Connect with us

ഇതാണ് ഒന്നാന്തരം കൗൺസിലിംഗ് ; ദിയ സനയ്ക്കെതിരെ മനഃശാസ്ത്രജ്ഞൻ ; ഒടുവിൽ മാപ്പ് പറഞ്ഞ് ദിയ സന !

Malayalam

ഇതാണ് ഒന്നാന്തരം കൗൺസിലിംഗ് ; ദിയ സനയ്ക്കെതിരെ മനഃശാസ്ത്രജ്ഞൻ ; ഒടുവിൽ മാപ്പ് പറഞ്ഞ് ദിയ സന !

ഇതാണ് ഒന്നാന്തരം കൗൺസിലിംഗ് ; ദിയ സനയ്ക്കെതിരെ മനഃശാസ്ത്രജ്ഞൻ ; ഒടുവിൽ മാപ്പ് പറഞ്ഞ് ദിയ സന !

ഡിപ്രെഷൻ എന്ന വാക്ക് ഇന്ന് എല്ലാവരും സാധാരണയായി ഉപയോഗിച്ചുകാണാറുണ്ട്. എന്നാൽ, അതിന്റെ ആഴം അറിയാതെയാണ് പലരും വേണ്ടിടുത്തും വേണ്ടാത്തിടത്തും ഡിപ്രെഷൻ എന്ന വാക്ക് ഉപയോഗിക്കുന്നത്. ഗൗരവത്തോടെ ഉപയോഗിക്കേണ്ട വാക്ക് നിസ്സാരമാകുമ്പോൾ പലപ്പോഴും യഥാർത്ഥത്തിൽ ഡിപ്രെഷനിലൂടെ കടന്നുപോകുന്നവർക്കും അതിനു വേണ്ട കരുതൽ കിട്ടാതെ വരും.

ഡിപ്രെഷൻ , പിന്നീട് ചേർത്തുവായിക്കുന്നത് കൗൺസിലിംഗ് എന്ന വാക്കിനൊപ്പമാണ്. വാക്ക് സമർഥ്യമുള്ള ആർക്കും എടുത്ത് ഉപയോഗിക്കാവുന്ന ഒന്നല്ല കൗൺസിലിംഗ് എന്നത്. ഇതുമായി ബന്ധപ്പെട്ട് ബിഗ് ബോസ് താരം ദിയ സേനയ്ക്ക് പറ്റിയ അബദ്ധവും പിന്നീടുള്ള കുറ്റബോധവുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് താരം ദിയ സന പോസ്റ്റ് ചെയ്ത ഒരു കുറിപ്പും അതുമായി ബന്ധപ്പെട്ട് മനഃശാസ്ത്രജ്ഞനായ തോമസ് റാഹേൽ മത്തായി കൊടുത്ത മറുപടിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. മാനസികമായി ബുദ്ധിമുട്ടും, ജൻഡർ പ്രോബ്ളവും , പാർട്ണർസുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾക്കുമൊക്കെ പെയ്ഡ് ആയി കൗൺസിലിംഗ് കൊടുക്കും എന്നാണ് ദിയ സന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലാവുകയും ചെയ്തു. തുടർന്ന് കൗൺസിലിംഗ് കൊടുക്കുന്നതിനെ ജീവിതാവരുമാനമാക്കി എടുക്കാൻ തീരുമാനിച്ച ദിയയ്‌ക്കെതിരെ മനോരോഗ വിദഗ്ധൻ തോമസ് റാഹേൽ മത്തായി രംഗത്തുവരുകയായിരുന്നു.

അല്പം പരിഹാസത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ് എങ്കിലും വളരെ ഗൗരവമായ വിഷയമാണ് അദ്ദേഹം പങ്കുവച്ചത്. ആ രസകരമായ കുറിപ്പ് ഇങ്ങനെയാണ്…

കടന്ന് വരൂ.. കടന്ന് വരൂ..
ആർക്കും കൊടുക്കാം, എപ്പോ വേണേലും കൊടുക്കാം..
നല്ല ഒന്നാന്തരം കൗൺസിലിംഗ്!!
മാനസിക ബുദ്ധിമുട്ടുകൾ..
ജെൻഡർ പ്രോബ്ലെംസ്..
പാർട്ണേഴ്‌സ് തമ്മിലുള്ള പ്രശ്നങ്ങൾ..
എല്ലാത്തിനും ഫലപ്രദം..
നിസ്സാര പൈസ മാത്രം.. ഓൺലൈനായി പൈസ അടയ്ക്കൂ, സുഖം പ്രാപിക്കൂ..

പ്രിയപ്പെട്ട ദിയാ സന,
ഇവിടെ അഞ്ച് പത്ത് കൊല്ലം പഠിച്ച mental health professionals (psychiatrists/clinical psychologists/psychiatric social workers) പോലും വളരെ കെയർഫുളായി ചെയ്യുന്ന ഒന്നാണ് നിങ്ങളീ പറയുന്ന കൗൺസിലിംഗ്/psychotherapy. വായിൽ തോന്നിയത് പറഞ്ഞ് ആശ്വസിപ്പിക്കുന്നതല്ലാ കൗൺസിലിംഗ് എന്ന് ആദ്യം മനസ്സിലാക്കൂ. വൾനെറബിൾ ആയ ഒരു മനുഷ്യനോട് പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ ആയിരിക്കണം, അല്ലെങ്കിൽ നിങ്ങൾ പോലും അറിയാതെ വിപരീതഫലമായിരിക്കും ഉണ്ടാവുക. അതിനാണ് 5-8 വർഷത്തെ ട്രെയിനിങ് നമ്മൾ ചെയ്യുന്നത്, so that we will help them, not worsen their condition.

എങ്ങനെ സാധിക്കുന്നൂ ഇങ്ങനെ ഒരു പരസ്യം ഇടാൻ, അതും അവരിൽ നിന്ന് കാശ് മേടിച്ച് ചെയ്യാൻ പോവുന്നു. എന്താണ് അതിനുള്ള നിങ്ങളുടെ ക്വാളിഫിക്കേഷൻ. Don’t make their suffering a joke and make money out of it. Please.
This is a humble request on behalf of all the mental health professionals in Kerala. എന്നവസാനിക്കുന്നു തോമസ് ഡോക്ടറുടെ കുറിപ്പ്.

ഇതിനോട് പ്രതികരിച്ച് ഉടൻ തന്നെ ദിയ സനയും രംഗത്തെത്തിയിരുന്നു. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചാണ് ദിയ മറുപടിക്കുറിപ്പ് ഇട്ടത്.

തൊട്ടു മുൻപ് ഞാനിട്ട പോസ്റ്റിലെ വലിയ തെറ്റ് ഞാൻ പൂർണ്ണമായും മനസ്സിലാക്കുന്നു എന്ന് പറഞ്ഞാണ് ദിയയുടെ കുറിപ്പ്. പൂർണമായ കുറിപ്പ് ഇങ്ങനെ…

മാനസിക ആരോഗ്യം സംബന്ധിച്ച പ്രൊഫഷണൽ വിദ്യാഭ്യാസം നേടാത്ത ഒരു വ്യക്തിയ്ക്ക് അത് ചെയ്യുവാനാവില്ലെന്നത് അറിയുമ്പോഴും അനുഭവ പരിചയമുള്ള, സാമൂഹിക ഇടപ്പെടലുകൾ നടത്തുന്ന വ്യക്തിയെന്ന നിലയിൽ കോവിഡ് കാലത്ത് ഞാൻ നടത്താനുദ്ദേശിച്ച മീഡിയേഷൻ സെക്ഷനുകൾ പോലെ ചെറിയ മാനസിക ബുദ്ധിമുട്ടുകളിലെ ആദ്യ ഘട്ടത്തിലെ കേൾവിക്കാരിയാവാം എന്ന് കരുതിയതിലെ തെറ്റിന് ഞാൻ നിരുപാദികം മാപ്പ് പറയുന്നു.

അതിന് പോലും പ്രൊഫഷണൽ അറിവ് വേണമെന്നത് ഞാൻ തിരിച്ചറിയുന്നു. മനസ്സിലാക്കുന്നു.ഭാവിയിൽ സാധ്യമാവും വിധം ഈ വിഷയങ്ങളിൽ പ്രൊഫഷണൽ അറിവ് നേടാൻ ശ്രമിക്കും.

വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിലെ പ്രശ്നങ്ങൾ, മറ്റ് സാമൂഹ്യ പ്രശ്നങ്ങൾ മാത്രമായിരിയ്ക്കും ഞാൻ നടത്തുന്ന സെക്ഷനുകളിൽ ഉണ്ടാവുക എന്ന് ഉറപ്പ് നൽകുന്നു. അവയിൽ ആവശ്യം വേണ്ട ഘട്ടങ്ങളിൽ കൃത്യമായ നിയമ സഹായങ്ങളും എടുക്കുന്നതാണ്.

ഞാനെന്നും ഒറ്റയ്ക്ക് ജീവിച്ച സ്ത്രീയാണ്. ആവും വിധം ഇക്കാലമത്രയും സാമൂഹിക പ്രവർത്തനം ചെയ്തിട്ടുണ്ട്. ഈ കോവിഡ് കാലത്ത് ഞാനും സാമ്പത്തികമായ പ്രയാസങ്ങളിൽ തന്നെയാണ്. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് പെയ്ഡ് എന്ന രീതിയിൽ മീഡിയേഷൻ കൊണ്ടുപോവാമെന്ന് കരുതിയത്.
തിരുത്തിയ സുഹ്യത്തുകൾക്ക് എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഒരിക്കൽ കൂടി മനശാസ്ത്രജ്ഞർ അടക്കമുള്ള എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

ഇത് ദിയയുടെ മാത്രം കാര്യമല്ല , ഇതുപോലെ ജീവിതാനുഭവം ഉണ്ടെന്ന് പറഞ്ഞ് പലരും കൗൺസിലിംഗ് നടത്താം മോട്ടിവേറ്റ് ചെയ്യാം എന്നൊക്കെ പറഞ്ഞിറങ്ങാറുണ്ട്. ഇത്തരത്തിലുള്ള കൗൺസിലിംഗുകൾ ഒന്നും ശരിയായതല്ലന്ന് വ്യക്തമാക്കുന്നതാണ് തോമസ് ഡോക്ടറുടെ കുറിപ്പ്.

about diya sana

Continue Reading
You may also like...

More in Malayalam

Trending

Recent

To Top