Connect with us

ഒരു വര്‍ഷം കൊണ്ട് എല്ലാം മാറി.., പുതിയ ചിത്രങ്ങളുമായി എത്തിയ മൃദുലയ്ക്ക് ആശംസകളുമായി ആരാധകര്‍, എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ

Malayalam

ഒരു വര്‍ഷം കൊണ്ട് എല്ലാം മാറി.., പുതിയ ചിത്രങ്ങളുമായി എത്തിയ മൃദുലയ്ക്ക് ആശംസകളുമായി ആരാധകര്‍, എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ

ഒരു വര്‍ഷം കൊണ്ട് എല്ലാം മാറി.., പുതിയ ചിത്രങ്ങളുമായി എത്തിയ മൃദുലയ്ക്ക് ആശംസകളുമായി ആരാധകര്‍, എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍ ഏറ്റെടുത്തിരുന്നു. ഒടുവില്‍ ജൂലൈയില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. വിവാഹശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കിയ ഇരുവരും ഈ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹശേഷമുള്ള മൃദുലയുടെ പിറന്നാളും സര്‍പ്രൈസുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വിവാഹശേഷം തങ്ങള്‍ക്ക് ഒരുപാട് യാത്ര ചെയ്യണമെന്നും ഹണിമൂണിന് എവിടേയ്ക്കാണ് പോകേണ്ടത് എന്നുള്ള കാര്യം തങ്ങള്‍ തിരക്കുകയാണെന്നുമായിരുന്നു മൃദവ പറഞ്ഞിരുന്നത്. എന്നാല്‍ ആരോടും പറയാതെ മൂന്നാറില്‍ അടിച്ച് പൊളിച്ച് ഹണിമൂണും കഴിഞ്ഞ് വന്നതിനു ശേഷമാണ് ആരാധകരോട് ഹണിമൂണ്‍ കഴിഞ്ഞെന്നും എവിടേയ്ക്കാണ് പോയതെന്നുമെല്ലാം താരങ്ങള്‍ പറയുന്നത്. പിന്നാലെ സ്റ്റാര്‍ മാജിക്കിലും രണ്ടാളും കൂടി എത്തിയിരുന്നു. അന്ന് പങ്കുവെച്ച ഹണിമൂണ്‍ വിശേഷങ്ങളെല്ലാം തന്നെ വൈറലായിരുന്നു.

ഇപ്പോഴിതാ മൃദുല പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ജസ്റ്റ് ഫ്രണ്ട് വേഴ്സസ് ഹാപ്പി കപ്പിള്‍ എന്നാണ് ഫോട്ടോയ്ക്ക് മൃദുല നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ഒരു വര്‍ഷം കൊണ്ട് എല്ലാം മാറി എന്നും മൃദുല പറയുന്നു. ആദ്യത്തെ ചിത്രത്തില്‍ അല്പം അകന്ന് ഇരിയ്ക്കുന്ന മൃദുലയും യുവയും രണ്ടാമത്തെ ചിത്രത്തില്‍ അല്പം കൂടെ അടുത്ത് നില്‍ക്കുന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

2021 നവംബര്‍ 2ന് യുവയ്ക്കൊപ്പമുള്ള ചിത്രവും 2020 നവംബര്‍ 2 ന് യുവയ്ക്ക് ഒപ്പമുള്ള ചിത്രവും കോര്‍ത്തിണക്കിക്കൊണ്ടാണ് മൃദുല വിജയ് യുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് മൃദുല സ്വപ്‌നത്തില്‍ പോലും ഇങ്ങനെ വിചാരിച്ചിട്ടുണ്ടാവില്ല, എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ, എന്നു തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളില്‍ സജീവമാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ പ്രേക്ഷക ശ്രദ്ധ നേടിയത്. സീരിയലില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷ് വഴിയാണ് യുവയും മൃദുലയും സുഹൃത്തുക്കളാകുന്നത്.

സുന്ദര്‍ സി സംവിധാനം ചെയ്ത തക ധിമ ത എന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ള യുവയുടെ ആദ്യത്തെ സീരിയല്‍ ആണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലൂടെയും യുവ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. പക്ഷെ കരിയര്‍ ബ്രേക്ക് നല്‍കിയത് മഞ്ഞില്‍ വിരിഞ്ഞ പൂവ് തന്നെയാണ്.

2015ലാണ് മൃദുല വിജയ് തന്റെ സീരിയല്‍ അഭിനയം ആരംഭിക്കുന്നത്. കല്യാണസൗഗന്ധികം ആയിരുന്നു താരത്തിന്റെ ആദ്യത്തെ സീരിയല്‍. സീരിയലും മൃദുലയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ, പൂക്കാലം വരവായി, സുമംഗലി ഭവ തുടങ്ങിയ സീരിയലുകളിലും മൃദുല ശ്രേദ്ധേയമായ വേഷങ്ങളുമായി എത്തി.

സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പി എത്തുന്നത്. ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് പതിനഞ്ച് വയസുമാത്രമായിരുന്നു പ്രായം. പിന്നീട് കടന്‍ അന്‍പൈ മുറിക്കും എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രമായിരുന്നു മൃദുലയുടേത്.

ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തില്‍ നിന്ന് വിളിയുണ്ടായത്. സിനിമയില്‍ നിന്ന് സീരിയലിലേക്ക് വരുമ്പോള്‍ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നുവെന്ന് മുമ്പ് മൃദുല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാമെന്നത് അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നും മൃദുല പറയുന്നു.

ബന്ധുക്കള്‍ വഴി എത്തിയ ആലോചനയാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയത്. വിവാഹശേഷം യാത്രകളും മറ്റുമായി ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും ഇരുവരും ശ്രമിക്കാറുണ്ട്. യുവയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് മൃദുല അടുത്തിടെ എഴുതിയ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നിങ്ങള്‍ ഇതിനെ ഭ്രാന്തെന്ന് വിളിക്കും, പക്ഷേ ഞാന്‍ സ്നേഹമെന്ന് വിളിക്കും’ എന്നായിരുന്നു മൃദുല കുറിച്ചത്.

More in Malayalam

Trending

Recent

To Top