Connect with us

സഹപ്രവര്‍ത്തകരുമായി പ്രണയം.., വിവാഹം.., ഒടുവില്‍ വേര്‍പിരിയലും; പകുതിയ്ക്ക് വെച്ച് ദാമ്പത്യബന്ധം അവസാനിപ്പിച്ച നടിമാര്‍ ഇവരൊക്കെയാണ്!

Malayalam

സഹപ്രവര്‍ത്തകരുമായി പ്രണയം.., വിവാഹം.., ഒടുവില്‍ വേര്‍പിരിയലും; പകുതിയ്ക്ക് വെച്ച് ദാമ്പത്യബന്ധം അവസാനിപ്പിച്ച നടിമാര്‍ ഇവരൊക്കെയാണ്!

സഹപ്രവര്‍ത്തകരുമായി പ്രണയം.., വിവാഹം.., ഒടുവില്‍ വേര്‍പിരിയലും; പകുതിയ്ക്ക് വെച്ച് ദാമ്പത്യബന്ധം അവസാനിപ്പിച്ച നടിമാര്‍ ഇവരൊക്കെയാണ്!

സിനിമാ ലോകത്ത് താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാംവാര്‍ത്തകളില്‍ നിറയാറുണ്ട്. ഏറ്റവുമൊടുവിലായാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത്. തുടര്‍ന്ന് നിരവധി വ്യാജ പ്രചാരങ്ങളും ഇരുവര്‍ക്കുമെതിരെ എത്തിയിരുന്നു. സാമന്തയെയും നാഗചൈതന്യയെയും പോലെ തെന്നിന്ത്യയില്‍ നിരവധി താരദമ്പതിമാരും ഇതുപോലെ വിവാഹം കഴിച്ച് പെട്ടെന്ന് വേര്‍പിരിഞ്ഞിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം. 

രേവതി 

ഒരുകാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന നടിയാണ് രേവതി. പുതിയ മുഖം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴായിരുന്നു സംവിധായകന്‍ സുരേഷ് ചന്ദ്ര മേനോനും രേവതിയും തമ്മില്‍ അടുപ്പത്തിലാവുന്നത്. സുരേഷ് അഭിനയിച്ചതും ആദ്യമായി സംവിധാനം ചെയ്ത സിനിമയുമായിരുന്നു പുതിയ മുഖം. 1986 ലാണ് രണ്ടാളും വിവാഹിതരാവുന്നത്. ആറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ബന്ധം 2002 ല്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. 

രോഹിണി

മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങി പിന്നീട് തെന്നിന്ത്യയിലൊട്ടാകെ നിറസാന്നിധ്യമായി മാറിയ നടിയാണ് രോഹിണി. കക്ക എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച് കൊണ്ടാണ് രോഹിണി അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ നായകനായത് രഘുവരന്‍ ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായതോടെ ഇരുവരും വിവാഹം കഴിച്ചു. ഒരു മകനും ജനിച്ചു. മകന്‍ റിഷിവരന് ആറ് വയസ് ആയപ്പോള്‍ രണ്ടാളും വേര്‍പിരിയുകയായിരുന്നു. പില്‍ക്കാലത്ത് രഘുവരന്‍ അന്തരിച്ചെങ്കിലും ബന്ധം വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു.

നളിനി

ഒരുകാലത്ത് ഏറെ തിരക്കുള്ള നടിയായിരുന്നു നളിനി. നാലു ഭാഷകളിലായി 120 ല്‍ പരം ചിത്രങ്ങളില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നളിനി അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലും സജീവമാണ് താരം. 1987 ല്‍ വിവാഹിതരായ നടി നളിനിയും നടന്‍ രാമരാജനും പരിഹരിക്കാന്‍ കഴിയാത്ത അഭിപ്രായവ്യത്യാസങ്ങള്‍ കാരണം 2000 ല്‍ വിവാഹം അവസാനിപ്പിച്ചു. ദമ്പതികള്‍ക്ക് രണ്ട് മക്കള്‍ ഉണ്ട്. 

തന്റെ വിവാഹ ജീവിതം ഒരു  ശാപമായിരുന്നു. അതില്‍ ഏറെ കുറ്റബോധവുമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്ന് കരുതി എടുത്ത തീരുമാനമായിരുന്നു അത്. എന്നാല്‍ സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല എന്നും ഒരു വേള   നളിനി തുറന്ന് പറഞ്ഞു. തമിഴില്‍ കുറെ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു, അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ തന്നെ വേര്‍പിരിയുകയും ചെയ്തു. വിവാഹം കൊണ്ട് ലഭിച്ചത് രണ്ട് നല്ല മക്കളെ മാത്രമായിരുന്നു എന്നാണ് നളിനിയ്ക്ക് പറയുവാനുള്ളത്. 

രാധിക

തമിഴിലിലും തെലുങ്കിലും മലയാളത്തിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടിയാണ് രാധിക. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് രാധിക നടന്‍ പ്രതാപ് പോത്തനുമായി വിവാഹം കഴിക്കുന്നത്. 1985 ല്‍ വിവാഹിതരായ ഇരുവരും ഒരു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. പിന്നാലെ ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയുമായി രാധിക വിവാഹിതയായി. അതും രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിച്ചു. ശേഷം നടന്‍ ശരത് കുമാറിനെയാണ് രാധിക വിവാഹം കഴിച്ചത്. ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതലുള്ള സൗഹൃദത്തിലാണ് ശരത്തുമായി രാധിക വിവാഹിതയായത്.

സാമന്ത

2010 ലെ ‘യെ മായ ചെസാവേ’ എന്ന സിനിമയിലൂടെയാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിക്കുന്നത്. 2017 ല്‍ രണ്ടാളും വിവാഹിതരായി. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. പതിനൊന്ന് വര്‍ഷത്തോളം നീണ്ട സൗഹൃദം ഇനിയും കാത്തു സൂക്ഷിക്കുമെന്ന് രണ്ടാളും അറിയിച്ചിരുന്നു. എന്തായാലും വേര്‍പിരിയാന്‍ തീരുമാനിച്ചത് വലിയ വേദനയുണ്ടാക്കിയെന്ന് സാമന്ത തന്നെ അറിയിച്ചിട്ടുണ്ട്.

അമല പോള്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. സംവിധായകന്‍ എ എല്‍ വിജയ്‌യെ ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. 2011ല്‍ അമല പോള്‍ പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകള്‍ എന്ന ചിത്രം സംവിധാനം ചെയ്തത് എ എല്‍ വിജയ്യായിരുന്നു. 2013ല്‍ ഇളയദളപതി വിജയിയെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത ‘തലൈവ’ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014ല്‍ ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2017ലാണ് ഇരുവരും വിവാഹമോചിതരായത്. അമല പോളുമായുളള വിവാഹമോചനശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു.  

സോണിയ അഗര്‍വാള്‍

ഒരുകാലത്ത് തെന്നിന്ത്യയാകെ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു സോണിയ അഗര്‍വാള്‍. കോളിവുഡിലെ പ്രമുഖ സംവിധായകന്‍ ശെല്‍വരാഘവനായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. 2002ലാണ് ശെല്‍വ രാഘവന്‍ സോണിയയെ ആദ്യമായികാണുന്നത്. സഹോദരന്‍ ധനുഷിനെ നായകനാക്കി ഒരുക്കിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തില്‍ സോണിയ ആയിരുന്നു നായിക. സോണിയയുടെ ആദ്യതമിഴ് ചിത്രം കൂടിയായ കാതല്‍ കൊണ്ടേന്‍ ഹിറ്റായതോടെ കോളിവുഡിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഗ്ലാമര്‍ താരമായി സോണിയ മാറി. നാലു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായത്. 2010 ല്‍ ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. 

More in Malayalam

Trending