്ടതുതന്നെ. വീണ്ടും ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം ഞാന്‍ മറച്ചു വയ്ക്കുന്നില്ല.
ചെറുപ്പക്കാരായ മോഡി മാത്യുവും ജയചന്ദ്രനുമാണ് പ്രൊഡ്യൂസഴ്‌സ്. അവര്‍ സെറ്റിലുള്ളത് എല്ലാവര്ക്കും പുതിയ ഒരു ഊര്‍ജം പകരുന്നു. എല്ലാവരെയും കോര്‍ത്തിണക്കി എല്ലാവര്ക്കും ശ്രദ്ധ കൊടുത്തു ഷൂട്ടിംഗ് ഒരുത്സവമാക്കുന്നു ഈ ഡ്യൂഓ. ‘പൂക്കാലം വരവായി’ക്കു ശേഷം ക്ലാസിക് ഫ്രയിമ്‌സിന്റെ ബാനറില്‍ ഇവര്‍ നിര്‍മ്മിക്കുന്ന സീരിയല്‍ ആണ് ‘അമ്മ മകള്‍’. കഥാതന്തു കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും ‘അമ്മ മകള്‍’. എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും എനിക്കും ഈ പ്രോജെക്ടിനും ഉണ്ടാവുമല്ലോയെന്നായിരുന്നു താരം നേരത്തെ ചോദിച്ചത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ആരാധകരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയുമായും താരദമ്പതിമാര്‍ എത്തിയിരുന്നു. ഇനിയൊരു സാഹചര്യത്തില്‍ രണ്ട് പേരും ഒറ്റപ്പെട്ടാല്‍ രണ്ട് പേരും വിവാഹം കഴിക്കുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞങ്ങള്‍ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി. തല്‍കാലം അത് മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഞങ്ങള്‍ രണ്ട് പേരിലൊരാള്‍ക്ക് എന്തേലും അപകടം സംഭവിക്കുന്നത് ഒപ്പമുണ്ടാവുമെന്ന ഉറച്ച തീരുമാനത്തിലാണെന്നും ദേവന്‍ പറയുന്നു. അടുത്ത ചോദ്യം യമുനയുടെ മക്കള്‍ എന്തുകൊണ്ടാണ് അങ്കിള്‍ എന്ന് വിളിക്കുന്നത്. ഡാഡി എന്നോ അച്ഛാ എന്നോ വിളിച്ചാല്‍ എന്താ കുഴപ്പമെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഈ ചോദ്യം കമന്റായി കാണുന്നത് വരെ ഇതേ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.
കുറേ കാലം യുഎസില്‍ ആയിരുന്നത് കൊണ്ട് ദേവന്‍ എന്ന പേര് വിളിച്ചാല്‍ പോലും എനിക്ക് കുഴപ്പമില്ല. ഇതാ നിന്റെ അച്ഛന്‍, അല്ലേല്‍ അമ്മ. അവരെ ദൈവത്തെ പോലെ കാണണം എന്ന് പറഞ്ഞാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നത്. ഇതിനിടയില്‍ ദമ്പതിമാര്‍ തമ്മില്‍ വഴക്കാവും. ഇരുവരും വിവാഹമോചനം നേടി കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇരയാവുന്നത് കുട്ടികളാണ്. ഇവിടെ ആമിയ്ക്കും ആഷ്മിക്കും അവരുടെ അച്ഛനുണ്ട്. അവരുടെ ജീവിതത്തില്‍ അദ്ദേഹം സജീവമായിട്ടുണ്ട്. വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. നിങ്ങളെന്നെ ഡാഡി, അച്ഛാ, പപ്പേ എന്നൊക്കെ വിളിക്കാന്‍ ആഗ്രമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ വിളിക്കും. അതിലവര്‍ക്ക് യാതൊരു മടിയുമില്ല.
പക്ഷേ നാച്ചുറലായി അവരുടെ മനസില്‍ വന്നൊരു വിളിയാണ് അങ്കിളെന്നുള്ളത്. ഞാനങ്ങനെ കേട്ട് പോയി. ഇപ്പോള്‍ അത് മാറ്റിയാല്‍ കൃത്രിമത്വം പോലെയാവും. അവരുടെ ജീവിതത്തില്‍ എന്ത് ആവശ്യം വന്നാലും ഒരു അച്ഛനെ പോലെ നോക്കാനും ചെയ്യാനും ഞാനുണ്ടാവും. അല്ലാതെ ആ സ്ഥാനത്ത് കേറി നില്‍ക്കേണ്ട കാര്യമില്ലെന്ന് ദേവന്‍ പറയുന്നു. അതുപോലെ ദേവന്റെ മകള്‍ സിയോണയുടെ കാര്യത്തിലും അങ്ങനെയാണെന്നാണ് യമുനയും പറയുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത സാഹചര്യത്തിലാണെങ്കില്‍ കുഴപ്പമില്ല.