News
മാനവ് ആയി സുശാന്തിനെ അല്ലാതെ മറ്റാരേയും കാണാനാവില്ല, തങ്ങള്‍ ആഗ്രഹിക്കുന്നില്ല; രംഗത്തെത്തി സുശാന്ത് സിങ് രജ്പുത്തിന്റെ ആരാധകര്‍
മാനവ് ആയി സുശാന്തിനെ അല്ലാതെ മറ്റാരേയും കാണാനാവില്ല, തങ്ങള്‍ ആഗ്രഹിക്കുന്നില്ല; രംഗത്തെത്തി സുശാന്ത് സിങ് രജ്പുത്തിന്റെ ആരാധകര്‍
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളായിരുന്നു അന്തരിച്ച സുശാന്ത് സിങ് രജ്പുത്ത്. ഇപ്പോഴിതാ സുശാന്തിനെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ താരമാക്കി മാറ്റിയ പരമ്പരയായ പവിത്ര രിഷ്തയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പരമ്പരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു.
പരമ്പരയില്‍ തന്റെ നായികയായി അഭിനയിച്ച അങ്കിത ലോഖണ്ഡെയുമായി സുശാന്ത് പ്രണയത്തിലാവുകയും പിന്നീട് ആറ് വര്‍ഷത്തിന് ശേഷം ഈ ജോഡികള്‍ വേര്‍പിരിയുകയും ചെയ്തു. മാനവ് എന്ന കഥാപാത്രമായി സുശാന്ത് വേഷമിട്ടപ്പോള്‍ അര്‍ച്ചന എന്ന കഥാപാത്രത്തെയാണ് അങ്കിത അവതരിപ്പിച്ചത്.
രണ്ടാം ഭാഗത്തിലും അര്‍ച്ചനയെ അവതരിപ്പിക്കുന്നത് അങ്കിത തന്നെയാണ്. മാനവിന്റെ വേഷത്തിലെത്തുന്നത് ഷഹീര്‍ ഷെയ്ഖുമാണ്. രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ പരമ്പരയുടെ കാസ്റ്റിങ്ങിനെതിരേ സുശാന്തിന്റെ ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. മാനവ് ആയി സുശാന്തിനെ അല്ലാതെ മറ്റാരേയും കാണാനാവില്ലെന്നും പരമ്പരയ്ക്ക് രണ്ടാം ഭാഗം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ സുശാന്ത് പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. പിന്നീട് ആ വേഷത്തിലെത്തിയത് ഹിതന് തേജ്വാനിയാണ്. 2009 ജൂണ്‍ മുതല്‍ 2014 ഒക്ടോബര്‍ വരെയാണ് പരമ്പര സീടിവിയില്‍ സംപ്രേഷണം ചെയതത്. ഇപ്പോള്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് പരമ്പരയുടെ രണ്ടാം ഭാഗം ഒരുക്കുന്നത്.
