Connect with us

വേദികയുടെ കളളംപൊളിച്ച് അനന്യ,ഡയറക്ടർ സാറേഅനിരുദ്ധിനെ കൊല്ലരുത് !

Malayalam

വേദികയുടെ കളളംപൊളിച്ച് അനന്യ,ഡയറക്ടർ സാറേഅനിരുദ്ധിനെ കൊല്ലരുത് !

വേദികയുടെ കളളംപൊളിച്ച് അനന്യ,ഡയറക്ടർ സാറേഅനിരുദ്ധിനെ കൊല്ലരുത് !

മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര റേറ്റിങിലും മുന്നിൽ തന്നെയാണ്. അഞ്ഞൂറ് എപ്പിസോഡുകളോട് അടുക്കാൻ പോകുന്ന സീരിയൽ നിർണായക രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. തുടക്കത്തിൽ കണ്ണീർ സീരിയലും അമ്മായിമ്മ പോരും മാത്രമായി കുടുംബവിളക്ക് ഒതുങ്ങിയിരുന്നെങ്കിൽ ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടങ്ങൾ കൂടി പരിഗണിച്ച് പുതിയ വഴിയിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്.

സുമിത്ര, സിദ്ധാർഥ് എന്നിവരുടെ ദാമ്പത്യത്തിലൂടെയാണ്  കഥ മുന്നോട്ട് പോയിരുന്നെങ്കിൽ.  പിന്നീട് സിദ്ധാർഥ് സുമിത്രയെ ഒഴിവാക്കുകയും വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ആ തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു സിദ്ധാർഥിന്  ഇപ്പോൾ മനസിലായിരിക്കുകയാണ്. അതേ സമയം സുമിത്രയെക്കാൾ മികച്ചവൾ താനാണ് എന്ന് തെളിയിക്കാനായരുന്നു വേദികയുടെ ശ്രമങ്ങൾ. എന്നാൽ അത് ഒന്നും വിജയിക്കുന്നില്ല. വിവാഹ ജീവിതം പരാജയമായതോടെ ഇപ്പോൾ മക്കൾക്ക് വേണ്ടിയാണ് സുമിത്ര ജീവിക്കുന്നത്.

 പരമ്പരയിൽ ഇപ്പോൾ ചർച്ച നടക്കുന്നത്  സുമിത്രയുടെ പിറന്നാൾ ആഘോഷവും പിന്നെ അനികുട്ടൻ മരണത്തിലേക്ക് പോകുമോ എന്നുള്ളതാണ്. ഇന്നത്തെ എപ്പിസോഡ് തുടങ്ങുമ്പോൾ അമ്മയോട് സ്നേഹത്തോടെ സംസാരിച്ചു യാത്ര പോകുന്ന അനികുട്ടനെയാണ് കാണുന്നത് . ഞാൻ പോട്ടെ അമ്മെ എന്ന് വികാരഭരിതമായി ചോദിച്ചു യാത്രപോവുകയാണ് അനി.

അനിയുടെ മാറ്റത്തിൽ സന്തോഷത്തിൽ ആണ് സുമിത്ര . കുടുംബത്തിലെ ചർച്ച മുഴുവൻ ആനിയുടെ മാറ്റതെ പറ്റിയാണ് . അനിക്കുട്ടൻ ഇഷ്ടപ്പെട്ട  ഫുഡ് ഉണ്ടാക്കാൻ ഒരുങ്ങുകയാണ് സുമിത്ര.  അനിക്കുട്ടന്റെ മാറ്റത്തെ കുറിച്ച് ശീതൾ അച്ഛനെ വിളിച്ച അറിയിക്കുന്നുണ്ട് .  പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സിദ്ധാർഥ് റെഡിയായി നിൽക്കുവാണ്. സിദ്ധു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാതിരിക്കാൻ വേണ്ടി
വേദിക വീണെന്നും നടുവിന് പരിക്കേറ്റെന്നും പറഞ്ഞ് കരഞ്ഞ് നിലവിളിച്ച് വലിയ ഷോയാണ്. സിദ്ധാർഥിനെ എവിടേയും പോകാൻ അനുവദിക്കാതെ വേദിക കൂടെ നിർത്താനുളള തന്ത്രം പ്രയോഗിക്കുകയാണ് .

തനിക്ക് നടക്കാൻ സാധിക്കുന്നില്ലെന്നും ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടുമെല്ലാം ബഹളം വെക്കുന്ന വേദികയുടെ രംഗങ്ങൾ രസകരമായിട്ടാണ് കാണിച്ചിരിക്കുന്നത് . സുമിത്രയുടെ അമ്മയും അനിയനും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നുന്നുണ്ട് . കൂടാതെ ഇന്ദ്രജ അനിക്കുട്ടനെ ഇതുവരെ കാണാത്തതിലുള്ള ദേഷ്യത്തിൽ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല എന്നൊക്കെ പറയുന്നുണ്ട് .  സുമിത്രയുടെ പിറന്നാൾ പങ്കെടുക്കാൻ രോഹിത്തും ശ്രീയും എത്തുന്നു .കുടംബത്തിൽ എല്ലാവരു. ഒത്തുകൂടിയിരിക്കുകയാണ് . അനന്യയെ ഇന്ദ്രജ  വിളിച്ച അനിരുദ്ധ് അവിടെ ഉണ്ടോ എന്നോ അന്വേഷിക്കുന്നുണ്ട് . ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അവൻ എവിടെ പോയി അവൻ വരാതെ  ഈ ആഘോഷം നടക്കില്ലല്ലോ അനന്യ ചിന്തിക്കുന്നുണ്ട് .

വേദികയുടെ സംസാരത്തിൽ കള്ളത്തരം മണത്ത സിദ്ധാർഥ് ശ്രീനിലയത്തിൽ പോയി അനന്യയെ കൂട്ടികൊണ്ട് വന്ന് പരിശോധിപ്പിക്കുകയാണ് ചെയ്തത്. അനന്യ വന്ന് പരിശോധിച്ചപ്പോൾ വേദികയുടേത് കെട്ടിച്ചമച്ച അസുഖമാണെന്ന് മനസിലാക്കി. സത്യം സിദ്ധാർഥിനോട് അനന്യ പറയുകയും ചെയ്തു. സീരിയലിന്റേതായി പുതിയതായി പുറത്തിറങ്ങിയ പ്രമോയിൽ ഇതാണ് കാണിക്കുന്നത്  .

അനിരുദ്ധ് മടങ്ങി വരാത്തത് അനന്യയെ മറ്റുള്ളവരേയും ആശങ്കയിലാക്കുന്നുണ്ട്. പിറന്നാൾ ആഘോഷങ്ങൾ തുടങ്ങാനായിട്ടും അനിരുദ്ധ് വീട്ടിലേക്ക് മടങ്ങിയെത്താത്തതിനാൽ അനന്യയും അനിരുദ്ധിനെ അന്വേഷിക്കുകയാണ്. പലതവണ ഫോൺ വിളിച്ചിട്ടും പ്രതികരിക്കാൻ അനിരുദ്ധ് തയ്യാറായിട്ടില്ല. മകൻ വന്ന ശേഷം പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയാണ് സുമിത്ര.  പുതിയ പ്രമോയിൽ കടൽക്കരയിൽ കുറ്റബോധത്തോടെ ആലോചിച്ച് കിടക്കുന്ന അനിരുദ്ധാണ് ഉള്ളത്. അമ്മയായ സുമിത്രയ്ക്കെതിരെ ഇന്ദ്രജയോടൊപ്പം ചേർന്ന് മോശമായ പ്രവൃത്തികൾ പലപ്പോഴായി ചെയ്യേണ്ടി വന്നതിലെ കുറ്റബോധം അനിരുദ്ധിനെ വേട്ടയാടുന്നുണ്ടായിരുന്നു.

അനിരുദ്ധ് ആത്മഹത്യ ചെയ്യാൻ പോകുന്നതിന്റെ മുന്നോടിയായിട്ടാണോ ഇങ്ങനെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് എന്നാണ് പുതിയ പ്രമോ കണ്ട ആരാധകർ കമന്റിലൂടെ ചോദിക്കുന്നത്. അനിരുദ്ധിനെ കൊല്ലരുതെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.  അനിരുദ്ധിന് എന്ത് സംഭവിക്കുമെന്ന് അറിയില്ല. അനിരുദ്ധ് മരണത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഒരു രക്ഷകൻ അവതിരിക്കുമായിരിക്കും. പിന്നെ ഇന്ദ്രജക്ക് നല്ല മറുപടി കൊടുക്കുകയും.  ‘അമ്മ മകൻ കോമ്പോ ആയിരിക്കു ഇനി വരുന്നത് എന്ന് തോന്നുന്നു അത് തന്നെയാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്. 

More in Malayalam

Trending

Recent

To Top