Malayalam
കാണികളെ ഇളക്കി മറിയ്ക്കാനെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ വരെ തിയേറ്ററുകള്‍ വിടുമ്പോള്‍; കോവിഡിനു ശേഷം മാറ്റങ്ങള്‍ സംഭവിച്ചത് സിനിമയ്ക്ക് മാത്രമല്ല!
കാണികളെ ഇളക്കി മറിയ്ക്കാനെത്തിയ സൂപ്പര്‍താര ചിത്രങ്ങള്‍ വരെ തിയേറ്ററുകള്‍ വിടുമ്പോള്‍; കോവിഡിനു ശേഷം മാറ്റങ്ങള്‍ സംഭവിച്ചത് സിനിമയ്ക്ക് മാത്രമല്ല!
ഇപ്പോള്‍ സിനിമാക്കാര്‍ക്ക് ആകെ കഷ്ടകാലമാണെന്ന് തോന്നുന്നു. തിയേറ്ററുടമകളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കവും രാഷ്ട്രീയക്കാരും സിനിമാക്കാരും തമ്മിലുള്ള തര്‍ക്കവും എന്നു തുടങ്ങി അങ്ങിങ്ങ് പ്രശ്നങ്ങള്‍ തന്നെ. ഒരു തീപ്പൊരി വീണു കിട്ടിയാല്‍ അത് അത് ആളിക്കത്തിയ്ക്കാനുള്ള എല്ലാ വിധ ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. അതുകൊണ്ടെല്ലാം തന്നെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്നതും സിനിമാക്കാര് തന്നെയാണ്.
ഓരോ ദിവസവും ആരാധകരയെയും ഏറെ നിരാശയിലാഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചിത്രങ്ങളുടെ ഒടിടി റിലീസും സിനിമാക്കാര്ക്കിടയിലുള്ള അസ്വാരസ്യങ്ങളും അങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ വിലങ്ങ് തടിയായി നില്ക്കുമ്പോള് ആരുടെ പക്ഷം ചേര്‍ന്നാണ് സംസാരിക്കേണ്ടത് എന്നത് ഏറെ പ്രയാസമേറിയതാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.
സിനിമ എന്നത് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും മാത്രം അധ്വാനത്തിലും കഷ്ടപ്പാടിലും ഉരുത്തിരിഞ്ഞു വരുന്ന ഒന്നല്ല. അതിനു പിന്നില്‍ ഒരു കല എന്നതിനേക്കാളഉപരി വമ്പന്‍ വ്യവസായം തന്നെയുണ്ട്. അതിന് പറയാനുള്ളതാകട്ടെ കോടികള്‍ മറിയുന്ന കഥകളും. നടന്മാരുടെയും സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും ഒരു ക്ലാപ്പ് ബോയിയുടെയും അടക്കമുള്ള ജോലികള്‍ക്ക് പുറമേ തിയേറ്റര്‍ ഉടമകളുടെയും ദിവസവേലക്കൂലിയ്ക്ക് ജോലി ചെയ്യുന്നവരുടെയും കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്.
തിയേറ്ററുകള്‍ നിറഞ്ഞോടുന്ന സമയം.., രാവു പകലും ആളുകളുടെ വരവും പോക്കും.., ആഘോഷങ്ങളുടെ ദിനങ്ങള്‍.., എല്ലാത്തിനും ലോക്ക് ഇട്ട് ലോക്ക്ഡൗണ്‍ എത്തി. അടച്ചു പൂട്ടി വീട്ടില്‍.., തിയേറ്ററിലെ ദിവസക്കൂലി കൊണ്ട് മാത്രം കഴിഞ്ഞിരുന്നവര്‍ക്ക് ആദിയായി, വീട് പട്ടിണിയിലേയ്ക്കും കഷ്ടപ്പാടിലേയ്ക്കും എത്തി തുടങ്ങി. അവരുടേത് മാത്രമല്ല, സിനിമയിലെ താഴേക്കിടയിലുള്ളവരെല്ലാം പട്ടിണിയെ മുഖാമുഖം കണ്ടിരുന്നവരാണ്.
എന്നാല്‍ നടന്മാര്ക്കും നിര്‍മ്മാതാക്കള്‍ക്കും ആശ്വാസമായാണ് ഒടിടി റിലീസുകള്‍ എത്തിയത്. എന്നിരുന്നാലും മറ്റ് തൊഴിലാളികളെല്ലാം തന്നെ ദുരിതത്തിലായിരുന്നു. ഇപ്പോള്‍ എല്ലാ ചിത്രങ്ങളും നിരന്തരം ഒടിടിയ്ക്ക് പോകുമ്പോള്‍ തിയേറ്റര്‍ ഉടമകളെയും കുറ്റപ്പെടുത്താന്‍ ആകില്ല. ഒന്നര വര്‍ഷത്തിലേറെയായി അടച്ചിടേണ്ടി വന്ന തിയേറ്റര്‍ ഉടമകളുടെ നഷ്ടക്കണക്കുകള്‍ കാണാതെ പോകാന്‍ കഴിയില്ല. അതുമാത്രമല്ല, തിയേറ്റര്‍ തുറക്കുന്നതും വരുമാനം വരുന്നതും സ്വപ്നം കാണുന്ന ദിവസവേതനക്കാരെയും മറക്കുവാനാകില്ല.
മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളും ആന്റണി പെരുമ്പാവൂരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് വാദം. ഒടുവില്‍ മരയ്ക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനും തീരുമാനമായി. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് ഉടമകള്‍ വ്യക്തമാക്കിയിരുന്നെങ്കിലും ആന്റണി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ തിയേറ്റര്‍ ഉടമകള്‍ തള്ളി എന്നാണ് അദ്ദേഹം പറയുന്നത്.
പണം ഡെപ്പോസിറ്റായി നല്കാന് തയ്യാറാണെന്ന് തിയേറ്ററുടമകള്‍ അറിയിച്ചെങ്കിലും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍നിന്ന് കിട്ടുന്ന തുക മിനിമം ഗാരന്റിയായി കിട്ടണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. ചിത്രത്തിന് ഏതെങ്കിലും തരത്തില്‍ നഷ്ടം സംഭവിക്കുകയാണെങ്കില്‍ തിയേറ്റര്‍ വിഹിതത്തിന്റെ പത്ത് ശതമാനം നല്കണമെന്നുള്ള കടുംപിടിത്തവും തിയേറ്റര്‍ ഉടമകള്‍ അംഗീകരിച്ചില്ല എന്നും അദ്ദേഹം പറയുന്നു. സിനിമ തിയേറ്ററിലെത്തിക്കാന്‍ പരമാവധി ശ്രമിച്ചെന്നും തിയേറ്റര്‍ ഉടമകള്‍ വേണ്ടത്ര സഹകരിച്ചില്ലെന്നുമാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പക്ഷം. കോടികള്‍ മുടക്കി നിര്‍മിച്ച് പ്രദര്‍ശനത്തിന് വേണ്ടി കാത്തിരിക്കുന്ന സിനിമാ നിര്‍മാതാവിന്റെ ന്യായങ്ങള്‍ കാണാതിരിക്കാനുമാകില്ല.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ, തിയേറ്ററുകള്‍ ഇളക്കിമറിയ്ക്കാമെന്ന് കരുതി എത്തിയ രജനികാന്തിന്റെ അണ്ണാത്തെ പോലുള്ള സൂപ്പര്‍ താരചിത്രങ്ങള്‍ക്ക് പോലും പിടിച്ചു നില്ക്കാന് സാധിക്കാതെ വരുന്നു എന്നുള്ള വാര്‍ത്തകള്‍ ഞെട്ടലോടെ തന്നെ ഉള്‍ക്കൊള്ളേണ്ടതാണ്. എന്തെന്നാല്‍ രജനികാന്ത് എന്ന താരമൂല്യമുള്ള ഒരു നടന്റെ ചിത്രം പോലും തിയേറ്ററുകളില്‍ അനക്കം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അധികം താരമൂല്യമില്ലാത്ത നടന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും ഒന്നു കൂടി ചിന്തിക്കും.
അതോടെ പല നിര്‍മ്മാതാക്കളും സംവിധായകരും ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് മാറ്റി വെച്ചിരിക്കുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞ് ദിവസം മിഷന് സി എന്ന ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് പിന്‍വലിച്ചിരുന്നു. അതേസമയം, യുവതാരമായ ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ എന്ന ചിത്രം ചുരുങ്ങിയ സമത്തിനുള്ളല് നൂറ് കോടി ക്ലബില്‍ ഇടം നേടിയത് കണ്ടെല്ലെന്ന് വെയ്ക്കാനാവില്ല. കോവിഡ് വന്ന് പോയതോടെ സിനിമാ മേഖലയില്‍ മാത്രമല്ല, കാണികളിലും വലിയ വലിയ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.
