Malayalam
കയ്യിലുള്ള കാശും ലോണും എടുത്ത് ഒരു കൊച്ചു ഫ്ളാറ്റ് വാങ്ങിച്ചു…!മനസിലുള്ള സ്വപ്നം സാധ്യമായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി സ്വാസികയുടെ വീഡിയോ, വിവാഹം ഉടനുണ്ടോയെന്ന് ആരാധകര്‍
കയ്യിലുള്ള കാശും ലോണും എടുത്ത് ഒരു കൊച്ചു ഫ്ളാറ്റ് വാങ്ങിച്ചു…!മനസിലുള്ള സ്വപ്നം സാധ്യമായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി സ്വാസികയുടെ വീഡിയോ, വിവാഹം ഉടനുണ്ടോയെന്ന് ആരാധകര്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. സിനിമകളിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം ശരദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീന്‍ എത്തുന്നത്. എന്നാല്‍ ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇതിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.
പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് സ്വാസിക ഇപ്പോള്‍. തൃപ്പൂണിത്തുറ ഭാഗത്ത് സ്കൈലൈന്റെ ഒരു ഫ്ളാറ്റാണ് താരം വാങ്ങിയത്. യൂട്യൂബ് ചാനലിലൂടെയാണ് വിശേഷം പങ്കിട്ടത്. സ്വന്തമായൊരു വീട് മേടിക്കാനായതിന്റെ സന്തോഷത്തിലാണ്. ഏറെയിഷ്ടമുള്ള സ്ഥലമാണ്, അതാണ് ഇവിടെത്തന്നെ മേടിച്ചത്. ഫ്ളാറ്റ് മേടിച്ച് എഗ്രിമെന്റൊക്കെ കഴിഞ്ഞ് ഞാന്‍ തിരുവനന്തപുരത്ത് ഷൂട്ടിനായി പോയതാണ്. വീട് മേടിച്ച് പണികളൊക്കെ ചെയ്യുമ്പോള്‍ സുഖകരമായൊരു ടെന്‍ഷനുണ്ട്. അത് അനുഭവിച്ചോണ്ടിരിക്കുകയാണിപ്പോള്.
ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന വീട് എല്ലാവരും കൂടി മേടിച്ചതാണ്. എന്റെ പേരിലുള്ള ആദ്യത്തെ പ്രോപ്പര്‍ട്ടിയാണ് ഇത്. ചെറിയതാണ് മേടിച്ചത്. ഇടയ്ക്കേ ഞാന്‍ ഇവിടെ വന്ന് താമസിക്കുള്ളൂ. കൈയ്യിലുള്ള പൈസയും കുറച്ച് ലോണുമൊക്കെ എടുത്താണ് ഇത് മേടിച്ചത്. ഒരുപാട് നാളായി മനസ്സിലുള്ള സ്വപ്നമായിരുന്നു ഒരു കുഞ്ഞുവീട്. വീടിന്റെ ഹൗസ് വാമിങ്ങ് കുറച്ച് കഴിഞ്ഞ് നടക്കും. അതിന് മുന്നോടിയായുള്ള ഓരോ കാര്യങ്ങളും നിങ്ങളെ അറിയിക്കും. ജോയ്സി മാത്യു എന്നാണ് ഇപ്പോള്‍ കൊടുത്തിട്ടുള്ളത്. കുറച്ച് കഴിഞ്ഞാല്‍ അത് സ്വാസിക വിജയ് എന്നോ പൂജ വിജയ് എന്നോ ആയി മാറും. പെയിന്റടിച്ചോണ്ടിരിക്കുന്ന സമയത്തായിരുന്നു ഞാന്‍ വീട് കണ്ടത്. ഒരു മാസത്തിലേറെയായി ഞാന്‍ പോയിട്ട്.
നടി എന്നതിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. അടുത്തിടെ താന്‍ ജനുവരിയില്‍ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ വിവാഹം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നാണ് ഒരു അഭിമുഖത്തില്‍ സ്വാസിക പറഞ്ഞത്. എന്നാല്‍ താരം തൃപ്പൂണിത്തുറ വീട് വാങ്ങിയതിനു പിന്നാലെ നിരവധി അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. സ്വാസിക ഒരാളുമായി പ്രണയത്തിലാണെന്നും അയാള്‍ തൃപ്പൂണിത്തുറക്കാരനാണ് അതിനാലാണ് സ്വാസിക അവിടെ തന്നെ വീടു വാങ്ങിയെത് എന്നെല്ലാമാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ താരം ഇതു വരെയും പ്രതികരിച്ചിട്ടില്ല.
അടുത്തിടെ താന്‍ ജനുവരിയില്‍ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം ഉടന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ വിവാഹം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നാണ് അഭിമുഖത്തില്‍ സ്വാസിക പറഞ്ഞത്. യുട്യൂബ് വീഡിയോയില്‍ ഉടന്‍ വിവാഹിതയാകുമെന്ന് അറിയിച്ചതിലെ വാസ്തവം ചോദിച്ചപ്പോള്‍ പെട്ടന്നൊരു ആവേശത്തില്‍ പറഞ്ഞതാണ് എന്നാണ് സ്വാസിക പറഞ്ഞത്.
‘വിവാഹം, പ്രണയം എന്നിവയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ എന്റെ മൂഡിന് അനുസരിച്ചാണ് ഞാന്‍ മറുപടി പറയുന്നത്. ചിലപ്പോള്‍ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്… ചിലപ്പോള്‍ പ്രണയം തകര്‍ന്നുവെന്ന് പറയാന്‍ തോന്നും. അല്ലാതെ എന്റെ മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറേയില്ല. വിവാഹിതയാകാന്‍ പോകുന്നുവെന്ന് പറഞ്ഞശേഷം നിരവധി വാര്‍ത്തകളാണ് അത് സംബന്ധിച്ച് വന്നത്.
ഞാന്‍ അത് പറഞ്ഞത് കൊണ്ട് പിന്നീട് കുറച്ച് ദിവസം ഞാന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു’ സ്വാസിക പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നു. വിവാഹിതയാകാന്‍ പോകുന്നുവെന്ന പറഞ്ഞശേഷം അതിന് വേണ്ടി മാത്രം അഭിമുഖം ചോദിച്ച് നിരവധിപേരാണ് എത്തിയതെന്നും തന്റെ സീരിയലുകളെ കുറിച്ചോ സിനിമകളെ കുറിച്ചോ അറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹിതയാകാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോഴേക്കും ഇന്റര്‍വ്യൂവിന്റെ ബഹളമായിരുന്നുവെന്നും സ്വാസിക പറയുന്നു. എപ്പോഴെങ്കിലും സംഭവിക്കട്ടേയെന്ന് കരുതിയാണ് ഇടയ്ക്കിടെ ഉടന്‍ വിവാഹിതയാകും എന്ന് പറയുന്നതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. തന്റെ കരിയറിനെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരാളെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്നും സ്വാസിക പറഞ്ഞു.
