Connect with us

ഇന്ദ്രേട്ടനും സീതയും തമ്മിലുള്ള കെമസ്ട്രിയ്ക്ക് പിന്നിലെ കാരണം ഇതാണ്!, തുറന്ന് പറഞ്ഞ് സ്വാസിക

Malayalam

ഇന്ദ്രേട്ടനും സീതയും തമ്മിലുള്ള കെമസ്ട്രിയ്ക്ക് പിന്നിലെ കാരണം ഇതാണ്!, തുറന്ന് പറഞ്ഞ് സ്വാസിക

ഇന്ദ്രേട്ടനും സീതയും തമ്മിലുള്ള കെമസ്ട്രിയ്ക്ക് പിന്നിലെ കാരണം ഇതാണ്!, തുറന്ന് പറഞ്ഞ് സ്വാസിക

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. സിനിമകളിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം ശരദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീന്‍ എത്തുന്നത്. എന്നാല്‍ ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇതിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

സീത അവസാനിച്ചിട്ടും ഇന്നും ഈ പരമ്പരയും നടിയുടെ സീത എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നടന്‍ ഷാനവാസ് ആയിരുന്നു പരമ്പരയിലെ കോ-സ്റ്റാര്‍. ഇപ്പോഴിത തന്റെ കംഫര്‍ട്ടബിളായിട്ടുള്ള സഹതാരത്ത കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. തന്റെ തന്നെ യുട്യൂബ് ചാനലിലാണ് സ്വാസിക ഇക്കാര്യം വെളിപ്പെടുത്തിയത്. 

അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിളായിട്ടുള്ള നടന്‍ ആരാണെന്ന് ആരാധകരുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. സീരിയലില്‍ തന്റെ അടുത്ത സുഹൃത്ത് കൂടിയ ഷാനവാസിന്റെ പേരായിരുന്നു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. കൂടാതെ എല്ലാവരോടൊപ്പവും അഭിനയിക്കാന്‍ ബുദ്ധിമുട്ടില്ലെന്നും സ്വാസിക പറയുന്നുണ്ട്. 

താന്‍ പ്രത്യേകിച്ച് കുറെ താരങ്ങളോട് അഭിനയിച്ചിട്ടില്ലെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് ചോദ്യത്തിന് ഉത്തരം നല്‍കിയത്. ”ആകെ രണ്ട് മൂന്ന് സീരിയലും വളരെ കുറച്ച് സിനിമകളുമാണ് ചെയ്തിട്ടുള്ളത്. ചെയ്ത സിനിമകളില്‍ പെയറായിട്ടുള്ള താരങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തനിക്ക് അഭിനയിക്കാന്‍ കംഫര്‍ട്ടബിളായിട്ടുള്ള സഹതാരം എന്ന് പറയുന്നത് സീതയിലെ ഷാനവാസാണ്. ആള്‍ക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്തിരിക്കുന്നതെന്നും സ്വാസിക പറയുന്നു.

ഷാനവാസുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും സ്വാസിക പറയുന്നുണ്ട്. ”ആ സമയങ്ങളില്‍ ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ആയത് കൊണ്ടാണ് ഇന്നും ആളുകള്‍ ആ സീരിയലിനെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുള്ളത് കൊണ്ട് വളരെ ഈസിയായി കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനും കൂടെ അഭിനയിക്കുമ്പോള്‍ വേറൊരു അഭിനേതാവ് നിന്ന് അഭിനയിക്കുന്നു എന്നുള്ള ഫീല്‍ ഇല്ലെന്നും” സ്വാസിക പറഞ്ഞു. കൂടാതെ ബിബിനോടൊപ്പവും അഭിനയിക്കാനും വളരെ എളുപ്പമാണെന്നും നടി പറയുന്നുണ്ട്. ”അധികം ടെന്‍ഷന്‍ താരത്ത വളരെ കൂളായിട്ടുള്ള ആളാണ് ബിബിന്‍”. അതുപോലെ തന്നെ ഇപ്പോഴത്തെ സീരിയലിലെ പെയറായ പ്രേമിനോടൊപ്പവും അഭിനയിക്കാനും ടെന്‍ഷനൊന്നുമില്ലെന്നും സ്വാസിക പറയുന്നു.

മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും നടി പങ്കുവെയ്ക്കുന്നുണ്ട്. ‘ലാലോട്ടനോടൊപ്പം അഭിനയിക്കാന്‍ വളരെ ടെന്‍ഷന്‍ ആയിരുന്നു. അത് അദ്ദേഹത്തിനോടുള്ള ബഹുമാനത്തിന്റെ ലെവല്‍ വളരെ മുകളിലായത് കൊണ്ടാണ്. ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിളായിട്ട് കോ- ആര്‍ട്ടിസ്റ്റിനെ വയ്ക്കുന്ന നടനാണ് ലാലേട്ടന്‍. അത് വലിയ ആളെന്നോ ചെറിയ ആളെന്നോ ഇല്ല. നമ്മള്‍ ടെന്‍ഷനായി കഴിഞ്ഞാല്‍ ഭയങ്കര കൂളായിട്ട് എടുത്ത് റിലാക്‌സ് ചെയ്യിപ്പിക്കുന്ന ആര്‍ട്ടിസ്റ്റാണ്” അദ്ദേഹമെന്നും സ്വാസിക പറഞ്ഞു. നിലവില്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ‘മനംപോലെ മംഗല്യം’എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.

അതേസമയം, സ്വാസികയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു. നടന്‍ ഷാനവാസുമായിട്ടും സ്വാസിക പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ നടനും എഴുത്തുകാരനുമായ ബദ്രീനാഥിന്റെ പേരിനൊപ്പമാണ് സമാനമായ വാര്‍ത്തകള്‍ വന്നത്. ബദ്രീയുമായിട്ടും പ്രണയമില്ലെന്ന് വെളിപ്പെടുത്തിയ സ്വാസിക ഈ വര്‍ഷം അവസാനം വിവാഹിതയാവുമെന്ന് വെളിപ്പെടുത്തിയിരുന്നു. 

എന്നാല്‍ അതിലൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് സ്വാസിക വ്യക്തമാക്കിയത്. ഈ ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടക്കുന്ന തരത്തില്‍ മാട്രിമോണി വഴി കല്യാണ ആലോചനകള്‍ മുന്നോട്ട് പോവുകയാണെന്നാണ് സ്വാസിക പറയുന്നത്. ഒന്ന് രണ്ട് പ്രൊപ്പോസലുകള്‍ സജീവമാണ്. അച്ഛന്‍ ബഹ്റനില്‍ നിന്ന് നാട്ടിലെത്തിയ ശേഷമേ തീരുമാനം എടുക്കൂ. തനിക്കിപ്പോള്‍ പ്രണയം ഒന്നുമില്ല. എല്ലാവരും എപ്പോഴും പ്രണയത്തെ കുറിച്ച് ചോദിക്കുന്നതിനാല്‍ ഞാനും ഒരു രസത്തിന് പറഞ്ഞതാണ്.

വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹമാവും എന്റേത്. പലരും കാണുമ്പോള്‍, ചില ഗോസിപ്പുകളൊക്കെ വച്ച്, അയാളാണോ ഇയാളാണോ എന്നൊക്കെ ചോദിക്കും. കേട്ട് കേട്ട് ഇപ്പോള്‍ അവര് ചോദിക്കുന്നതൊക്കെ ഞാനുങ്ങ് സമ്മതിക്കും. വെറുതേ, അവര്‍ക്കൊരു സന്തോഷം, എനിക്കും രസം എന്ന് സ്വാസിക ചിരിയോടെ പറയുന്നു.

More in Malayalam

Trending

Malayalam