Connect with us

സുപ്രിയയെ പലപ്പോഴും പുകഴ്ത്തും; പൂര്‍ണിമയെ കണ്ടുകൂടാ, അവര്‍ അഴിഞ്ഞാടി നടക്കും; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

Malayalam

മലയാളികള്‍ ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും പ്രൊഡ്യൂസര്‍ എന്ന നിലയിലുമാണ് സുപ്രിയ അറിയപ്പെടുന്നത്. സുപ്രിയയുടെ അഭിമുഖങ്ങള്‍ക്ക് താഴെ മികച്ച കമന്റുകള്‍ ആണ് എപ്പോഴും വരാറുള്ളത്. സുപ്രിയയുടെ ബുദ്ധിയെ പറ്റിയും സ്വഭാവത്തെ പറ്റിയും വളരെയധികം പുകഴ്ത്തിയാണ് പലരും കമന്റുകള്‍ ചെയ്യുന്നത്.

എന്നാല്‍ ഇതേ ആളുകള്‍ക്ക് തന്നെ പൂര്‍ണിമ ഇന്ദ്രജിത്തിനെ കണ്ടുകൂടാ. അതിന്റെ കാരണം എന്താണ് എന്ന് അറിയുമോ? എന്നാണ് കഴിഞ്ഞദിവസം ഒരു യുവതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്. വനിതാ ദിനത്തോട് അനുബന്ധിച്ചായിരുന്നു യുവതിയുടെ പോസ്റ്റ്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പോസ്റ്റ് വൈറലായി മാറിയിട്ടുമുണ്ട്.

സുപ്രിയ അധികവും സാരിയും ചുരിദാറും ആണ് ഇടാറ്. അതേസമയം പൂര്‍ണിമ ഗൗണ്‍ ഇടും ബിക്കിനി ഇടും ഷോര്‍ട്‌സ് ഇടും അങ്ങനെ എല്ലാം ഇട്ടു ”അഴിഞ്ഞാടി നടക്കും”. മലയാളി ആളുകള്‍ എത്ര ഫണ്ണി ആണ് എന്നാണ് വ്യക്തി പോസ്റ്റില്‍ ചോദിക്കുന്നത്. ഇതിനുശേഷം എല്ലാവര്‍ക്കും വനിതാദിനാശംസകള്‍ നേരുവാനും വ്യക്തി മറന്നില്ല.

More in Malayalam

Trending

Recent

To Top