Connect with us

ദിലീപും മഞ്ജുവാര്യരും വീണ്ടും ഒന്നിക്കുന്നു….!? മീനാക്ഷിയുടെ വിവാഹത്തിന് മുന്നോടിയായി ആ സര്‍പ്രൈസ് എത്തും; ആകാംക്ഷയോടെ ആരാധകര്‍

Malayalam

ദിലീപും മഞ്ജുവാര്യരും വീണ്ടും ഒന്നിക്കുന്നു….!? മീനാക്ഷിയുടെ വിവാഹത്തിന് മുന്നോടിയായി ആ സര്‍പ്രൈസ് എത്തും; ആകാംക്ഷയോടെ ആരാധകര്‍

ദിലീപും മഞ്ജുവാര്യരും വീണ്ടും ഒന്നിക്കുന്നു….!? മീനാക്ഷിയുടെ വിവാഹത്തിന് മുന്നോടിയായി ആ സര്‍പ്രൈസ് എത്തും; ആകാംക്ഷയോടെ ആരാധകര്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ വരെയും ആ ഇഷ്ടത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഇരുവരുടെയും സിനിമ ജീവിതത്തിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു സല്ലാപം. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകും ഇരുകയ്യും നീട്ടിയാണ് ആ വാര്‍ത്ത സ്വീകരിച്ചത്. 1998 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായ മഞ്ജു പൊതുവേദികളിലോ ഒന്നും സജീവമായിരുന്നില്ല. എന്നാല്‍ 2014 ല്‍ ഇരുവരും വിവാഹമോചനം നേടിയിരുന്നു. അതിനുശേഷം ശക്തമായി തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമാകാന്‍ ഈ ‘ലേഡി സൂപ്പര്‍സ്റ്റാറി’ന് കഴിഞ്ഞു. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന്.

ഇരുവരുടെയും വിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മുമ്പ് ഒരു അഭിമുഖത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിന് ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം എന്നായിരുന്നു ദിലീപിന്റെ മറുപടി.

എന്നാല്‍ ഇതിനു പിന്നാലെ മഞ്ജു ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദിലീപിന്റെ ഈ വാക്കുകളെ ഉദ്ധരിച്ച് മഞ്ജുവിനോടും ഇതേ ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ മഞ്ജുവിന്റെ പ്രതികരണം തന്നെ ഏവരെയും ഞെട്ടിച്ചു. അവതാരകന്‍ ചോദ്യം ചോദിച്ച് തുടങ്ങിയപ്പോള്‍ തന്നെ മഞ്ജു മറുപടി പറഞ്ഞു. സാരമില്ല. അതുവേണ്ട , അതിനെ കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു നടിയുടെ മറുപടി.

എന്നാല്‍ ഇപ്പോഴിതാ അടുത്ത വര്‍ഷം ഇരുവരും ഒന്നിച്ചൊരു ചിത്രം ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് സിനിമാ നിരീക്ഷകനായ പെല്ലിശ്ശേരി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് വ്യക്തമാക്കിയത്. മകള്‍ മീനാക്ഷിയുടെ വിവാഹത്തിന് മുന്നോടിയായി അച്ഛനും അ്മ്മയും നല്‍കുന്ന സമ്മാനമാണിതെന്നും തന്റെ സുഹൃത്താണ്ി ഈ ചിത്രത്തിന്റെ സംവിധായകനെന്നും പെല്ലിശ്ശേരി പറയുന്നു. പെല്ലിശ്ശേരിയുടെ വാക്കുകള്‍ ശരിയാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ദിലീപ്- മഞ്ജു വാര്യര്‍ ചിത്രമായിരിക്കും ഇത്.

മഞ്ജുവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചിരുന്നു. 2016 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. വളരെ അപൂര്‍വമായി മാത്രമേ താര ദമ്പതികള്‍ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്. അടുത്തിടെ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ദിലീപും, കാവ്യയും മീനാക്ഷിയുമൊക്കെ തിളങ്ങിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മഞ്ജുവും ദിലീപും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകളിലൂടെ ദിലീപും മഞ്ജുവും അടുത്ത സുഹൃത്തുക്കളായി. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പര്‍താര പദവിയിലേക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോള്‍ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടില്‍ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പൊന്നും മഞ്ജു കാര്യമാക്കിയിരുന്നില്ല.

വീട്ടുകാര്‍ എതിര്‍ത്തപ്പോഴും ദിലീപ്-മഞ്ജു വാര്യര്‍ പ്രണയത്തിനു സിനിമ മേഖലയില്‍ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളികള്‍ ഏറെ ആഘോഷിച്ച താരവിവാഹം നടക്കുന്നത്. ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയ നടന്‍മാര്‍ അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടത്താന്‍ മുന്‍കൈ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കള്‍ ശക്തമായി ഇതിനെയെല്ലാം എതിര്‍ത്തിരുന്നു.

കര്‍മം കൊണ്ട് മലയളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ് മഞ്ജു വാര്യര്‍. തമിഴ്‌നാട്ടിലെ നാഗര്‍കോയിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. സിനിമയില്‍ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ പ്രായത്തിലും മഞ്ജു വാര്യര്‍.

More in Malayalam

Trending

Recent

To Top