Malayalam
അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ ലോക തോല്‍വിയായിരുന്നു, 22 ടേക്ക് വരെ എടുത്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍
അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ ലോക തോല്‍വിയായിരുന്നു, 22 ടേക്ക് വരെ എടുത്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍
ഗായകനായും അഭിനേതാവും പ്രേക്ഷകര്‍ക്ക് സുപരിതിനാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ സിനിമയിലെ ആരംഭകാലത്തെ തന്റെ മോശമായ അഭിനയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. 2008-ല്‍ പുറത്തിറങ്ങിയ ‘സൈക്കിള്‍’ എന്ന സിനിമയിലൂടെയായിരുന്നു വിനീത് ശ്രീനിവാസന്‍ അഭിനയത്തിലേയ്ക്ക് കടക്കുന്നത്.
ജോണി ആന്റണി സംവിധാനം ചെയ്തു ജെയിംസ് ആല്‍ബര്‍ട്ട് രചന നിര്‍വഹിച്ച ചിത്രത്തില്‍ വിനീത് ശ്രീനിവാസനൊപ്പം വിനു മോഹനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അക്കാലത്ത് തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സൈക്കിള്‍.
”സൈക്കിളിലൊക്കെ ഞാന്‍ അഭിനയിക്കുമ്പോള്‍ അഭിനയത്തിന്റെ കാര്യത്തില്‍ ലോക തോല്‍വിയായിരുന്നു. 22 ടേക്കൊക്കെ എടുത്തിട്ടാണ് ചില ഷോട്ടൊക്കെ ജോണി ചേട്ടന്‍ ഒക്കെ പറയുന്നത്. ഒരു ഷോട്ട് 22 തവണ ടേക്ക് എടുത്ത് ഒക്കെ പറഞ്ഞപ്പോള്‍ ചുറ്റും നിന്നവരെല്ലാം കൈയടിച്ചു. അങ്ങനെ കൈയടിക്കുമ്പോള്‍ ഒരു നടന്റെ മനസ്സില്‍ വരേണ്ടത് ആനന്ദമാണ്.
പക്ഷേ ‘നീ ഇത് ശരിയാക്കിയല്ലോടാ’ എന്ന അവരുടെ അര്‍ത്ഥത്തില്‍ നിന്നുള്ള ഹര്‍ഷാരവത്തിന് ഒരു നടനെന്ന നിലയില്‍ ഞാന്‍ എങ്ങനെ സന്തോഷിക്കും. അഭിനയിക്കാന്‍ അറിയാത്ത ഒരു നടന്‍ അഭിനയിച്ചിട്ടും ആ സിനിമ ഹിറ്റായെങ്കില്‍ അതിന്റെ ക്രെഡിറ്റ് ജെയിംസ് ചേട്ടനും, ജോണി ചേട്ടനുമുള്ളതാണ്. എന്നിലും എത്രയോ നന്നായിട്ടാണ് വിനു അവന്റെ റോള്‍ ചെയ്തിരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്”എന്നും വിനീത് പറയുന്നു.